Sauditimesonline

calicut
ഒന്നിന് പുറകെ ഒന്നായി 3 വിമാനങ്ങള്‍; ബാക്കി സമയം എന്തുചെയ്യും? റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ സമയമാറ്റം വേണം

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി ആപ് വൈകുന്നേരത്തേടെ പുനഃസ്ഥാപിക്കും

റിയാദ്: റഹീം സഹായ നിധിയിലേയ്ക്ക് ആപ് വഴി സ്വീകരിക്കുന്ന സംഭാവന താല്‍ക്കാലികമായി നിര്‍ത്തി. 30 കോടി 11 ലക്ഷം ആപ് വഴി സ്വീകരിച്ചതിന് ശേഷം ഇന്ന്് ഉച്ചയോടെയാണ് സംഭാവന സ്വീകരിക്കുന്നത് നിര്‍ത്തിയത്. അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനാണ് പണം സ്വരൂപിക്കുന്നത് നിര്‍ത്തിയതെന്ന് അബ്ദുല്‍ റഹിം ലീഗല്‍ അസിസ്റ്റന്‍സ് സമിതി വിശദീകരിച്ചു. വിദേശ രാജ്യങ്ങളിലെ ബാങ്കില്‍ നിന്ന് നേരിട്ട് അക്കൗണ്ടിലേയ്ക്ക് അയച്ച പണം ഉപയോഗിക്കുന്നതിന് നിയമ തടസ്സം ഉണ്ട്. പണത്തിന്റെ സോഴ്‌സ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി ഓഡിറ്റ് നടത്താനാണ് താല്‍ക്കാലികമായി […]

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി; വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് സംഭാവന പാടില്ല

റിയാദ്: റഹീമിന് ദിയാ ധനം സമാഹരിക്കുന്ന അക്കൗണ്ടുകളിലേക്ക് വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതിയില്ല. കേരളത്തില്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത റഹിം അസിസ്റ്റന്‍സ് കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റഗുലേഷന്‍) ആക്ട് 2010 പ്രകാരം വിദേശ ബാങ്കുകളില്‍ നിന്ന് നേരിട്ട് സംഭാവന സ്വീകരിക്കുന്നതിന് റഹിം അസിസ്റ്റന്‍സ് കമ്മറ്റിയ്ക്ക് അനുമതിയില്ല. വിദേശ പൗരന്‍മാര്‍, സ്ഥാപനങ്ങള്‍ തുടങ്ങി പത്ത് വിഭാഗം ആളുകള്‍ക്കും ഇത്തരത്തില്‍ നേരിട്ട് പണം അയക്കാന്‍ കഴിയില്ല. സൗദിയിലെ ബാങ്കുകള്‍

Damam, gulf, Jeddah, Riyad

ബിരിയാനി ചലഞ്ച്: കേളി സമാഹരിച്ച 27 ലക്ഷം രൂപ കൈമാറി

റിയാദ്: റഹീം ദിയാ ധന സമാഹരണത്തിന് റിയാദിലെ കോഡിനേഷന്‍ കമ്മറ്റി നടത്തിയ ബിരിയാനി ചലഞ്ചില്‍ കേളി കലാസാംസ്‌കാരിക വേദി 4,854 ബിരിയാനി വില്‍പന നടത്തി. ഇതിന്റെ തുക 27 ലക്ഷം രൂപ (1.21 ലക്ഷം റിയാല്‍) കൈമാറി. റിയദ് ഡി പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കോഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് എന്നിവര്‍ ചേര്‍ന്ന് ചലഞ്ച് കോഡിനേറ്റര്‍മാരായ നൗഷാദ് ആലുവ, ഫൈസല്‍ അമ്പലം കോഡ്, അലി അക്ബര്‍

Damam, gulf, Jeddah, Riyad

ഫിത്വര്‍ സകാത്ത് വിതരണം ചെയ്ത് കെഎംസിസി

റിയാദ്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമായും നല്‍കേണ്ട ഫിത്വര്‍ സകാത്ത് വിതരണം ചെയ്തു കെഎംസിസി മാതൃകയായി. മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ബൃഹത്തായ ഫിത്വര്‍ സകാത്ത് വിതരണം കൂടിയാണിത്. 36 ടണ്‍ അരിയാണ് ഈ വര്‍ഷം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ജില്ലാ, മണ്ഡലം കമ്മറ്റികള്‍ വഴി പൊതു സമൂഹത്തില്‍ നിന്ന് സമാഹരിച്ച ഫിത്വര്‍ സകാത്തിന്റെ വിതരണത്തിന് നൂറുകണക്കിന് വളന്റിയര്‍മാര്‍ നേതൃത്വം നല്‍കി. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കാണ് അരി വിതരണം

Damam, gulf, Jeddah, Riyad

കൂട്ടായ്മകളുടെ കരുത്തില്‍ കരുതലിന്റെ ‘ബിരിയാനി ചലഞ്ച്’

റിയാദ്: റിയാദിലെ പ്രവാസി മലയാളികള്‍ ബിരിയാനി ചലഞ്ചിന്റെ മധുരം നുണഞ്ഞാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചത്. വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാന്‍ ധനസമാഹരണത്തിന് പ്രഖ്യാപിച്ച ബിരിയാനി ചാലഞ്ച് മലയാളി കൂട്ടായ്മകളുടെ കരുതലിന്റെ കരുത്തായി മാറി. ഇതോടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. റിയാദ് റഹിം നിയമ സഹായ സമിതിയാണ് ദിയാ ധനം സ്വരൂപിക്കാന്‍ ബിരിയാനി ചാലഞ്ച് പ്രഖ്യാപിച്ചത്. 25 റിയാലിന് 20,000 പായ്ക്കറ്റ് ബിരിയാനിയാണ് വിതരണം ചെയ്തത്. നാല് ടണ്‍ അരിയുടെ ചിക്കന്‍, ബീഫ്

Damam, gulf, Jeddah, Riyad

റഹിം ധന സമാഹരണത്തിന് ബിരിയാനി ചലഞ്ചും ഏറ്റെടുത്ത് പ്രവാസി സമൂഹം

റിയാദ്: റഹീം ദിയാ ധന സമാഹരണം 13 കോടിയിലേയ്ക്ക് കുതിയ്ക്കുകയാണ്. നാളെ വൈകുന്നേരത്തോടെ ആകെ സമാഹരിക്കേണ്ട തുകയുടെ പകുതി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റഹീം സഹായ സമിതി. അതിനിടെ, പണം സമാഹരിക്കാന്‍ റിയാദില്‍ പ്രഖ്യാപിച്ച ബിരിയാനി ചലഞ്ചും പ്രവാസി സമൂഹം ഏറ്റെടുത്തു. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ 20,000 ബിരിയാനി പാര്‍സലുകള്‍ വിത്പന നടത്തി അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം റഹീം ഫണ്ടിലേയ്ക്ക് സ്വരൂപിക്കുകയാണ് ലക്ഷ്യം. രാത്രി 11 വരെ 19,000ത്തിലധികം ഓര്‍ഡറുകളാണ് സമിതി സ്വീകരിച്ചത്. ഈദ് ദിനത്തില്‍

Damam, gulf, Jeddah, Riyad

18 മണിക്കൂറിനിനിടെ 4 കോടി സമാഹരിച്ചു; റഹീം സഹായ നിധി 10 കോടിയിലേയ്ക്ക്‌

റിയാദ്: റഹീം സഹായ നിധി പത്ത് കോടിയിലേയ്ക്ക്. ഇന്നലെ രാത്രി ആറു കോടി രൂപയാണ് സേവ് അബ്ദുല്‍ റഹീം ആപ് വഴി സ്വീകരിച്ചത്. 18 മണിക്കൂറിനിടെ നാല് കോടി രൂപ കൂടി സ്വരൂപിക്കാന്‍ കഴിഞ്ഞതോടെ റഹീം നിയമ സഹായ സമിതി പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം വര്‍ധിച്ചു. മുസ്‌ലിം സംഘടനാ നേതാക്കള്‍ ഈദ് ദിനത്തില്‍ റഹീം നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ബോബി ചെമ്മട്ടൂരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരുവുകളില്‍ പ്രചാരണവും ധന സമാഹരണവും നടത്തുന്നുണ്ട്. റിയാദില്‍

Damam, gulf, Jeddah, Riyad

ലൈഫ് കെയറില്‍ 15 റിയാലിന് ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധനയും കണ്‍സള്‍ട്ടേഷനും

റിയാദ്: വ്രത നാളുകള്‍ കഴിഞ്ഞുളള ആരോഗ്യ പരിചരണത്തിന് സുവര്‍ണാവസരം ഒരുക്കി ലൈഫ് കെയര്‍ മെഡിക്കല്‍ കോംപ്ലക്‌സ്. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അഡിയാര്‍ കോംപൗണ്ടിന് എതിര്‍ വശം നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ആരംഭിച്ച ലൈഫ് കെയറാണ് ഈദ് സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 15 റിയാലിന് പ്രാഥമിക ആരോഗ്യ പരിശോധന നടത്തും. ബ്‌ളഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബ്‌ളഡ് പ്രഷര്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയാണ് പ്രാഥമിക ആരോഗ്യ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. റമദാന്‍ രാത്രികളില്‍ ഉറങ്ങാതെയും പ്രമേഹം നിയന്ത്രിക്കാതെയും

Damam, gulf, Jeddah, Riyad

ഈദ് നാളെ; നമസ്‌കാരത്തിന് സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റ് സമയം

റിയാദ്: ഈദ് ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ. പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം രാവിലെ 6.20ന് നടക്കും. ശൈഖ് ഡോ. സാലിഹ് ബിന്‍ അബ്ദുല്ല ഹുമൈദ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. മദീനയിലെ മസ്ജിദുന്നബവിയില്‍ രാവിലെ 6.19ന് ആണ് ഈദ് നമസ്‌കാരം. രാജ്യത്തെ ഓരോ പ്രവിശ്യയിലും സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിന് ശേഷം ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി ശൈയ്ഖ് അബ്ദുല്ലത്തീഫ് അല്‍ അശൈഖ് പറഞ്ഞു. മൈതാനങ്ങളിലൊരുക്കുന്ന ഈദ്

Damam, gulf, Jeddah, Riyad

പുടവ സമ്മാനിച്ച് ‘പ്രവാസി’

റിയാദ്: പ്രവാസികള്‍ക്കിടയില്‍ ദുരിതം നേരിടുന്നവര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും പുടവ സമ്മാനിച്ച് പ്രവാസി വെല്‍ഫെയര്‍ റിയാദ് ഘടകം. പെരുന്നാളിന് സാധാരണ തൊഴിലാളികള്‍ക്ക് പുതിയ ഷര്‍ട്ടും മധുരവും സമ്മാനം നല്‍കിയാണ് സന്തോഷം പകര്‍ന്നത്. ലേബര്‍ ക്യാമ്പുകള്‍, മരുഭൂമിയിലെ ഇടയന്മാര്‍, കൃഷിയിടങ്ങളില്‍ കഴിയുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രവാസി ‘പെരുന്നാള്‍ കുപ്പായം’ ആവിഷ്‌കരിച്ചത്. വിവിധ ദേശക്കാരും ഭാഷക്കാരുമായ നൂറുകണക്കിന് ആളുകളിലേക്ക് സ്‌നേഹ സമ്മാനം വിവിധ ദിവസങ്ങളിലായി കൈമാറി. പ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നു സ്വന്തം പെരുന്നാള്‍ ഡ്രസ്സ് എടുക്കുമ്പോള്‍ ‘അധികമൊന്ന് സഹോദരനും’ വാങ്ങിക്കുവാന്‍

Damam, gulf, Jeddah, Riyad

റഹീമിന് ദിയാ ധനം സമാഹരിക്കണം; മുസ്‌ലിം സംഘടനാ നേതാക്കളുടെ പ്രസ്താവന

റിയാദ്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ നടത്തുന്ന ദിയാ ധന സമാഹരണത്തില്‍ സഹകരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവന. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പാന്‍ ഈദ് ദിനത്തില്‍ പരമാവധി സഹായം നല്‍കണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എപി അബ്ദുല്‍

Damam, gulf, Jeddah, Riyad

ഒഐസിസി ‘സേവ് റഹീം’ പദ്ധതി; പാലക്കാട് ജില്ല ഒരു ലക്ഷം കൈമാറി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ‘സേവ് റഹീം’പദ്ധതി വിജയിപ്പിക്കാള്‍ ജില്ലാ കമ്മറ്റികള്‍ നടത്തുന്ന ധന സമാഹരണ ക്യാമ്പയിന് തുടക്കം. ഒഐസിസി റിയാദ്-പാലക്കാട് ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയാണ് ക്യാമ്പന്‍ ഉദ്ഘാടനം ചെയ്തത്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫിസ് ‘സബര്‍മതി’യില്‍ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പാറ റഹീം ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റിക്ക് തുഡ കൈമാറി. സിദ്ദിക്ക് തുവ്വൂര്‍, കുഞ്ഞോയി, മൊഹിയുദ്ധീന്‍ എന്നിവര്‍ സ്വീകരിച്ചു. 18 വര്‍ഷമായി ജയിലില്‍ വധശിക്ഷ

Damam, gulf, Jeddah, Riyad

റഹീമിന്റെ മോചനത്തിന് കൈത്താങ്ങായി മദീന ഹൈപ്പറും

റിയാദ്: അബ്ദുല്‍ റഹീം നിയമ സഹായ സമിതി സ്വരൂപിയ്ക്കുന്ന ധന സമാഹരണത്തില്‍ പങ്കാളികളായി മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരും. ജീവനക്കാര്‍ സമാഹരിച്ച 3.30 ലക്ഷം രൂപ നിയമ സഹായ സമിതി നേതാക്കള്‍ക്ക് കൈമാറി. മദീന ഹൈപ്പര്‍ ജനറല്‍ മാനേജര്‍ ഷിഹാബ് കൊടിയത്തൂരിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക സഹായ സമിതി നേതാക്കളായ സിപി മുസ്തഫ, മുനീബ് പാഴൂര്‍, ഷിഹാബ് ശൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ഷൈജു പച്ച, കുഞ്ഞി ഫറോഖ് എന്നിവര്‍ സ്വീകരിച്ചു. ഒന്നാം ഘട്ട തുകയാണിതെന്നും കൂടുതല്‍ തുക വരും

Damam, gulf, Jeddah, Riyad

ഓരോ മൂന്ന് മിനുറ്റിലും ഒരു ലക്ഷം രൂപ; റഹിം സഹായ നിധി ലക്ഷ്യം കാണും

റിയാദ്: റഹീം സഹായ സമിതി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് സഹായ നിധിയിലേക്ക് കൂടുതല്‍ സംഭാവന എത്തി തുടങ്ങി. ഇന്ന് രാത്രി 9.30നും 10.30നും ഇടയില്‍ 10 ലക്ഷത്തിലധികം രൂപയാണ് സേവ് റഹിം ആപ്പ് വഴി ലഭിച്ചത്. ഓരോ മൂന്നു മിനുറ്റിലും ശരാശരി ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് സംഭാവനയായി വരുന്നത് ആപ്പില്‍ ദൃശ്യമാണ്. രാത്രി 9.28ന് അക്കൗണ്ടില്‍ ആറ് കോടി നാല് ലക്ഷം രൂപയാണ് കാണിച്ചത്. മൂന്ന് മിനുറ്റ് കഴിഞ്ഞ് 9.31ന് ഇത് ആറ് കോടി അഞ്ച്

Scroll to Top