എ ബി സി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാല്‍പ്പന്തുത്സവത്തിന് ഫെബ്രു. 22ന് തിരിതെളിയും
റിയാദ്: എ ബി സി കാര്‍ഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ് സി സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പ് സീസണ്‍-2 നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫിക്‌സര്‍, ട്രോഫി എന്നിവ പ്രകാശനം ചെയ്തു. ടൈറ്റില്‍ സ്‌പോണ്‍സറായ എ ബി സി കാര്‍ഗോ ഡയറക്ടര്‍ സലിം പുതിയോട്ടില്‍, ടൂര്‍ണമെന്റ് പാര്‍ട്ണര്‍ അറബ് ഡ്രീംസ് കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് എം ഡി അമീര്‍ എടത്തനാട്ടുകര, നജീബ്, സാദിഖ് എന്നിവര്‍ ചേര്‍ന്ന് ഫിക്‌സര്‍ പ്രകാശനം ചെയ്തു. പരിപാടി റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. […]














