Sauditimesonline

toofan
'ഓപ്പറേഷന്‍ തുഫാന്' ഐക്യദാര്‍ഢ്യം; വീര്യം കുറഞ്ഞ മദ്യവിതരണം അനുവദിക്കരുത്

Damam, gulf, Jeddah, Riyad

ആര്യാടന്‍ മുഹമ്മദ് അനുസ്മരണം

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടാന്‍ മുഹമ്മദ് അനുസ്മരണം നടത്തി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത് അനുസ്മരണം സന്ദേശം നല്‍കി. ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍മാരായ നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സിദീഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ […]

Damam, gulf, Jeddah, Riyad

റിയാദില്‍ ദുരിതത്തിലായ യുവതിക്ക് എസ്എംഎസ് സഹായം

റിയാദ്: കരാര്‍ പ്രകാരം ജോലിയും ശമ്പളവും ലഭിക്കാതെ ദുരിതത്തിലായ മലയാളി യുവതിക്ക് പ്രവാസി കൂട്ടായ്മ തുണയായി. മൂന്ന് മാസം മുമ്പ് ക്ലീനിംഗ് കമ്പനിയുടെ വിസയിലെത്തിയ തൃശൂര്‍ സ്വദേീശി കൃഷ്ണയാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. നാട്ടിലുളള ബന്ധുക്കള്‍ ഷിഫ മലയാളി സമാജം (എസ്എംഎസ്) മുന്‍ പ്രസിഡന്റ് സാബു പത്തടിയുടെ സഹായം തേടിയതോടെയാണ് കൃഷ്ണയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. എസ്എംഎസ് പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, മുജീബ് കായംകുളം, മധു വര്‍ക്കല എന്നിവര്‍ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷാജഹാന്‍ കല്ലമ്പലത്തിന്റെ സഹായത്തോടെ കമ്പനിയുമായി

Damam, gulf, Jeddah, Riyad

ഓണവും ദേശീയ ദിനവും ആഘോഷിച്ച് ‘ഇവ’ റിയാദ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സൗദി ദേശീയ ദിനവും ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹ അപ്പോളോ ഡെമോറ ഓടിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ റിയാദിലെ സമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍പങ്കെടുത്തു. സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശരത്ത് സ്വാമിനാഥന്‍ അധ്യക്ഷതവഹിച്ചു. പുഷ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്ല വല്ലാംചിറ, സുധീര്‍ കുമ്മിള്‍, അഷ്‌റഫ് കൊടിഞ്ഞി, നൗഷാദ് കറ്റാനം, സുഗതന്‍ നൂറനാട്, ഷംനാദ് കരുനാഗപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ എഴുന്നളളിച്ചത് ഹര്‍ഷാരവത്തോടെയാണ്

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം ആഘോഷിച്ച് കേളി

റിയാദ്: തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ നാടിന്റെ 93-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്‌കാരിക വേദി. മലാസ് അബ്ദുള്ള പാര്‍ക്കിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നമുക്കും അഭിമാനിക്കാം. വിഷന്‍ 2030 പൂര്‍ത്തിയാകുന്നത്തോടെ സൗദിയുടെ മുഖച്ഛായ മാറും. ലോക സമാധാനത്തിനായുള്ള സൗദിയുടെ ശ്രമങ്ങളെയും ദുരിതമനുഭവിക്കുന്നവര്‍ക്കായി രാജ്യം നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അധ്യക്ഷ പ്രസംഗത്തില്‍

Damam, gulf, Jeddah, Riyad

ദാറുല്‍ ഫുര്‍ഖാനില്‍ ദേശീയ ദിനാഘോഷം

റിയാദ് അസീസിയ ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ്സ സൗദി അറബ്യയുടെ 93-മത് ദേശീയ ദിനം ആഘോഷിച്ചു. കുട്ടികള്‍ക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കിഡ്‌സ്, ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ ഡ്രോയിങ്, കളറിങ് മത്സരവും, ജൂനിയര്‍ വിഭാഗത്തില്‍ പോസ്റ്റര്‍ മെയ്കിങ്, സൗദി ചരിത്ര ക്വിസ് എന്നിവയും നടന്നു. സൗദി ചരിത്രത്തിന്റെ ഡോക്യൂമെന്ററി പ്രദര്‍ശനവും നടന്നു. ഫായിസ് അബൂബക്കര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. മദ്രസ്സ അധ്യാപകരായ ഹനീഫ മാസ്റ്റര്‍, അബ്ദു റസാഖ് സ്വലാഹി, വലീദ് ഖാന്‍, അബ്ദു റസാഖ് മൂത്തേടം, അമീന, നജ്മ, റൂബി,

Damam, gulf, Jeddah, Riyad

അല്‍ കോബാറില്‍ ‘ശ്രാവണ സന്ധ്യ-2023’

അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ‘ശ്രാവണ സന്ധ്യ-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. അല്‍കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. കേരളത്തില്‍ നിന്നു സൗദി കാണാനെത്തിയ മാവേലിയുടെ വരവ് പ്രതീകാത്മകമായി അവതരിപ്പിച്ചാണ് കലാസന്ധ്യ ആരംഭിച്ചത്. ആര്‍പ്പു വിളികളോടെ മാവേലിയെ നിറഞ്ഞ സദസ്സ് എതിരേറ്റു. സംഗീതം, നൃത്തപൃത്യങ്ങള്‍, വാദ്യോപകരണങ്ങളുടെ പ്രകടനം, അഭിനയം, ഹാസ്യ പരിപാടികള്‍ എന്നിവ അരങ്ങേറി. സഹീര്‍ഷാ കൊല്ലം അവതാരകനായിരുന്നു. ബിനുകുഞ്ഞു, സംഗീതാ സന്തോഷ്

Damam, gulf, Jeddah, Riyad

റിയാദ് മെട്രോ ബസ്സില്‍ സഞ്ചരിച്ച് ജിഎംഎഫ് ദേശീയ ദിനാഘോഷം

റിയാദ്: മെട്രോ ബസ്സില്‍ സഞ്ചരിച്ച് ദേശീയ ദിനം ആഘോഷിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍. റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഎംഎഫ് പ്രവര്‍ത്തകര്‍ കുടുംബത്തോടൊപ്പമാണ് ബസ്സ് യാത്ര ഒരുക്കിയത്. അന്നം നല്‍കുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദേശീയ പതാക ഏന്തിയാണ് ജിഎംഎഫ് പ്രവര്‍ത്തകര്‍ മെട്രോ ബസ്സില്‍ 93-ാമത് സൗദി ദേശീയ ദിനം ആഘോഷിച്ച്. ഗ്ലോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോടിന്റെ നേതൃത്വത്തില്‍ മലാസില്‍ നിന്ന് 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ്സിലായിരുന്നു യാത്ര. റിയാദ് കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, ജനറല്‍

Damam, gulf, Jeddah, Riyad

അല്‍ ഖര്‍ജ് കെഎംസിസി രക്ത ദാന ക്യാമ്പ്

അല്‍ ഖര്‍ജ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ദേശീയ ദിനത്തില്‍ നടത്തി വരുന്ന രക്തദാന ക്യാമ്പ് അല്‍ ഖര്‍ജ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നു. അല്‍ ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ രക്ത ബാങ്കില്‍ എത്തിയാണ് പോറ്റമ്മയായ രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രക്തം ദാനം ചെയ്തത്. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും തൊഴില്‍ നല്‍കിയ രാജ്യത്തോടുള്ള സ്‌നേഹം വിലമതിക്കാനാവാത്തതാണെന്നും ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ.ഷമാമ പറഞ്ഞു. ഈ രാജ്യത്തു മരണപ്പെടുന്നവരുടെ ജനാസ കൈകാര്യം ചെയ്യുന്നതിലും

Damam, gulf, Jeddah, Riyad

ഫാഷിസത്തെ നേരിടാന്‍ ആശയ വ്യക്തത വേണം: കെ എ ഷഫീഖ്

റിയാദ്: രാജ്യത്തെ സിവില്‍, ക്രിമിനല്‍ നിയമങ്ങളടക്കം വംശീയ മുന്‍വിധികളോടെ മാറ്റിമറിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് രാജ്യമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീഖ്. അവശേഷിക്കുന്നത് ‘ഹിന്ദുത്വ ഫാഷിസ്റ്റ് രാജ്യ’ പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ അവകാശം റദ്ദ് ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കാനുള്ള അധികാരം ഗവര്‍മെന്റിന്റെ തീരുമാനങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന വിധം ഭേദഗതി വരുത്തിയത് അന്യായമാണെന്നും സൗദി അറേബ്യയിലെ പാര്‍ട്ടി ഭാരവാഹികളെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യം കത്തിയെരിയുമ്പോള്‍ പ്രധാന

Damam, gulf, Jeddah, Riyad

‘അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം’

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ചു ‘അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം’ എന്ന മുദ്രാവാക്യമുയര്‍ത്തി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശീയ ദിനത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദില്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമൈസി) സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചു വരെ നീണ്ടു.

Damam, gulf, Jeddah, Riyad

പിഎംഎഫ് ഓണവും ദേശീയ ദിനവും ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയുടെ 93-മത് ദേശീയ ദിനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സ്റ്റാര്‍ പ്രിന്റിങ്ങ് പ്രസ്സ് എം.ഡിയും കോട്ടയം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ സ്പീക്കര്‍ സുഷമ ഷാന്‍ ഓണസന്ദേശം നല്‍കി. മലയാള സിനിമ പിന്നണി ഗായകന്‍ നസീര്‍ മിന്നലെ മുഖ്യാതിഥിയായിരുന്നു. പ്രവാസി

Damam, gulf, Jeddah, Riyad

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട മലയാളികള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി

കൊച്ചി: കൊച്ചി-റിയാദ് വിമാനം വൈകിയത് ട്രാന്‍സിറ്റ് യാത്രക്കാരെ വെട്ടിലാക്കി. സെപ്തംബര്‍ 23ന് രാത്രി 8.25ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എസ്‌വി 775 വിമാനം യാത്രക്കാരെ കയറ്റിയതിന് ശേഷമാണ് യാത്ര റദ്ദാക്കിയത്. വാതിലിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച് അര്‍ദ്ധ രാത്രി 12.23ന് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഇന്ന് പലര്‍ച്ചെ 3.13ന് 120 യാത്രക്കാരുമായി സുരക്ഷിതമായി റിയാദിലെത്തി. അതേസമയം, ഇതേ വിമാനത്തില്‍ റിയാദ് വഴി ലണ്ടന്‍ ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍ ലോഗോ പ്രകാശനം

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാലിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. വെളളിയാഴ്ചകളില്‍ അരങ്ങേറുന്ന മത്സരം ഒക്ടോബര്‍ 27ന ആരംഭിക്കും. അഞ്ച് വര്‍ഷഷത്തെ ഇടവേളക്കു ശേഷമാണ് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആരവമുയരുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നസീര്‍ മുളളൂര്‍ക്കര സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ടി.ആര്‍. സുബ്രഹ്മണ്യന്‍, രക്ഷാധികാരി അംഗങ്ങളായ

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം ആഘോഷിച്ച് റിയാദ് സലഫി മദ്‌റസ

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്‌റസ വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും വള്ളിക്കുന്ന് എംഎല്‍എയുമായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടായി സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സലഫി മദ്‌റസയുടെ പഠന സംവിധാനങ്ങളള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ദിനം ഉള്‍പ്പെടെ പാഠ്യേതര പദ്ധതികള്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും സാംസ്‌കാരിക വൈഭവങ്ങളും നല്‍കും. കേരള നദ് വത്തുല്‍

Scroll to Top