Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

റിയാദില്‍ കൊവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍

റിയാദ്: പൊതുജനങ്ങള്‍ക്കായി സൗജന്യ കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചു. നഗരത്തിലെ ആറു കേന്ദ്രങ്ങളിലാണ് ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പരിശോധനക്ക് മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. റിയാദ് മലാസ് സ്‌റ്റേഡിയത്തില്‍ വിപുലമായ സൗകര്യവും വിശാലമായ ടെന്റും സജ്ജീകരിച്ചിട്ടുണ്ട്. https://sehhaty-mass.global.ssl.fastly.net/ എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഇഖാമ നമ്പരും ജനന തീയതിയും രജിസ്റ്റര്‍ ചെയ്താല്‍ അപ്പോയ്ന്റ്‌മെന്റ് ലഭിക്കും. സ്മാര്‍ട് ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിശ്ചിത സമയത്ത് വാഹനങ്ങളിലെത്തുന്നവരെ പുറത്തിറക്കാതെ തന്നെ പരിശോധനക്കുളള […]

Damam, gulf, Jeddah, Riyad

എ ടി എം തട്ടിപ്പ്; മലയാളിയുടെ 9000 റിയാല്‍ കവര്‍ന്നു

റിയാദ്: മലയളിയെ കബളിപ്പിച്ച് ഏ ടി എം കാര്‍ഡ് തട്ടിയെടുത്തു. ഏ ടി എം കാബിനില്‍ ഇടപാട് നടത്തുന്നതിനിടെ പിന്നില്‍ നിന്ന് പാസ്‌വേഡ് മനസ്സിലാക്കിയ മൂന്നംഗ സംഘം തരിക്ക് അഭിനയിച്ചാണ് കാര്‍ഡ് തട്ടിയെടുത്ത് കടന്നത്.റിയാദ് അല്‍ അസ്ഹര്‍ ആശുപത്രിയിലെ ജീവനക്കാരായ ജയ്‌സന്‍, അജിത ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. അല്‍ മിയ റോഡല്‍ മൂന്ന് ടെല്ലര്‍ മെഷീനുകളുളള കാബിനില്‍ പണം നിക്ഷേപിക്കുന്നതിനിടെയാണ് സംഭവം. തട്ടിപ്പു സംഘം പത്തു മിനുട്ടിനകം അയ്യായിരം റിയാല്‍ പിന്‍വലിച്ചു. ബാക്കി തുകയുടെ സാധനങ്ങള്‍ പര്‍ചേസ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ

റിയാദ്: സൗദി ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ സംഗമ കേന്ദ്രമായ ചങ്ങരംകുളം പ്രദേശത്തുളള നന്നംമുക്ക്, ആലംകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ സൗദിഅറേബ്യയിലെ പ്രവാസികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ പ്രയാസം അനുഭവിക്കുമ്പോള്‍ ദുരിതം നേരിടുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാനാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. അതോടൊപ്പം നാട്ടുകാരെ പരസ്പരം അറിയാനും പരിചപ്പെടാനും വിവരങ്ങള്‍ കൈമാറാനുമാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലുളള ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മ നിലവിലുണ്ട്. എന്നാല്‍ സൗദിയില്‍ ആദ്യമായാണ് ഇങ്ങിനെ

Damam, gulf, Jeddah, Riyad

ഞായര്‍ മുതല്‍ സൗദിയില്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍

റിയാദ്: സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസിനു പുറമെ പൊതു ഗതാഗത സംവിധാനങ്ങളും മെയ് 31ന് ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ബസ്, ട്രയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയുടെ ബസുകളും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന് കീഴിലുളള ട്രെയിന്‍ സര്‍വീസീകളുമാണ് ആരംഭിക്കുന്നത്. റിയാദില്‍ നിന്നു അബ്‌ഖൈഖ്, ഹുഫൂഫ് വഴി ദമ്മാമിലേക്കുളള ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് ട്രെയിന്‍

Damam, gulf, Jeddah, Riyad

സര്‍ക്കാര്‍ നിലപാട് അപലപനീയം: ഓ.ഐ.സി.സി. റിയാദ്

റിയാദ് കൊറോണ ഭീഷണി മൂലം ജോലി നഷ്ടപ്പെട്ട് സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലെത്തുന്ന പ്രവാസികളെ നിര്‍ബന്ധമായും ക്വാറന്റൈന്‍ ചെയ്യണമെന്നും അതിന്റെ ചിലവ് പാവപെട്ട പ്രവാസികള്‍ വഹിക്കണമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ജോലി നഷ്ടപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തില്‍ കഴിഞ്ഞിരുന്നവരാണ് നാട്ടിലെത്തുന്നവരിലേറെയും. സര്‍ക്കാരുകളുടെ ഒരു സംവിധാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തിയില്ല. സാധാരണക്കാരായ പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ടിക്കറ്റ് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല പ്രതീക്ഷിക്കാത്ത വലിയ ഭാരം നാട്ടിലെത്തുന്ന പ്രവാസിയുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍

Damam, gulf, Jeddah, Riyad

ആരോഗ്യത്തിന് മുഖ്യ പരിഗണന: സല്‍മാന്‍ രാജാവ്

റിയാദ്: രാജ്യത്തെ പൗരന്മാര്‍, വിദേശികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയുമാണ് മുഖ്യ പരിഗണനയെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ. ലോകം അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധിയെ അഭിമുഖീകരിക്കുകയാണ്. ഇത് തരണം ചെയ്യുമെന്നും ഈദ് സന്ദേശത്തില്‍ രാജാവ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിബദ്ധതയോടെ പെരുമാറിയ ജനങ്ങളോട് രാജാവ് നന്ദി പറഞ്ഞു. വീടുകളിലാണ് അവധി ആഘോഷം. പകര്‍ച്ചവ്യാധി പടരാതിരിക്കാനാണ് നിയന്ത്രണങ്ങള്‍. ഈദ് പ്രാര്‍ത്ഥനകളും സന്ദര്‍ശനങ്ങളും തടയപ്പെട്ടിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. സ്വയം ഉത്തരവാദിത്തത്തോടെ ഈദുല്‍ ഫിത്തര്‍ വീടുകളില്‍ ചെലവഴിക്കണം. സാമൂഹിക

Damam, gulf, Jeddah, Riyad

ചാര്‍ട്ടേഡ് വിമാനം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് നടത്തണം

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി നല്‍കിയ സാഹചരത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നു. ചാര്‍ട്ടേഡ് സര്‍വീസ് സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവാസികളുടെ ആശങ്ക. ഗള്‍ഫ് നാടുകളില്‍ നിന്നു ഏറ്റവും കൂടുതല്‍ യാത്രക്കാരുളളത് കേരളാ സെക്ടറിലേക്കാണ്. വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000 പേരില്‍ മുപ്പതിനായിരത്തിലധികം മലയാളികളാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ പ്രാബല്യത്തില്‍

Damam, gulf, Jeddah, Riyad

10,000 ഭക്ഷണ കിറ്റുകള്‍; 70,000 റിയാലിന്റെ മരുന്ന്: കൊവിഡ് കാലത്തും കെഎംസിസിയുടെ കരുതല്‍

റിയാദ്: കൊവിഡ് കാലത്ത് കൂടുതല്‍ ആശ്വാസം പകരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായവര്‍ക്ക് ക്ഷണവും മരുന്നും ഉള്‍പ്പെടെയുള സേവനങ്ങള്‍ തുടരുകയാണെന്നും കെ.എം.സി.സി നേതാക്കള്‍ വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് കാല റിലീഫ് പതിനായിരത്തിലധികം ആളുകള്‍ക്ക് ആശ്വാസമായി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും ഉദാര മനസ്‌ക്കരുമാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്നത്. പതിനായിരത്തിലധികം ഭക്ഷണ കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. ദിവസവും ശരാശരി 200 കിറ്റുകളാണ് വിതരണം ചെയ്തത്.

Damam, gulf, Jeddah, Riyad

‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗ മത്സരം

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും’ കാമ്പയിന്റെ ഭാഗമായി ലഘു പ്രസംഗമത്സരം നടത്തുന്നു. ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തില്‍ മെയ് 29, 30 തീയതികളിലാണ് മത്സരം. മലയാളം, ഇഗ്‌ളീഷ് ഭാഷകളില്‍ സൂം ആപ്‌ളിക്കേഷന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാം. 8 മുതല്‍ 10 വരെ കഌസുകളിലെ കുട്ടികളെ കാറ്റഗറി 1 വിഭാഗത്തിലും, 11 12 കഌസുകളിലെ കുട്ടികളെ കാറ്റഗറി 2 വിഭാഗത്തിലും 17 മുതല്‍ 25 വയസ്

Damam, gulf, Jeddah, Riyad

ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ കൊച്ചിയില്‍ നിന്ന് തബൂക്കില്‍ എത്തി

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം കൊച്ചിയില്‍ നിന്നു സൗദിയിലെത്തി. റിയാദില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്ക് എയര്‍പോര്‍ട്ടിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. 210 അംഗ സംഘത്തെ റിയാദില്‍ നിന്ന് 1280 കിലോ മീറ്റര്‍ അകലെ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ തബൂകിലെ ഹോട്ടലുകളിലാണ് താമസിപ്പിച്ചിട്ടുളളത്. വളരെ കുറച്ച് കൊവിഡ് ബാധിതര്‍ മാത്രമാണ് ഇവിടെ ഉളളത്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ക്വാറന്റൈന്‍

Damam, gulf, Jeddah, Riyad

അരാംകോ 7000 കോടി റിയാല്‍ ലാഭവിഹിതം വിതരണം ചെയ്യും

റിയാദ്: ലോകത്തെ വന്‍കിട എണ്ണ ഉല്‍പ്പാദകരായ സൗദി അരാംകോ 7,032 കോടി റിയാല്‍ ലാഭ വിഹിതം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഏറ്റവും ഉയന്ന ലാഭ വിഹിതമാണ് വിതരണം ചെയ്യുന്നതെന്നും സൗദി അാരംകോ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 22,557 കോടി റിയാലാണ് വില്‍പന വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26,930 കോടി റിയാല്‍ വില്‍പന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്ത് ഹലാല കുറവാണ് ഈ

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ സംസം ജലം ലഭ്യമാക്കും; കരാര്‍ ഒപ്പുവെച്ചു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്.

Damam, gulf, Jeddah, Riyad

ബി പി എല്‍ സൗജന്യ ടിക്കറ്റ് വിതരണം ചെയ്യും

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നു. ബി പി എല്‍ കാര്‍ഗോ കമ്യൂണിറ്റി സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബി പി ല്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് അല്‍ മുബാറക്ക് പറഞ്ഞു. വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേര്‍ന്ന് അര്‍ഹരായവരെ കണ്ടെത്തി 25 ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കാര്‍ഗോ, ഫോര്‍വേഡിംഗ് രംഗത്തുളള ബി പി എല്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ

Damam, gulf, Jeddah, Riyad

സൗദിയില്‍ പെട്രോള്‍ വില 48 ശതമാനം വരെ കുറവ്; ഇന്നു മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ പെട്രോള്‍ വില ഗണ്യമായി കുറച്ചു. സൗദി അരാംകോ അവലോകനത്തിന് ശേഷമാണ് മെയ് മാസത്തെ വില പ്രഖ്യാപിച്ചത്. 91 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 67 ഹലാലയാണ് വില. നിലവിലെ വിലയായ 1.31 റിയാലിനെക്കാള്‍ 64 ഹലാല കുറവാണ്. 95 ഇനത്തിലുളള പെട്രോളിന് ലിറ്ററിന് 82 ഹലാലയാണ് പുതിയ നിരക്ക്. ഏപ്രില്‍ മാസം ഇതിന് 1.47 റിയാലായിരുന്നു വില. 65 ഹലാലയാണ് കുറവു വരുത്തിയത്. 91 ഇനം പെട്രോളിന് ഏകദേശം 48 ശതമാനവും 95 ഇനത്തിന് 44

Scroll to Top