Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
Damam, gulf, Jeddah, Riyad

അറബ് ഐക്യം ആഹ്വാനം ചെയ്ത് ‘സുല്‍ത്താന്‍ ഖാബൂസ് ശൈഖ് സബാഹ്’ ഉച്ചകോടി

റിയാദ്: ജിസിസിയുടെയും അറബ് രാജ്യങ്ങളുടെയും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. നാല്പത്തിയൊന്നാമത് ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖാബൂസ് ശൈഖ് സബാഹ് എന്ന് നാമകരണം ചെയ്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച മഹാന്‍മാരായ ഭരണാധികാരികളാണ് വിടപറഞ്ഞ ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദും കുവൈത്തിലെ ഷെയ്ഖ് സബ അല്‍ അഹ്മദ് എന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇവര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നല്‍കിയ സംഭാവന മാനിച്ചു സൗദി […]

Damam, gulf, Jeddah, Riyad

മറായ കോംപ്ലക്‌സ് ഒരുങ്ങി; ഗള്‍ഫ് ഭരണാധികാരികളെ വരവേല്‍ക്കാന്‍ അല്‍ ഉല

റിയാദ്: ഗള്‍ഫ് ഉച്ചകോടിക്ക് വേദിയാകുന്ന സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മിറര്‍ ഗ്ലാസ് ഉപയോഗിച്ച് മോടിപിടിപ്പിച്ചതിന് ഗിന്നസ് റക്കോഡ് നേടിയ ‘മറായ’ കെട്ടിട സമുച്ചയത്തിലാണ് നാല്പത്തിയൊന്നാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പുരാതന സ്മാരകങ്ങളും നാഗരികതകളുമാണ് അല്‍ ഉലയുടെ പ്രത്യേകത. ആദ്യമായാണ് രാജ്യാന്തര സമ്മേളനത്തിന് അല്‍ ഉല വേദിയാകുന്നത്. ഗ്ലാസ് ഉപയോഗിച്ച് മോടികൂട്ടിയ ലോകത്തെ ഏറ്റവും വലിയ കെട്ടിട സമുച്ചയം മറായ കോംപ്ലക്‌സില്‍ ഗള്‍ഫ്‌രാഷ്ട്ര തലവന്‍മാരെ

Damam, gulf, Jeddah, Riyad

ദകര്‍ കാര്‍ റാലിക്ക് തുടക്കം; സൗദി വനിതകളും മാറ്റുരക്കും

റിയാദ്: അന്താരാഷ്ട്ര ദീര്‍ഘദൂര കാറോട്ട മത്സരം ദകാര്‍ റാലി ആരംഭിച്ചു. ദുര്‍ഘട പാതയിലൂടെ 7,600 കിലോ മീറ്റര്‍ ദൂരത്തിലാണ് മത്സര ഓട്ടം. റാലിയുടെ ഉദ്ഘാടനം ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മജീദിന്റെയും കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെയും സാന്നിധ്യത്തില്‍ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വനിതകള്‍ ഉള്‍പ്പെടെ 501 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 16 വനിതകളില്‍ സൗദി താരങ്ങളായ ദാനിയ അഖീല്‍, മശായെല്‍

Damam, gulf, Jeddah, Riyad

സൗദി അതിര്‍ത്തികള്‍ തുറന്നു; 14 ദിവസം ക്വാറന്റൈന്‍; ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ക്കും പ്രവേശനം

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം. ജനുവരി 3 രാവിലെ 11 മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുന്നതോടെ കൊവിഡിനെ തുടര്‍ന്നുളള ഗതാഗത നിയന്ത്രണം ഇല്ലാതായി. എന്നാല്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാംരംഭിക്കുമെന്ന് വ്യക്തമല്ല. അതേസമയം, ജനിതക മാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ സൗദിയിലെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. സൗദിയിലെത്തി രണ്ടാഴ്ചക്കിടെ രണ്ടു തവണ പരിശോധന നടത്തി

Damam, gulf, Jeddah, Riyad

ഉല്‍പാദനക്ഷതയുളള തൊഴിലവസരങ്ങള്‍ സൃഷ്ടക്കും; തൊഴിലില്ലായ്മ നിരക്ക് കുറക്കും

റിയാദ്: തൊഴില്‍ വിപണിയില്‍ നൈപുണ്യം നേടിയവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തൊഴില്‍ നയമാണ് സൗദി അറേബ്യ സ്വീകരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ഉല്‍പാദനക്ഷതയുളള തൊഴിലവസരങ്ങള്‍ സൃഷ്ടക്കുന്നതിനുളള തൊഴില്‍ നയമാണ് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വദേശി പൗരന്മാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങളും തൊഴില്‍ നയം ഉറപ്പുവരുത്തും. ഇന്നത്തെ മാത്രമല്ല, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തൊഴില്‍ വിപണിക്കു കഴിയണം. രാജ്യത്തു നടപ്പിലാക്കുന്ന സമ്പദ് ഘടനയുടെ വൈവിധ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു

Damam, gulf, Jeddah, Riyad

പ്രതിദിന വാക്‌സിന്‍ വിതരണം അരലക്ഷമാക്കും

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിയതായി ആരോഗ്യ മന്ത്രാലയം. ദിവസവും 50,000 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ കഴിയുന്ന വിധം ശേഷി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അടുത്ത മാസം 10 ലക്ഷം കൊവിഡ് വാക്‌സിന്‍ കൂടി എത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പരമാവധി വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും അധികൃതര്‍ അറിയിച്ചു. മുന്‍ഗണന അനുസരിച്ച് ആദ്യ വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഈ ആഴ്ച കുത്തിവെയ്പ് പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം അടുത്ത

Damam, gulf, Jeddah, Riyad

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ വര്‍ധനവ്

റിയാദ്: ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവ്‌രേഖപ്പെടുത്തിയതായി സൗദി മാനവ ശേഷി വികസന നിധിയുടെ റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കൂടുതലായി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ആറ് ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 2020 മൂനാം പാദത്തില്‍ 5.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, 26 ശതമാനം സ്ഥാപനങ്ങളും ചെറുകിട വ്യാപാരം, വര്‍ക്‌ഷോപ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ് മേഖലയില്‍ 24 ശതമാനവും സപ്പോര്‍ട് സര്‍വീസ് രംഗത്ത് 17 ശതമാനം സ്ഥാപനങ്ങളും

Damam, gulf, Jeddah, Riyad

‘നന്മ’ കലണ്ടര്‍ പ്രകാശനം

റിയാദ്: പ്രവാസി കൂട്ടായ്മ ‘നന്മ’ കരുനാഗപ്പള്ളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരി നിര്‍വാഹക സമിതി അംഗം നിയാസ് തഴവക്കു ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വാങ്ങി. കലണ്ടര്‍ ഡിസൈന്‍ നന്മ ഹ്യൂമാനിറ്റി സെല്‍ കണ്‍വീനര്‍ ഷാജഹാന്‍ മൈനാഗപ്പള്ളിയെ ചടങ്ങില്‍ അനുമോദിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിച്ച ചടങ്ങില്‍ ട്രഷറര്‍ അഖിനാസ് എം കരുനാഗപ്പള്ളി, ജോയിന്റ് സെക്രട്ടറി മുനീര്‍ മണപ്പള്ളി, ഹ്യൂമാനിറ്റി സെല്‍ ജോ. കണ്‍വീനര്‍മാരായ റിയാസ് സുബൈര്‍, നൗഫല്‍ നൂറുദ്ദീന്‍, ജോ.

Damam, gulf, Jeddah, Riyad

സ്വദേശി എയര്‍ ഹോസ്റ്റസ്: സൗദിയ നിയമനം നല്‍കും

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ സ്വദേശി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുമെന്ന് അധികൃതര്‍. 75 വര്‍ഷത്തെ സൗദി എയര്‍ലൈന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുന്നത്. 1945ല്‍ ആണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. വിദേശികളായ വനിതകളെ മാത്രമാണ് ഇതുവരെ എയര്‍ഹോസ്റ്റസുമാരായി നിയമിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് സൗദി എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50 യുവതികള്‍ക്ക് നിയമനം നല്‍കുമെന്ന്

Damam, gulf, Jeddah, Riyad

നേരിട്ടു വിമാന സര്‍വീസ്; സാധ്യത വീണ്ടും മങ്ങി

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സൗദിയിലേക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കാനുളള സാധ്യത വീണ്ടും മങ്ങി.പുതുവര്‍ഷത്തില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇന്ത്യ-സൗദി സെക്ടറില്‍ നിയന്ത്രിത വിമാന സര്‍വീസ് നടത്തുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസി എയര്‍ ബബിള്‍ കരാറിന് ശ്രമം നടത്തിയിരുന്നു. ആരോഗ്യ മന്ത്രാലയം, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുമായി ചര്‍ച്ചയും നടത്തി. സന്തോഷകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം എംബസി പ്രതികരിക്കുകയും ചെയ്തിരുന്നു. പുതുവര്‍ഷത്തില്‍ വിമാന

Damam, gulf, Jeddah, Riyad

ലെവി തവണ വ്യവസ്ഥയില്‍; മന്ത്രാലയത്തിന്റെ പരിഗണനയില്‍

റിയാദ്: വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ വെലി തവണകളായി അടക്കാന്‍ അവസരം നല്‍കുന്നത് പരിഗണനയില്‍. മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിത വിസയിലുളള ഒരംഗത്തിന് വര്‍ഷം 4800 റിയാലാണ് ലെവി അടക്കേണ്ടത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുളള കുടുംബത്തിന് വര്‍ഷം ലെവി മാത്രം 14800 റിയാല്‍ അടക്കണം. ഇതിന് പുറമെ താമസാനുമതി രേഖയായ ഇഖാമ ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ വേറെയും ആവശ്യമാണ്. ഇഖാമ പുതുക്കുന്ന വേളയില്‍ ഭീമമായ സംഖ്യയാണ് വിദേശികള്‍ കണ്ടെത്തേണ്ടത്. ഇതിന്

Damam, gulf, Jeddah, Riyad

പുതുവത്സര പുലരി വരെ ബിഗ് ഡീല്‍; ലുലുവില്‍ 12 മണിക്കൂര്‍ ഷോപ്പിംഗ്

റിയാദ്: പുതുവത്സര പുലരി വരെ ഓണ്‍ലൈനില്‍ ബിഗ് ഡീല്‍ ഒരുക്കി ലുലു ഹൈപ്പര്‍. www.luluhypermarket.com/en-sa/ വെബ്‌സൈറ്റ് വഴിയും ലുലു ഷോപ്പിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഏറ്റവും വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 31 ന് ഉച്ചക്ക് 12 മുതല്‍ 2021 ജനുവരി 1 അര്‍ധ രാത്രി വരെ 12 മണിക്കൂറാണ് അതിശയകരമായ വിലക്കിഴിവില്‍ ‘ബിഗ് ബാംഗ്’ പ്രമോഷന്റെ ഭാഗമായി ഷോപിംഗിന് അവസരം ഒരുക്കിയിട്ടുളളത്. മുന്‍നിര ഇലക്‌ട്രോണിക്‌സ് ബ്രാന്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍

Damam, gulf, Jeddah, Riyad

വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലുളള വിദേശികള്‍ മാതൃരാജ്യങ്ങളിലേക്കയച്ച പണത്തില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 2230 കോടി റിയാല്‍ അധിക റമിറ്റന്‍സ് നടന്നതായും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 11 മാസം 13,627 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 11,397 കോടി റിയാലായിരുന്നു. ഈ വര്‍ഷം ജൂണിന് ശേഷം വിദേശികളുടെ റെമിറ്റന്‍സ് ഗണ്യമായി

Damam, gulf, Jeddah

ആശ്രിത ലെവിയുടെ പ്രത്യാഘാതം പഠിക്കണം: ശൂറാ അംഗം

റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയുടെ പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍. ആശ്രിത ലെവി ഏര്‍പ്പെടുത്തിയതോടെ നിരവധി വിദേശി കുടുംബങ്ങള്‍ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശൂറാ അംഗങ്ങളുടെ ആവശ്യം. ആശ്രിത ലെവി സാമൂഹിക രംഗത്തും സാമ്പത്തിക മേഖലയിലും എന്തെല്ലാം പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചതെന്ന് സമഗ്രമായി വിശകലനം ചെയ്യണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം എഞ്ചിനീയര്‍ നബീഹ് അല്‍ ബറാഹിം ആവശ്യപ്പെട്ടു. ആശ്രിത ലെവി സംബന്ധിച്ച് സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പഠനം നടത്തണം. സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിന്റെ

Scroll to Top