കെ.എം.സി.സി വനിതാ വിംഗ് ഏഴാം വാര്‍ഷികം; ഏഴ് യുവതികള്‍ക്ക് മംഗല്യമൊരുക്കും
റിയാദ്: കെ എം സി സി വനിതാ വിംഗ് ഏഴാം വാര്‍ഷികത്തില്‍ ഏഴ് യുവതികള്‍ക്ക് മംഗല്യം. സഫാഫ് 2020 എന്ന പേരില്‍ ആഗസ്റ്റില്‍ കേരളത്തില്‍ സമൂഹ വിവാഹം നടത്തും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍വ വിശ്രമ കേന്ദ്രത്തില്‍ കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. വനിതവിംഗ് ആക്റ്റിംഗ് പ്രസിഡന്റ് ഹസ്ബിന നാസര്‍ അധ്യക്ഷത വഹിച്ചു. സമൂഹ വിവാഹത്തിന്റെ കൂപ്പണ്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് […]














