Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

Damam, gulf, Jeddah, Riyad

സത്താര്‍ കായംകുളം സാംസ്‌കാരിക സദസ്സിലെ നിറസാന്നിധ്യം: ജിഎംഎഫ്

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അനുശോചന യോഗം ചേര്‍ന്നു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ്് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. പുഞ്ചിരച്ച മുഖവുമായി സാംസ്‌കാരിക സദസ്സുകളിലെ നിറ സാന്നിധ്യമായിരുന്നു സത്താര്‍ കായംകുളമെന്ന് ഡോ. കെ ആര്‍ ജയചന്ദ്രന്‍ പറഞ്ഞു. അടുത്ത നാട്ടുകാരനാണെങ്കിലും സൗദി പ്രവാസമാണ് സത്താര്‍ കായംകുളവുമായി അടുക്കാന്‍ ഇടയാക്കിയതെന്ന് സാജിദ് ആറാട്ടുപുഴ പറഞ്ഞു. നിലപാടുള്ള വ്യക്തി എന്ന നിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജയന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. […]

Damam, gulf, Jeddah, Riyad

സൗദിയിലെ സാധ്യതകള്‍ തേടി യുഎഇയിലെ മലയാളി സംരംഭകര്‍ റിയാദില്‍

റിയാദ്: സൗദി അറേബ്യയിലെ സംരംഭ സാധ്യതകള്‍ തേടി മലയാളി സംരംഭകരുടെ കൂട്ടായ്മ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) പ്രവര്‍ത്തകര്‍ റിയാദില്‍ സന്ദര്‍ശനം നടത്തി. നെറ്റ്‌വര്‍ക്കിംഗിലൂടെ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കാനും യുഎഇയിലെ മലയാളികള്‍ രൂപം നല്‍കിയ കൂട്ടായ്മയാണ് ഐപിഐ. സൗദി നിക്ഷേപ മന്ത്രാലയം, റിയാദ് ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ ഔദ്യോഗിക ഏജന്‍സികളുമായി സംഘം കൂടിക്കാഴ്ച നടത്തി. അല്‍ മയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ഐപിഐ ക്ലസ്റ്റര്‍-4 അംഗങ്ങളാള അന്‍പത്

Damam, gulf, Jeddah, Riyad

റിയാദ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘മണി റൈന്‍’ സമ്മാന പദ്ധതി

റിയാദ്: സൗദി അറേബ്യയിലെ അല്‍ മന്‍സൂറ എക്‌സിറ്റ് 21ലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘മണിറൈന്‍’ സമ്മാന പദ്ധതി ആരംഭിച്ചു. ആഴ്ചയില്‍ നടക്കുന്ന നറുക്കെടുപ്പില്‍ നിരവധി വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും. ഇതിനു പുറമെ തെരഞ്ഞടുക്കുന്ന 103 വിജയികള്‍ക്ക് 55,555 സൗദി റിയാല്‍ കാഷ് പ്രൈസും സമ്മാനിക്കും. ഡിസംബര്‍ 26 വരെ നീളുന്ന സമ്മാന പദ്ധതിയില്‍ വെള്ളി വൈകുനേരം 7ന് വിജയികളെ തെരഞ്ഞെടുക്കും. ഗ്രാന്‍ഡ് ഹൈപ്പര്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കു സമ്മാന പദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഗ്രാന്റ് ഹൈപ്പറിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും

Damam, gulf, Jeddah, Riyad

‘ഫോര്‍ക’ സത്താര്‍ കായംകുളത്തെ അനുസ്മരിച്ചു

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക ചെയര്‍മാന്‍ സത്താര്‍ കായംകുളത്തിന്റെ അകാല വേര്‍പാടില്‍ അംഗസംഘടനകളും റിയാദ് പൊതുസമുഹവും അനുശോചന യോഗം സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് കൊട്ട്കാട്, അബ്ദുള്ള വല്ലാച്ചറ (ഒഐസിസി), മൈമൂന ടീച്ചര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നസ്‌റുദ്ദീന്‍ വി ജെ, ഷംനാദ് കരുനാഗപള്ളി (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം), സൗദി കലാകാരന്‍ ഹാഷിം ഹബ്ബാസ്, അഡ്വ. ഷമീര്‍ കുന്നമംഗലം (ജീവകാരുണ്യ പ്രവര്‍ത്തകന്‍), സി പി മുസ്തഫ (കെഎംസിസി), അഷ്‌റഫ്

Damam, gulf, Jeddah, Riyad

ഇന്ത്യാ ചരിത്രം ക്വിസ് മത്സരം ഡിസം. 1ന്

റിയാദ്: എംഇഎസ് മമ്പാട് കൊളെജ് അലുംനി റിയാദ് ചാപ്റ്റര്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 1947 മുതല്‍ 1970 വരെയുളള ഇന്ത്യന്‍ ചരിത്രം അടിസ്ഥാനമാക്കിയാണ് മത്സരം. ‘ഗ്രാന്റ് ക്വിസ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരം റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഡിസംബര്‍ 1ന് അല്‍ മന്‍സൂറയിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികള്‍ക്ക് കാഷ് പ്രൈസും ഉപഹാരവും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ https://forms.gle/wSpsHikrr6poU5Ja6 ലിങ്കില്‍ രജിസ്റ്റര്‍

Damam, gulf, Jeddah, Riyad

സത്താര്‍ കായംകുളത്തിന്റെ വിയോഗത്തില്‍ പി.എം.എഫ് അനുശോചനം

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മറ്റിയും അനുശോചനം അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു സത്താര്‍ കായംകുളം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടമാണ്. ജാതി, മത, രാഷ്ട്രീയ സംഘടനകള്‍ക്കതീതമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയെന്നും പിഎംഎഫ് അനുശോചന സന്ദേശം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

സത്താര്‍ കായംകുളത്തെ ഓര്‍ത്ത് റിയാദ്; അന്ത്യാഞ്ജലി അര്‍പ്പിച്ച് കൂട്ടായ്മകള്‍

റിയാദ്: ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സത്താര്‍ കായംകുളത്തിനു റിയാദ് പൊതു സമൂഹത്തിന്റെ ആദരാഞ്ജലി. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. റിയാദിലെ സാംസ്‌കാരിക സദസ്സുകളില്‍ സത്താറിന്റെ സാന്നിധ്യം മറക്കാനാകില്ലെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള നേതൃത്വം നല്‍കി. അഷ്‌റഫ് വേങ്ങാട് (എന്‍ആര്‍കെ ), സെബിന്‍ ഇഖ്ബാല്‍ (കേളി), സുധീര്‍

Damam, gulf, Jeddah, Riyad

ഷിഫ മലയാളി സമാജം സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ ഷിഫ മലയാളി സമാജം അനുശോചിച്ചു. റഹ്മാനിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ഷിഫാ മലയാളി സമാജത്തിന്റെ വളര്‍ച്ചയില്‍ ഒപ്പം സഞ്ചരിക്കുകയും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ സാമൂഹി പ്രവര്‍ത്തകനാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാബു പത്തടിപറഞ്ഞു. സെക്രട്ടറി പ്രകാശ് ബാബു വടകര, ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ, രതീഷ് നാരായണന്‍,

Damam, gulf, Jeddah, Riyad

‘നന്മ’ കൂട്ടായ്മ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ നന്മ കരുനാഗപ്പള്ളി അനുശോചനം അറിയിച്ചു. സുലൈമാനിയ ന്യു മലസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നന്നെ യോഗത്തില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ വിയോഗം റിയാദിന് മാത്രമല്ല, പ്രവാസ ലോകത്തിന് മുഴുവന്‍ തീരാ നഷ്ടമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നന്മ രക്ഷാധികാരി ബഷീര്‍ ഫത്തഹുദ്ദീന്‍ പറഞ്ഞു. മികച്ച സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം. ‘നന്മ’യെ തുടക്കം മുതല്‍

Damam, gulf, Jeddah, Riyad

കേളി അനുശോചന യോഗം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഷുബ്ര യൂണിറ്റ് അംഗവും മുന്‍ പ്രസിഡന്റുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിന്നു്. ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യോഗത്തില്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം നജ്മുദ്ധീന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ദിനേശന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജീവ് കാരത്തൊടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി,

Damam, gulf, Jeddah, Riyad

റിയാദില്‍ ശീതകാറ്റും മഴയും

റിയാദ്: കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ റിയാദിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ആകാശം മൂടിക്കെട്ടിയിരുന്നു. തുമാമ, ജനാദ്രിയ എന്നിവിടങ്ങളില്‍ കോരിച്ചൊരിഞ്ഞ മഴയാണ് അനുഭവപ്പെട്ടത്. മഴപെയ്തതോടെ അന്തരീക്ഷ താപം കുറയുയും ശീതകാറ്റ് അനുഭവപ്പെടുകയും ചെആ്തു. നഗരത്തിന്റെ വടക്കുഭാഗത്ത് റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടായി. കാറുകള്‍ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകള്‍ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളില്‍ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. തണുപ്പിലേക്ക് രാജ്യത്തിെന്റ കാലാവസ്ഥ മാറുന്നതിെന്റ സൂചനയായി ഒരാഴ്ചയില്‍ കൂടുതലായി

Damam, gulf, Jeddah, Riyad

ജുബൈല്‍ എഫ്.സി സെവന്‍സ്; സെമി ഫൈനൽ പോരാട്ടത്തിലേക്ക്

ജുബൈല്‍:  സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച്ച  ജുബൈൽ അറീന സ്റ്റേഡിയത്തില്‍ അരങ്ങേറും. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ (ഡിഫ) സഹകരണത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങളുടെ  ആദ്യ മത്സരത്തിൽ പസിഫിക് ലോജിസ്റ്റിക് ബദർ എഫ്‌ സി, സദഫ്‌കോ മാഡ്രിഡ്‌ എഫ്‌സിയെയും, രണ്ടാമത്തെ മത്സരത്തിൽ ഫാബിൻ ജുബൈൽ എഫ്‌സി, കാലക്സ് ഫോണിക്സ് എഫ്‌സിയെയും

Damam, gulf, Jeddah, Riyad

31 വര്‍ഷം റിയാദില്‍ പവാസം; കുടുംബം കയ്യൊഴിഞ്ഞ ബാലചന്ദ്രന്‍ വൃദ്ധ സദനത്തിലേക്ക്

റിയാദ്: മൂന്ന് പതിറ്റാണ്ട് പ്രവാസം കഴിഞ്ഞ് കൊല്ലം പുനലൂര്‍ ബാലചന്ദ്രന്‍ പിളള വൃദ്ധസദനത്തിലേക്ക് മടങ്ങി. പ്രവാസത്തിനിടെ വീട്ടുകാരെ മറന്ന ബാലചന്ദ്രന്‍ പിള്ളയെ വാര്‍ദ്ധക്യ കാലത്ത് വേണ്ടെന്ന് കുടുംവും അറിയിച്ചതോടെയാണ് കൊല്ലം ഗാന്ധി ഭവന്‍ അഭയകേന്ദ്രമായത്. ഇനിയുള്ള കാലം ഇവിടെ കഴിയും. എങ്കിലും നാട്ടിലെത്തി മകളെ കാണണമെന്ന ആഗ്രഹത്തിലാണ് ബാലചന്ദ്രന്‍ മടങ്ങിയത്. ആറുമാസത്തിലേറെയായി ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നടത്തിയ ശ്രമമാണ് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. ശാരീരികമായും മാനസികമായും തളര്‍ന്ന ബാലചന്ദ്രനെ കേളി

Damam, gulf, Jeddah, Riyad

അലവി നരിപറ്റയ്ക്ക് മാപ്പിള കലാ അക്കാദമി സ്വീകരണം

റിയാദ്: കേരള മാപ്പള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ സ്ഥാപക അംഗം അലവി നരിപ്പറ്റയ്ക്ക് സ്വീകരണം നല്‍കി. മുന്‍ ഭാരവാഹികളും ഗായകരുമായ മൂസ പട്ട, സക്കീര്‍ മണ്ണാര്‍മല എന്നിവര്‍ക്കും സ്വീകരണം നല്‍കി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇവര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം കഴിഞ്ഞ ദിവസം റിയാദിലെത്തിയ വേളയില്‍ മാപ്പിള കലാ അക്കാദമിയാണ് സ്വീകരണം ഒരുക്കിയത്. പരയിപാടി ഇസ്മായില്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ഗായകനും തബലിസ്റ്റുമായ ഇബ്രാഹിം സിപി വെളിയംങ്കോട് പൊന്നാട

Scroll to Top