ഇശല്‍ വിരുന്നും ഈദ് ഫെസ്റ്റും ഒരുക്കി അല്‍ ഖര്‍ജ് കെഎംസി
അല്‍ ഖര്‍ജ്: ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും സ്മരണ പുതുക്കി അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബലി പെരുന്നാള്‍ ആഘോഷിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങള്‍, ഇശല്‍ മേള എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ എന്‍.കെ.എം.കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. മുഹമ്മദാലി പാങ് ഉത്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ത്യാഗവും അനുകമ്പയും സ്‌നേഹവും സാഹോദര്യവുമാണ് കെഎംസിസിയുടെ പ്രത്യയശാസ്ത്രം. ബഹുസ്വരതയുടെ ഈറ്റില്ലമായ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് പോലുള്ള നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. […]














