കാനം തൊഴിലാളി വര്‍ഗ്ഗ പോരാളി: ദമ്മാം നവയുഗം
ദമ്മാം: തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അടിയുറച്ച പോരാളിയും സംഘാടകനുമാണ് വിടപറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് നവയുഗം സാംസ്‌ക്കാരിക വേദി. കേരളത്തിലെ ഇടതുമുന്നണിയുടെ നെടുംതൂണുകളില്‍ ഒന്നുമാനായിരുന്ന കാനം രാജേന്ദ്രന്റെ ജീവിതം പൊതുപ്രവര്‍ത്തകനു മാതൃകയാണെന്ന അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ദമ്മാമില്‍ നവയുഗം സംഘടിപ്പിച്ച കാനം രാജേന്ദ്രന്‍ അനുസ്മരണ യോഗം പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന് ആദരാഞ്ജലി അര്‍പ്പിച്ചു. ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് […]














