ഒ ഐ സി സി ‘പൊളിറ്റിക്കല്‍ കഫെ’ ഒക്‌ടോ. 27ന് റിയാദില്‍
റിയാദ്: ഒഐസിസി ‘പൊളിറ്റിക്കല്‍ കഫെ’ ഒക്‌ടോബര്‍ 27ന് റിയാദില്‍ നടക്കും. ഗ്‌ളോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥിയായിരിക്കും. രാത്രി 8ന് ബത്ഹ അപ്പോളോ ഡിമോറ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സംഘടന സംവിധാനം ശക്തി പെടുത്തുക, പ്രവാസികളുടെ ജീവകാരുണ്യ സാമൂഹ്യ വിഷയങ്ങളില്‍ സംഘടനാ ഇടപെടല്‍ ഏകോപിപ്പിക്കുക, പ്രവര്‍ത്തകരെയും നേതാക്കളെയും സജ്ജമാക്കുക എന്നിവയാണ് പൊളിറ്റിക്കല്‍ കഫെ ലക്ഷ്യം വെക്കുന്നത്.














