ലഹരി വിരുദ്ധ ബോധവത്ക്കരണം; ‘റിസ’ മില്യണ്‍ മെസേജ് കാമ്പയിന്‍
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടി ‘റിസ’യുടെ ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു. യുനൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈമിന്റെ അംഗീകാരമുളള സന്നദ്ധ സംഘടനയാണ് ഫൗണ്ടേഷന്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. ആദ്യ രണ്ടാഴ്ചയില്‍ തന്നെ ഒരു മില്യണ്‍ മെസ്സജ് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. ലക്ഷ്യമിട്ടതിന്റെ അഞ്ചിരട്ടി സന്ദേശം ജനങ്ങളയലെത്തിക്കാന്‍ റിസയ്ക്ക് കഴിഞ്ഞു. മുന്‍ മന്ത്രിയും എം എല്‍ എയുമായ ഡോ. എം കെ മുനീര്‍ ലഹരി വിരുദ്ധ ലഘുലേഖ […]














