‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകള്‍ വെല്ലുവിളികള്‍’ ചര്‍ച്ചാ സംഗമം
റിയാദ്: ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനങ്ങളും തകര്‍ക്കുന്ന കാലത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നതെന്നു പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സംഗമം. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ മാത്രമല്ല, രാജ്യത്തെ തന്നെയും സംരക്ഷിക്കുവാന്‍ തെരുവുകള്‍ ശബ്ദമുഖരിതമാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ അപ്പോളോ ഡിമറോ ഓഡിറ്റോറിയത്തില്‍ ‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകള്‍ വെല്ലുവിളികള്‍’ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ബാരീഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷഹനാസ് സാഹില്‍ വിഷയമവതരിപ്പിച്ചു. ഇന്ത്യന്‍ […]














