മലയാളി തനിമയും അറബ് കലയും സമന്വയിപ്പിച്ച് ‘മൈത്രി കേരളീയം’ സാംസ്‌കാരികോത്സവം
റിയാദ്: കേരള തനിമയും അറബ് കലകളും വിളംബരം ചെയ്ത് മൈത്രി കരുനാഗപ്പളളി ‘കേരളീയം-2023’ സാംസ്‌കാരികോത്സവം വിവിധ പരിപാടികളോടെ അരങ്ങേറി. പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എ എം ആരിഫ് എംപിക്ക് മൈത്രിയുടെ ആദരവ് പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് സമര്‍പ്പിച്ചു. മൈത്രി കേരളീയവുമായി സഹകരിച്ച വ്യാവസായിക പ്രമുഖരായ വിന്റര്‍ ടൈം കമ്പനി ഡയറക്ടര്‍ വര്ഗീസ് ജോസഫ്, ടെക്‌നോ […]














