പ്രവാസികളുടെ മൃതദേഹത്തോട് അവഗണന; വിലക്ക് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തടസ്സങ്ങള്‍ നീക്കാന്‍ വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണം. പിറന്ന മണ്ണില്‍ അലിഞ്ഞു ചേരാനുള്ള പൗരന്റെ അവകാശം ഇല്ലാതാക്കരുത്. സാമൂഹ്യ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങളെ തുടര്‍ന്നാണ് ചരക്കു വിമാനങ്ങള്‍ മുഖേന മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള അനുമതി ലഭിച്ചത്. എന്നാല്‍ കാര്‍ഗോ സര്‍വീസ് സംബന്ധിച്ച വ്യവസ്ഥയില്‍ […]












