ഇഎംഎസും എകെജിയും നവോത്ഥാനത്തിന് മുന്നില്‍ നിന്നു നയിച്ചവര്‍
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. മലാസ് ലുലു ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം വര്‍ഗീസ് ഇടിച്ചാണ്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റൗദ ഏരിയ അംഗവും ചില്ല സര്‍ഗവേദി കോഓര്‍ഡിനേറ്ററുമായ സുരേഷ് ലാല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുമ്പന്തിയിലുണ്ടായിരുന്ന, ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജവും […]














