റമദാന്‍ വ്രതാരംഭം; മാര്‍ച്ച് 23ന് സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ റമദാന്‍ വ്രതം മാര്‍ച്ച് 23ന് ആരംഭിക്കാനാണ് സാധ്യതയെന്ന് ഗോളശാസ്ത്രജ്ഞന്‍ ഡോ. അലി അല്‍ ശുക്രി. 22ന് വൈകുന്നേരം റമദാന്‍ മാസപ്പിറവി ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോളശാസ്ത്ര പ്രകാരം റമദാന്‍ വ്രതം മാര്‍ച്ച് 23 വ്യാഴം ആരംഭിക്കുമെന്നാണ് കരുതുന്നതെന്ന് പ്രിന്‍സ് സുല്‍ത്താന്‍ സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററിലെ ഡോ. അലി അല്‍ ശുക്രി പറഞ്ഞു. ചന്ദ്രന്റെ ഉദയം രാത്രി 8.30നും സൂര്യാസ്ഥമയത്തിന് 9 മിനുട്ട് മുമ്പ് അസ്തമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകാനുളള […]












