അന്താരാഷ്ട്ര പ്രമേഹ ദിനാചരണം: ദ്വിദിന കാമ്പയിനുമായി അല്‍ റയാന്‍ പോളിക്ലിനിക്
റിയാദ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ദ്വിദിന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. മുറബ്ബ റിയാദ് അവന്യൂ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും റിയാദ് ബത്ഹയിലുളള അല്‍ റയാന്‍ പോളിക്ലിനിക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. പരിപാടി അല്‍ റയാന്‍ പോളിക്ലിനിക് എക്‌സിക്യൂടീവ് മാനേജര്‍ മുഹമ്മദ് മന്‍സൂര്‍, മാള്‍ മാനേജര്‍ ലാലു വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഷിറാസ് ബോധവത്ക്കരണ പ്രഭാഷണം നടത്തി. പ്രദര്‍ശനം, പ്രമേഹ പരിശോധന, ദന്ത പരിശോധന, കണ്‍സള്‍ട്ടേഷന്‍, പ്രമേഹബാധിതര്‍ക്കുളള പാദ പരിശോധന എന്നിവ […]














