Sauditimesonline

OICC RIYADH
ഭരണമാറ്റത്തിന്റെ ആവേശം റിയാദിലും; ഒഐസിസി വിജയാഘോഷം

Damam, gulf, Jeddah, Riyad

മുസ്തഫ തിരൂരിന് പിബികെ യാത്രയയപ്പ് നല്‍കി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മ (പിബികെ) പ്രവര്‍ത്തക സമിതി അംഗം മുസ്തഫ തിരൂരിന് (ബാപ്പു) സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന ചടങ്ങില്‍ സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂര്‍ ബാപ്പുവിനെ പൊന്നാട അണിയിച്ചു. പ്രസിഡന്റ് ഷാജഹാന്‍ കാരാപറമ്പ് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ പുളിക്കല്‍, ഹാരിസ് പെരിന്തല്‍മണ്ണ, ജോയിന്റ് സെക്രട്ടറി സുബൈര്‍ വള്ളുവമ്പ്രം, ഷമീര്‍ ഹെയര്‍ക്ലബ്, ട്രഷറര്‍ റിയാസ് ചാലിയം, ഉപദേശക സമിതി […]

Damam, gulf, Jeddah, Riyad

റിയ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു

റിയാദ്: ജീവകാരുണ്യ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) ഇരുപത്തി ഒന്നാമത്‌വാര്‍ഷികം ആഘോഷിച്ചു. വെര്‍ച്യുല്‍ മീഡിയ പ്ലാറ്റഫോമിലും പ്രധാന അംഗങ്ങള്‍ പങ്കെടുത്ത യോഗവും നടന്നു. പരിപാടി റിയ ഉപദേശക സമിതി അംഗം അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു. കൊറോണ മഹാവ്യാധി റിയാദിലെ പ്രവാസ സമൂഹത്തിന് ഉണ്ടാക്കിയ നൊമ്പരങ്ങള്‍ക്കെപ്പം നിന്ന് ആശ്വാസമേകുവാന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഭരണ സമതിയോടൊപ്പം നില്‍ക്കുവാന്‍ കഴിഞ്ഞതു ഭാഗ്യമാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി മാധവന്‍ റിപ്പോര്‍ട്ടും ട്രഷറര്‍

Damam, gulf, Jeddah, Riyad

റിയാദ് എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനാ കേന്ദ്രം

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടിലാണ് കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്. ഇതിന് പുറമെ ടെര്‍മിനല്‍ അഞ്ചിലെ പാര്‍ക്കിംഗില്‍ ഡ്രൈവ്ത്രൂ പരിശോധനാ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂറിനകം ഫലം ലഭ്യമാക്കുന്ന എക്‌സ്പ്രസ് കൗണ്ടറില്‍ 350 റിയാലാണ് പരിശോധനക്ക് ഈടാക്കാന്നത്. മൂന്ന് മണിക്കൂറിനകം ഫലം ലഭ്യമാക്കുന്ന ഓര്‍ഡിനറി കൗണ്‍റില്‍ 250 റിയാലാണ് പരിശോധനാാ ഫീസ്. ടെസ്റ്റ് കൊറോണ ഡോട് കോ എന്ന വെബ്‌സൈറ്റ് വഴി എയര്‍പോര്‍ട്ടിലെ

Damam, gulf, Jeddah, Riyad

തവക്കല്‍നാ ഹെല്‍ത് പാസ്‌പോര്‍ട്ട് ‘അയാട്ട’യുമായി ബന്ധിപ്പിക്കും

റിയാദ്: വ്യോമ ഗതാഗതം സുഗമമാക്കുന്നതിന് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ ‘അയാട്ട’യുമായി സൗദി അറേബ്യ കരാര്‍ ഒപ്പു വെച്ചു. ഇതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ പുറത്തിറക്കിയ തവക്കല്‍നാ ആപിലെ ഹെല്‍ത് പാസ്‌പോര്‍ട്ട് അയാട്ടയുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന യാത്രയില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് തവക്കല്‍നാ ആപിലെ ഹെല്‍ത് പാസ്‌പോര്‍ട്ട് അയാട്ടയുമായി ബന്ധിപ്പിക്കുന്നത്. വിമാന യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും കരാര്‍ സഹായിക്കും. സിവില്‍ ഏവിയേഷന്‍ അസിസ്റ്റന്റ് സിഇഒ സുലൈമാന്‍ ബിന്‍ അഹമദ് അല്‍

Damam, gulf, Jeddah, Riyad

അഫ്ഗാന്‍ ജനതക്ക് പിന്തുണ: സൗദി അറേബ്യ

റിയാദ്: അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സൗദി മന്ത്രി സഭായോഗം. അഫ്ഗാന്‍ ജനതക്കുളള പിന്തുണ ആവര്‍ത്തിക്കുകയാണെന്നും മന്ത്രി സഭാ യോഗം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സ്ഥിതി എത്രയും വേഗം സുസ്ഥിരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് അഫ്ഗാന്‍ ജനതക്കുളള പിന്തുണ ആവര്‍ത്തിക്കുകയാണെന്നും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗംവ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെയും വിവിധ ലോക രാജ്യങ്ങളിലെയും സംഭവവികാസങ്ങളും മന്ത്രി സഭാ യോഗം അവലോകനം ചെയ്തു. വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മാസം 20 ലക്ഷമാക്കി

Damam, gulf, Jeddah, Riyad

നേരിട്ട് വിമാന യാത്ര: ഇന്ത്യക്കാര്‍ ഇനിയും കാത്തിരിക്കണം; സെപ്തം. 30 വരെ ഇഖാമ, റീ എന്‍ട്രി വീണ്ടും സൗജന്യം

റിയാദ്: ഇന്ത്യ-സൗദി നേരിട്ടുളള വിമാന യാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ആഗസ്ത് 31 വരെ ഇഖാമയും റീ എന്‍ട്രി വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ ഭരണാധയികാരി സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതോടെ യാത്രാ വിലക്കുളള ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സെപ്തംബറോടെ നേരിട്ട് യാത്ര ചെയ്യാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിദേശങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമയും റീ എന്‍ട്രിയും 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി നാവികാഭ്യാസം സമാപിച്ചു

റിയാദ്: അറേബ്യന്‍-ഗള്‍ഫ് ഉള്‍ക്കടലില്‍ നടന്ന ഇന്ത്യ-സൗദി നാവികാഭ്യാസം സമാപിച്ചു.ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസം സംഘടിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസത്തിന് അറേബ്യന്‍ ഗള്‍ഫ് ഉള്‍ക്കടല്‍ സാക്ഷ്യം വഹിക്കുന്നത്. അല്‍ മൊഹദ് അല്‍ ഹിന്ദി എന്ന പേരില്‍ സംഘടിപ്പിച്ച നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ നേവിയുടെ ഐ എന്‍ എസ് കൊച്ചി യുദ്ധക്കപ്പല്‍ പങ്കെടുത്തു. എണ്ണപ്പാടങ്ങളും ദ്വീപുകളും സംരക്ഷിക്കുക, ശത്രു ബോട്ടുകളെ പ്രതിരോധിക്കുക, ആഴക്കടലില്‍ ഇന്ധനം നിറയ്ക്കുക, പരിശോധനയും തെരച്ചിലും രക്ഷാ പ്രവര്‍ത്തനങ്ങളും നടത്തുക എന്നിവയാണ്

Damam, gulf, Jeddah, Riyad

ക്വാറന്റൈന്‍ ചട്ട ലംഘനം; 187 വിദേശികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ച വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചവരെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയവരും തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടാത്തവരും പിടിയിലായവരില്‍ ഉള്‍പ്പെടും. 187 വിദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ്

Damam, gulf, Jeddah, Riyad

രാജീവ് ഗാന്ധി പ്രവാസി കര്‍മ പുരസ്‌കാരം എംപി വിന്‍സെന്റിന്

റിയാദ്: പ്രവാസിവിഷയങ്ങളില്‍ക്രിയാത്മകമായഇടപെടലുകള്‍നടത്തിയ തൃശൂര്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എം പി വിന്‍സെന്റിന് രാജീവ് ഗാന്ധി പ്രവാസി കര്‍മ പുരസ്‌കാരം സമ്മാനിക്കുമെന്ന് തൃശൂര്‍ ഗ്‌ളോബല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു. വാക്‌സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുക, കൊവിഡ്മൂലം വിദേശത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ എംപി വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവാസി രക്ഷയാത്ര കേരളത്തിനകത്തും പുറത്തും ശ്രദ്ധനേടി. മാത്രമല്ല

Job Vacancy, Jobs

സൗദി ഖമീസ് മുശൈതില്‍ നഴ്‌സുമാരുടെ ഒഴിവ്

റിയാദ്: സൗദിയിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പില്‍ നഴ്‌സുമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖമീസ് മുശൈത് അബഹയില്‍ പ്രവര്‍ത്തിക്കുന്ന പോളിക്ലിനിക്കിലാണ് ഒഴിവുളളത്. ഇഖാമ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താല്‍ പര്യമുളളവര്‍ക്ക് അപേക്ഷിക്കുക. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0503655917 നമ്പരില്‍ ബന്ധപ്പെടുക.

Damam, gulf, Jeddah, Riyad

അതെ, അവള്‍ ബലൂണ്‍ വില്‍ക്കയാണ്

കവിത | ഷിംന ലത്തീഫ് തലയുടെ ഇടതുവശത്ത്ഉയര്‍ത്തിപ്പിടിച്ചബലൂണ്‍ പറ്റങ്ങളുമായിഒരു പെണ്‍കുട്ടി.ഒറ്റ നോട്ടത്തില്‍ഭാവനയെ ഋജു രേഖയില്‍നയിക്കുന്നഒരു ചിത്രകാരിസ്വപ്നങ്ങളേപലവര്‍ണ്ണങ്ങളില്‍കുടഞ്ഞിട്ടതാണെന്നേ തോന്നൂ. ജിജ്ഞാസയെഒരദൃശ്യവസ്തുവാക്കികണ്ണിലൊളിപ്പിച്ച്അവള്‍പാര്‍ക്കിലേക്ക് കടന്നുവരുന്നു. അപ്പഴേക്കുംഅവിടംപല രാജ്യങ്ങളായിപിരിഞ്ഞു പോയിരുന്നു.മുള്‍വേലിയോ, പട്ടാളമോഇല്ലാതെനോട്ടങ്ങള്‍ കൊണ്ട്അതിര്‍ത്തികള്‍ രൂപംകൊണ്ടു. കുഞ്ഞുങ്ങള്‍കടും നിറത്തിലുള്ളതണുപ്പ് ശ്വസിച്ച്,വരഞ്ഞുവച്ച ചിറകുകളിലേക്ക്ആവേശത്തോടെകയറാന്‍ ശ്രമിക്കുന്നു.അവള്‍കണ്ണിലൊളിപ്പിച്ചകുസൃതിനോട്ടംഅവരിലേക്ക് പായിക്കുന്നു. ഒന്നും മിണ്ടുന്നില്ലെങ്കിലുംഅവളുടെ ശബ്ദംപ്രതിധ്വനിച്ചു കൊണ്ടേയിരിക്കുന്നു.നീളന്‍ കുപ്പായത്തിലെചെമന്ന പൂമൊട്ടുകള്‍ഉതിര്‍ന്നു വീണ്കുട്ടികളുടെ ഭാഷ വിരിയുന്നു.അതിര്‍ത്തി നോട്ടങ്ങള്‍മാഞ്ഞു പോകുന്നു. അവള്‍വര്‍ണ്ണ ശബളമായആ …ഒറ്റച്ചിറകില്‍ പറക്കുകയുംമറുചിറക്തുന്നിക്കൊണ്ടിരിക്കയും ചെയ്യുന്നു. തണല്‍ വൃക്ഷങ്ങള്‍സസൂക്ഷ്മംഅവളിലേക്ക് പ്രവേശിക്കുന്നദൈന്യതയെപറിച്ചു മാറ്റുന്നു. രാജ്യാതിര്‍ത്തികള്‍അവള്‍ക്ക്ബാധകമേയല്ലനോക്കിനില്‍ക്കെഅവളുടെ ശ്വാസം നിറച്ചവര്‍ണ്ണബലൂണുകള്‍ഓരോ രാജ്യത്തിന്റെയുംപതാകകളായിഉയര്‍ന്നു പറക്കുന്നു.

Damam, gulf, Jeddah, Riyad

നോട്ടുകെട്ടുമായി വീമ്പു പറച്ചില്‍; വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയില്‍

മക്ക: നോട്ട് കെട്ടുകള്‍ക്ക് മുമ്പിലിരുന്ന് സൗദി റിയാല്‍ എണ്ണി വീമ്പ് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉറവിടം അറിയാത്ത ലക്ഷക്കണക്കിന് റിയാലിന്റെ നോട്ട് കെട്ടുകളുമായാണ് പാക് പൗരനായ യുവാവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ വീഡിയോ അപ്‌ലോഡ് ചെയ്ത ഐപി അഡ്രസ് കണ്ടെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ സൃഹൃത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണമാണ് വീഡിയോ ചിത്രീകരിക്കാന്‍

Damam, gulf, Jeddah, Riyad

റിയാദിലെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ സിംഹത്തെ കണ്ടെത്തി

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ സിംഹത്തെ റോഡരുകില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി സുരക്ഷാ സേന സിംഹത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. വന്യജീവികളെ വളര്‍ത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും 30 മില്യണ്‍ റിയാല്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. സിംഹത്തെ റോഡില്‍ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏതാനും മാസം മുമ്പ് സ്വദേശി സിംഹത്തെ റോഡില്‍ പിടിവലി നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിതാവിനൊപ്പം കാറിലാണ് ബാലിക

Damam, gulf, Jeddah, Riyad

മരുഭൂമിയില്‍ കൃത്രിമ മഴ വരുന്നു

റിയാദ്: സൗദി മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി അന്തിമ ഘട്ടത്തിലെന്ന് നാഷണല്‍ മെട്രോളജി സെന്റര്‍. മേഘങ്ങള്‍ക്കിടയില്‍ രാസപദാര്‍ത്ഥങ്ങള്‍ വിതറുന്ന ക്‌ളൗഡ് സീഡിംഗ് പ്രകൃയയിലൂടെ മഴ ലഭ്യമാക്കാനാണ് ശ്രമമെന്നും മെട്രോളജി സെന്റര്‍ അറിയിച്ചു.രാജ്യത്ത് 5 മുതല്‍ 20 ശതമാനം വരെ മഴ ലഭ്യത വര്‍ധിപ്പിക്കാനാണ് കൃത്രിമ മഴ പെയ്യിക്കാനുളള പദ്ധതി നടപ്പിലാക്കുന്നത്. ജല ലഭ്യത വര്‍ധിപ്പിക്കുന്നതിനും ജല സ്രോതസുകളിലെ ഉറവകള്‍ നിലനിര്‍ത്തുന്നതിനും കൃത്രിമ മഴ സഹായിക്കും. മേഘങ്ങളെ മഴക്കാറുകളാക്കി മാറ്റുന്ന ക്ലൗഡ് സീഡിംഗ് ഇതിനായി ഉപയോഗിക്കും. ഡ്രൈ

Scroll to Top