വന്ദേഭാരത് അഞ്ചാം ഘട്ടം; കേരളത്തിലേക്ക് 10 സര്‍വീസുകള്‍
റിയാദ്: വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ആഗസ്ത് ഒന്നു മുതല്‍ 12 വരെയുളള സര്‍വീസുകളുടെ വിവരം റിയാദ് ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ 16 സര്‍വീസുകള്‍ നടത്തും. കൂടുതല്‍ സര്‍വീസുകളുടെ വിവരം വരും ദിവസങ്ങളില്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്കുളള 10 സര്‍വീസുകളില്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ അഞ്ചും ജിദ്ദ-കോഴിക്കോട് സെക്ടറില്‍ മൂന്നും സര്‍വീസുകള്‍ നടത്തും. റിയാദില്‍ നിന്നു കൊച്ചി, കോഴിക്കോട് സെക്ടറിലേക്ക് […]











