സോമന്റെ സൈക്കിള്‍ സവാരി; ചവിട്ടുകയറുന്നത് ചരിത്രത്തിലേക്ക്
നൗഫല്‍ പാലക്കാടന്‍റിയാദ്: സൈക്കിള്‍ ചവിട്ടി ലോക സവാരി നടത്തുകയാണ് സോമന്‍ ദേബ്‌നാഥ് എന്ന ഇന്ത്യക്കാരന്‍. ചവിട്ടി കയറുന്നത് ചരിത്രത്തിലേക്കും. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും ദേശാന്തരങ്ങളിലെത്തിക്കുകയും എയ്ഡ്‌സ് രോഗത്തിനെതിരെ ബോധവല്‍കരണം നടത്തുകയുമാണ് ലക്ഷ്യം. പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍ നിന്ന് 2004 മെയ് 27ന് ആണ് പെടലുകള്‍ ചവിട്ടി തുടങ്ങിയത്. യാത്ര 170 രാജ്യങ്ങള്‍ പിന്നിട്ട് സൗദി അറേബ്യയിലെത്തി. ഇതുവരെ 1.85 ലക്ഷം കിലോമീറ്ററാണ് താണ്ടിയത്. 21 രാജ്യങ്ങള്‍ കൂടി സഞ്ചരിക്കാനാണ് സോമന്‍ ദേബ്‌നാഥിന്റെ പദ്ധതി. നാല് ദിവസം മുമ്പാണ് […]














