വരുന്നൂ ന്യൂ മുറബ്ബ; റിയാദിന്റെ മുഖച്ഛായ മാറും
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ മുഖച്ഛായ മാറ്റുന്ന വന്‍ പദ്ധതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ന്യൂ മുറബ്ബ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ ആയിരിക്കുമെന്നാണ് പ്രഖ്യാപനം. വിഷന്‍ 2030ന്റെ ഭാഗമായാണ് തലസ്ഥാനത്തെ ലോകേത്തര നഗരമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ന്യൂ മുറബ്ബ ഡവലപ്‌മെന്റ് കമ്പനിയും രൂപീകരിച്ചു. ഭാവിയിലെ നഗരം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കുന്നതിന് ഹരിതവത്ക്കരണം, നടപ്പാതകള്‍, വിനോദ, കായിക കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജനങ്ങളുടെ […]














