വാഹനം മറിഞ്ഞ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം
ദമാം: വാഹനാപകടത്തില്‍ മലയാളി ബാലിക മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍-റമീസ ദമ്പതികളുടെ മകള്‍ ളെറിന്‍ ജാന്‍ (8) ആണ് മരിച്ചത്. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ വൈകിട്ട് ജംഷീറിന്റെ കുടുംബം ദമാമില്‍ നിന്നു അല്‍ ഹസ്സയിലേക്ക് പോകുന്നതനിടെയാണ് അപകടം. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് ഐറിന്‍ ജാന്‍ അടക്കം മറ്റു കുട്ടികള്‍ യാത്ര ചെയ്തിരുന്ന ലാന്‍ഡ് ക്രൂഇസര്‍ മറിഞ്ഞാണ് അപകടം. സുഹൃത്തുക്കളായ രണ്ട് കുടുംബങ്ങളോടൊപ്പമായിരുന്നു യാത്ര. മറ്റുളളവര്‍ നിസ്സാര […]














