Sauditimesonline

3 GALETIC LOVE
യന്ത്രബുദ്ധിയില്‍ വിരിഞ്ഞ പ്രണയകാവ്യം; 'ഗാലക്റ്റിക് ലൗ്' ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍
Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി ലീഡര്‍ അനുസ്മരണം

റിയാദ്: വികസന വിപ്ലവത്തിന് കേരളത്തില്‍ തുടക്കം കുറിച്ച ഭരണാധികാരി ലീഡര്‍ കെ.കരുണാകരന്റെ പത്താമത് ചരമ വാര്‍ഷികം സംഘടിപ്പിച്ചു. സൗദി അറേബ്യയിലെ എല്ലാ പ്രവശ്യയിലുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സൂം വെബിനാറിലായിരുന്നു അനുസ്മരണം. പരിപാടി തിരുവനന്തപുരം ജില്ലാ ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ആര്‍.എസ്. അബിന്‍ മുഖ്യ പ്രഭാഷണം നടത്തി. ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത് ആമുഖ പ്രഭാഷണം നടത്തി. […]

Damam, gulf, Jeddah, Riyad

മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിനു യാത്രയയപ്പ്

ദമ്മാം: മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. റോയല്‍ മലബാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് മീഡിയ ഇന്‍ചാര്‍ജ് അഹമ്മദ് യൂസുഫ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍, ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍, കുഞ്ഞിക്കോയ താനൂര്‍, ദമ്മാം

Damam, gulf, Jeddah, Riyad

ക്രൂഡ് ഓയില്‍ കയറ്റുമതി കുറഞ്ഞു

റിയാദ്: ക്രൂഡ് ഓയില്‍ കയറ്റുമതി വരുമാനം 40.6 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 372 ബില്യണ്‍ റിയാലിന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് സൗദി അറേബ്യ നടത്തിയത്. കൊവിഡ് പടര്‍ന്നതോടെ അന്താരാഷ്ട്ര രംഗത്ത് എണ്ണം ഉപയോഗം കുറഞ്ഞു. വിപണിയില്‍ വില ഇടിയുകയും ചെയ്തു. ഇതിനു പുറമെ എണ്ണ ഉത്പാദക രാജ്യമായ ഒപ്പെക്കും ഒപെക് പ്ലസ് രാജ്യങ്ങളും ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് കയറ്റുമതിയില്‍ കുറവു വരാന്‍ കാരണം. 2019ല്‍ ആദ്യ പത്തു

Damam, gulf, Jeddah, Riyad

വ്യാജ എഞ്ചിനീയര്‍മാരെ നാടുകടത്തും

റിയാദ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ സൗദി അറേബ്യ നാടുകടത്തുന്നു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ജോലി നേടിയ 2800 വിദേശികളായ എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് തീരുമാനിച്ചിരുന്നു. അറബ് വംശജരും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള ഏഷ്യക്കാരും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ്

Damam, gulf, Jeddah, Riyad

രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ കേന്ദ്ര ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സൗദിയില്‍ രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രം ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദമ്മാം ഉള്‍പ്പെടുന്ന വടക്കന്‍ പ്രവിശ്യയില്‍ ഉടന്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത് ടെര്‍മിനലാണ് താല്‍ക്കാലിക വാക്‌സിന്‍ കേന്ദ്രമാക്കി മാറ്റിയത്. എയര്‍പോര്‍ട്ട് പുതിയ ടെര്‍മിനലിലേക്ക് മാറ്റിയതോടെ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സൗകര്യം പ്രയോജനപ്പടുത്തിയാണ് വിശാലമായ വാക്‌സിന്‍ സെന്റര്‍ സജ്ജീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതി മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്ത സ്വദേശികളും

Damam, gulf, Jeddah, Riyad

റിയാദില്‍ റെയ്ഡ്; വിദേശി വനിതകള്‍ കസ്റ്റഡിയില്‍

റിയാദ്: സ്വദേശി വനിതകള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ അഞ്ച് വിദേശി വനിതകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. റിയാദിലെ ഷോപിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും അഞ്ഞൂറിലധികം പരിശോധനകളാണ് മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നടത്തിയത്. ലേഡീസ് സ്‌റ്റോര്‍, ബ്യൂടി പാര്‍ലര്‍, എന്നിവിടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളിലാണ് വിദേശി വനിതകളെ പിടികൂടിയത്. ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ഹെല്‍ത് കാര്‍ഡ് ഇല്ലാത്ത

Damam, gulf, Jeddah, Riyad

നിതാഖാത് ഫലം ചെയ്തു: ഹ്യുമന്‍ റിസോഴ്‌സ് ഫണ്ട്

റിയാദ്: സൗദി അറേബ്യയിലെ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് ഫലം ചെയ്തതായി റിപ്പോര്‍ട്ട്. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി സഹായിച്ചതായി ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ധനകാര്യ സ്ഥാപനങ്ങളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമാണ് കൂടുതല്‍ നിയമനം നടന്നത്. 83.5 ശതമാനം സ്വദേശികള്‍ക്കാണ് കഴിഞ്ഞവര്‍ഷം ഈ മേഖലകളില്‍ നിയമനം ലഭിച്ചത്. നിലവില്‍ 21.54 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പറില്‍ മനില ഫെസ്റ്റ്; എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിലക്കിഴിവ്

റിയാദ്: ബത്ഹ മനില പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഖസര്‍ ഹൈപ്പറില്‍ പുതുവത്സരം പ്രമാണിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രമോഷന്‍ പ്രഖ്യാപിച്ചു. മനില ഫെസ്റ്റ് എന്ന പേരില്‍ പ്രഖ്യാപിച്ച പ്രമോഷന്‍ ജനുവരി 9 വരെ നീണ്ടു നില്‍ക്കും. 200 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് സമ്മാനിക്കും. 300 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ പ്രത്യേക ഉപഹാരവും ലഭിക്കും. 500 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് മിട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സാണ് സമ്മാനം. ഇതിനു പുറമെ ആകര്‍ഷകമായ വിലക്കിഴിവാണ് എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ഒരുക്കിയിട്ടുളളത്. ഗ്രോസറി,

Damam, gulf, Jeddah, Riyad

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: അംബാസഡര്‍

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസ്സിയുടെ സഹകരണം ഉണ്ടാകുമെന്നു ഇന്ത്യന്‍ അംബാസ്സഡര്‍ ഡോ. ഔസെഫ് സയീദ്. അന്താരാഷ്ട്ര എന്‍ ജി ഓ പട്ടികയില്‍ സ്ഥാനം നേടിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സൗദിയിലെ വിവിധ ഇന്റര്‍ നാഷണല്‍ സ്‌കൂളുകളില്‍ റിസാ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുമെന്നും അംബാസഡര്‍ പറഞ്ഞു. റിസയുടെ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസ റിസോഴ്‌സ് ടീം അംഗങ്ങളായ ഡോ. ഭരതന്‍, ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അഖ്തര്‍

Damam, gulf, Jeddah, Riyad

നഷ്ടമായത് വാക്കും കവിതകളും വിപ്ലവമാക്കിയ കവിയത്രി: കേളി

റിയാദ്: മലയാളികളുടെ പ്രിയ കവയിത്രിയും സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ കേളി അനുശോചനം അറിയിച്ചു. വേദനിക്കുന്ന മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ ദുഖം അകറ്റാനും ശ്രദ്ധാലുവായിരുന്നു സുഗതകുമാരി ടീച്ചര്‍. പ്രകൃതി ചൂഷണം ചെയ്യപ്പെടുമ്പോഴും വാക്കുകൊണ്ടും കവിതകളിലൂടെയും പോരാടി. പ്രകൃതിസംരക്ഷണ സമിതി, അഭയ തുടങ്ങിയ കൂട്ടായ്മയുടെ സ്ഥാപക സെക്രട്ടറിയാണ്. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി ‘അത്താണി’, മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവയും സ്ഥാപിച്ചു. സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാളസാഹിത്യത്തിനു മാത്രമല്ല മാനവിക മൂല്യങ്ങള്‍ക്കും നഷ്ടമാണെന്ന് കേളി കലാസാംസ്‌കാരിക വേദി

Damam, gulf, Jeddah, Riyad

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ അവധി വിലക്ക് പിന്‍വലിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ത്തിവെച്ച വാര്‍ഷിക അവധി പുനഃരാരംഭിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു അവധി നല്‍കരുതെന്ന് നേരത്തെ ഹെല്‍ത്ത് ഡയറക്‌റേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനായിരുന്നു തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം ബാധകമായിരുന്നു. കൊവിഡ് ആശങ്ക ഒഴിയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവധിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നത്. മാര്‍ച്ചിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്

Damam, gulf, Jeddah, Riyad

സൗദിയില്‍ 17,000 കൊവിഡ് നിയമ ലംഘനങ്ങള്‍; പരിശോധന ശക്തമാക്കി

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 17,874 കൊവിഡ് പ്രതിരോധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍്. 5251 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 3129ഉും അല്‍ ഖസീമില്‍ 2465 നിയമ ലംഘനങ്ങളും കണ്ടെത്തി.

Damam, gulf, Jeddah, Riyad

കെ.എം.സി.സി നേതാക്കള്‍ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) രാം പ്രസാദുമായി റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. വെല്‍ഫെയര്‍ കോണ്‍സുലര്‍ ദേശ് ബന്ദു ഭാട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കൊവിഡ് കാലത്ത് കെ.എം.സി.സിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ ഇരുവരും പ്രകീര്‍ത്തിച്ചു. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്‌നങ്ങള്‍, സൗദിയിലേക്കുള്ള യാത്രാ മധ്യേ യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികളെ സഹായിക്കല്‍, തടവില്‍ കഴിയുന്നവര്‍, വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ രോഗികളുടെ യാത്രക്കാരുടെ വിഷയങ്ങള്‍,

Damam, gulf, Jeddah, Riyad

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗോപാലന് യാത്രയയപ്പ്

റിയാദ്: മുപ്പത് വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ഷുബ്ര യൂണിറ്റ് അംഗം വി.ഗോപാലന് യാത്രയയപ്പ് നല്‍കി. ഷുബ്രയില്‍ തയ്യല്‍ ജോലി ചെയ്തു വന്നിരുന്ന ഗോപാലന്‍ പാലക്കാട് ചിറ്റൂര്‍ അണ്ണാന്‍തോട് സ്വദേശിയാണ്. 13 വര്‍ഷമായി കേളി അംഗവും, ഷുബ്ര യൂണിറ്റ് സെക്രട്ടറി, യൂണിറ്റ് ട്രഷറര്‍, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. കേളിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് മധു പട്ടാമ്പി അധ്യക്ഷത

Scroll to Top