ലീഗ് പിന്നാക്ക സമൂഹത്തിന്റെ അതിജീവനം ഉറപ്പുവരുത്തിയ പ്രസ്ഥാനം
റിയാദ്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ അബ്ദുറഹ്മാന്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും ഏഴരപതിറ്റാണ്ടായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിര്‍വ്വഹിച്ചിട്ടുള്ള ദൗത്യം നിഷേധിക്കുവാന്‍ കഴിയാത്തതാണെന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ മൗലിക ആശയമായ മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിട്ട് […]














