സൗദി കെഎംസിസി ഇടപെട്ടു; ദുബായില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക്
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അതിര്‍ത്തികള്‍ അടച്ചതോടെ ദുബൈയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സാന്ത്വനവുമായി യു എ ഇ കെഎംസിസി. 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കാനിരുന്ന നിരവധി പേരാണ് ദുബായില്‍ കുടുങ്ങിയത്. ഇവര്‍ക്കാവശ്യമായ പ്രാഥമിക സഹായങ്ങള്‍ നല്‍കാന്‍ കെഎംസിസി സംവിധാനങ്ങള്‍ ഒരുക്കിയതായി യു എ ഇ കെഎംസിസി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ എന്നിവര്‍ അറിയിച്ചു. സൗദിയിലേക്ക് തിരിക്കേണ്ട വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ […]













