ശശി തരൂര്‍ 15ന് റിയാദില്‍; വിദ്യാര്‍ഥികളുമായി സംവദിക്കും
റിയാദ്: തിരുവനന്തപുരം പാര്‍ലമെന്റ് അംഗം ശശി തരൂരിനെ സ്വീകരിക്കാനൊരുങ്ങി റിയാദ്. ഒഐസിസി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ‘ഖാദിയില്‍ നെയ്ത ഭാരത ചരിതം’ പരിപാടിയില്‍ പങ്കെടുക്കാനാണ് ശശി തരൂരിന്റെ സന്ദര്‍ശനം. ഫെബ്രുവരി 15ന് എക്‌സിറ്റ് 32 ഖുറൈസ് റോഡിലെ നൗറാസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് ആണ് പരിപാടി. ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ശശി തരൂര്‍ സംവദിക്കും. ലൈഫ് കോച്ചും സൈക്കോളജിസ്റ്റുമായ സുഷ്മ ഷാന്‍ മോഡറേറ്ററായിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്തു ക്യൂ ആര്‍ കോഡുളള ഡിജിറ്റല്‍ ബാഡ്ജ് […]













