ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന ഇന്ത്യയില്‍ നിന്നെത്തിയത് 5.8 ലക്ഷം തീര്‍ഥാടകള്‍
മക്ക: ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ സീസണില്‍ ഇതുവരെ അറുപത് ലക്ഷം തീര്‍ഥാടകരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മക്കയും മദീനയും സന്ദര്‍ശിച്ചത്. എട്ടു മാസത്തിനിടെയാണ് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്. മാസം ശരാശരി ഏഴര ലക്ഷം തീര്‍ഥാടകര്‍ എത്തുന്നുണ്ട്. റമദാനില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും. അടുത്ത വര്‍ഷം ഒരു കോടി ഇരുപത് ലക്ഷം ഉംറ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താനില്‍നിന്നാണ് ഈ സീസണില്‍ ഏറ്റവുംകൂടുതല്‍ തീര്‍ഥാടകരെത്തിയത്. 5.8 ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നെത്തി. അതേസമയം, റമദാനെ […]





