Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗമത്സരം: വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് ‘റിസ’യുടെ നേതൃത്വത്തില്‍ നടത്തിയ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഇംഗ്ലീഷ് കാറ്റഗറി 1 വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അര്‍ണവ് ശ്രേയസിനുള്ള പ്രശംസാഫലകം സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മെഹനാസ് എ ഫരീദ് സമ്മാനിച്ചു. റിസ സോണല്‍ കണ്‍വീനര്‍ നൗഷാദ് ഇസ്മായില്‍, വിജയിയുടെ മാതാപിതാക്കളായ സുബ്രത് സാഹു, ശാലിനി ശുഭം എന്നിവര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

അജിത് കുമാര്‍, നൗഷാദ് വെട്ടിയാര്‍ പി എം എഫ് അനുശോചനം

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ എസ് അജിത്കുമാറിന്റെയും റിയാദ് സെന്‍ട്രല്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേര്‍പാടില്‍ പി എം എഫ് ഗ്ലോബല്‍ കമ്മിറ്റി അനുസ്മരണം നടത്തി. പി എം എഫിനൊപ്പം ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്‌കാന്തിയോടും കൂടി പ്രവര്‍ത്തിച്ച വ്യക്തി ആയിരുന്നു അജിത് കുമാറെന്ന്ഓ ണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. നൗഷാദ് വെട്ടിയറിന്റെ വേര്‍പാടും സംഘടനക്കും സമൂഹത്തിനും പ്രത്യേകിച്ച്

Damam, gulf, Jeddah, Riyad

സൗദി വിഷന്‍ 2030 അഞ്ചാം വാര്‍ഷികം: രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങള്‍

ആധുനിക സൗദി അറേബ്യ അന്താരാഷ്ട്ര രംഗത്ത് കുതിക്കുകയാണ്. രാജ്യ വികസനത്തിന്റെ നാഴിക കല്ലായി മാറിയിരിക്കുകയാണ് വിഷന്‍ 2030 പദ്ധതി. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചപദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങങ്ങളാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക വൈവിദ്യവത്ക്കരണത്തിനും മുഖ്യ പ്രധാധാന്യം നല്‍കിയാണ് വിഷന്‍ 2030 വിഭാവന ചെയ്തിട്ടുളളത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വിനോദ സഞ്ചാരം, തൊഴില്‍ തുടങ്ങി ദീര്‍ഘ വീക്ഷണത്തോടെ രാജ്യത്തിന്റെ ഭാവിക്ക് മുതല്‍കൂട്ടാകുന്ന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തീര്‍ച്ചയായും ഭാവനയും

Damam, gulf, Jeddah, Riyad

സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് പ്രസംഗമത്സരം: വിജയികളെ ആദരിച്ചു

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സര വിജയികളെ ആദരിച്ചു. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍സ്‌കൂളിലെ ഗണേഷ് മാധവ് രാജേഷ്, അഖ്‌സ ജോണ്‍ കോശി (കാറ്റഗറി 1 മലയാളം), അഞ്ജലി സലീഫ് (കാറ്റഗറി 2 മലയാളം), ഹുദാ ജലീല്‍ (കാറ്റഗറി 1 ഇംഗ്ലീഷ്), ആഖില്‍ ഫഹീം ഹാഷിം (കാറ്റഗറി 2 ഇംഗ്ലീഷ്) എന്നിവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫ്ര്‍ ഹസ്സന്‍ പ്രശംസാഫലകം

Damam, gulf, Jeddah, Riyad

കെഎംസിസി ഭവന നിര്‍മാണ സഹായം

ബുറൈദ: കെഎംസിസി സാല്‍മിയ ഫാക്‌റി ഏരിയ കമ്മിറ്റിയുടെ വെല്‍ഫയര്‍ വിംഗ് ഭവന നിര്‍മാണ ഫണ്ട് വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിര്‍ധന കുടുംബത്തിന് ആണ് വീട് നിര്‍മ്മിക്കുന്നത്. ബുറൈദ സാല്‍മിയ ഫാക്രിയ ഏരിയ കെഎംസിസി സമാഹരിച്ച തുക ഫാക്രിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ പാലേരി കുടുംബത്തിന് കൈമാറി. സമദ് പനങ്ങാട്, നൗഷാദ് പനോളില്‍. ഹാഫിസ്ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ‘സൂഖ്’ ഫോട്ടോഗ്രഫി മത്സരം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഇഫ്താര്‍ വേളയിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തി സിറ്റി ഫ്‌ളവര്‍ ഫെയ്‌സ് ബുക് പേജിലെ #souqphotocontest ഹാഷ്ടാഗില്‍ കമന്റായി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മികച്ച ചിത്രങ്ങള്‍, സെല്‍ഫി എന്നിവക്ക് 1000 റിയാലിന്റെ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചിത്രങ്ങള്‍ മെയ് 12 വരെ സമര്‍പ്പിക്കാം. വിജയികളെ മെയ് 17ന് പ്രഖ്യാപിക്കുമെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു. എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://www.facebook.com/cityflowerarabia/photos/a.118067631614561/3955140241240595/ സൗദിയിലും

Damam, gulf, Jeddah, Riyad

ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിന് ക്ഷണം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശ കാര്യ മന്ത്രി ഖത്തര്‍ അമീറിന് കൈമാറി. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് പരിഹരിച്ചത്. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും എംബസികള്‍ തുറക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. ഭരരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത്

Damam, gulf, Jeddah, Riyad

വിഷന്‍ 2030: വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി രാജ്യത്തിന് മികച്ച നേട്ടമാണ് സമ്മാനിച്ചതെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പദ്ധതി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തിനിടെ വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യം നേടുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കിയ ഭരണാധികാരി സല്‍മാന്‍ രാജാവിന് സാമ്പത്തിക വികസനകാര്യ മസിതി ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍

Damam, gulf, Jeddah, Riyad

വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിന് സൗദി ശൂറാ കൗണ്‍സിലിന്റെ അംഗീകാരം

റിയാദ്: സൗദി ശൂറാ കൗണ്‍സില്‍ വേസ്റ്റ് മാനേജ്‌മെന്റ് നിയമം പാസാക്കി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സമഗ്ര നിയമ നിര്‍മാണത്തിനാണ് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധം മാലിന്യ സംസ്‌കരണം അനുവദിക്കില്ല. മാലിന്യ സംഭരണം, സംസ്‌കരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഇതിന് പുറമെ മൂന്ന് കോടി റിയാല്‍ വരെ

Damam, gulf, Jeddah, Riyad

വിദേശ വനിതകള്‍ക്ക് കൂടുതല്‍ വിസ അനുവദിച്ചതായി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ വിദേശികളായ വനിതാ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം കൂടുതല്‍ തൊഴില്‍ വിസകള്‍ അനുവദിച്ചതായി മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വനിതകളെ റിക്രൂട് ചെയ്യാന്‍ 2.3 ലക്ഷം വിസകള്‍ അനുവദിച്ചെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 15,000 വിസകളാണ് അനുവദിച്ചത്. എന്നാല്‍ നാലാം പാദത്തില്‍ വനിതകളെ റിക്രൂട് ചെയ്യുന്നതിന് 2,30,797 വിസകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കും സ്വകാര്യ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നതിനുമാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. രണ്ടാം പാദത്തിലും

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇരുനൂറ് റിയാലിന്റെ നോട്ട് പുറത്തിറക്കി

റിയാദ്: സൗദി സെന്‍ട്രല്‍ ബാങ്ക് 200 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കി. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുനൂറ് റിയാലിന്റെ നോട്ട് പുറത്തിറക്കിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇന്നുമുതല്‍ നോട്ട് വിപണിയില്‍ ലഭ്യമായി തുടങ്ങി. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം, വിഷന്‍ 2030ന്റെ ചിഹ്‌നം എന്നിവയാണ് ഒരു വശത്തുളളത്. തലസ്ഥാന നഗരിയിലെ കൊട്ടാരത്തിന്റെ ചിത്രം മറുവശത്തും ആലേഘനം ചെയ്തിട്ടുണ്ട്. കറന്‍സി

Damam, gulf, Jeddah, Riyad

വാഹനാപകടം: സൗദിയില്‍ മലയാളി നഴ്‌സ് മരിച്ചു

മിദിലാജ് വലിയന്നൂര്‍ ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം. ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മൃതദേഹം അല്‍ ഖസിം റോഡില്‍

Damam, gulf, Jeddah, Riyad

നൗഷാദ് വെട്ടിയാര്‍ ഓര്‍മ്മയായി; വിതുമ്പലോടെ സുഹൃത്തുക്കള്‍

ഷിബു ഉസ്മാന്‍ റിയാദ്: സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാറിന്റെ കബറടക്കം റിയാദ് നസീം മഖ്ബറയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിയദ്ധ്യത്തില്‍ നടന്നു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം, പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗം എന്ന നിലകളില്‍ റിയാദിലെ പൊതു സമൂഹത്തിനിടയില്‍ സജീവമായിരുന്നു. നൗഷാദിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ ദുഃഖം കടിച്ചമര്‍ത്തി വിതുമ്പലോടെയാണ് സുഹൃത്തുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേളയില്‍ ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും ഐ സി യു

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

ലബനണില്‍ നിന്നുളള പഴം പച്ചക്കറികള്‍ക്ക് സൗദിയില്‍ വിലക്ക്

റിയാദ്: ലബനണില്‍ നിന്നുളള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഏപ്രില്‍ 25 രാവിലെ 9 മുതല്‍ നിരോധനം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പഴങ്ങള്‍ കയറ്റി വരുന്ന ട്രക്കുകള്‍ വഴി മയക്കമരുന്ന് കടത്ത് വ്യാപകമായതോടെയാണ് ലബനോണില്‍ നിന്നുളള ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലബനോണില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ കര മാര്‍ഗം സൗദിയിലൂടെ അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.. വര്‍ഷം

Scroll to Top