സൗദിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി; ആദ്യ വാക്‌സിന്‍ ആരോഗ്യ മന്ത്രി സ്വീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആദ്യ വാക്‌സിന്‍ സ്വീകരിച്ച് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും ബൃഹത്തായ വാക്‌സിന്‍ കാമ്പയിനാണ് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ നേതൃപരമായ ഇടപെടലാണ് ലോകത്ത് ആദ്യം വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ സൗദിയെ എത്തിക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ സമ്പൂര്‍ണ സുരക്ഷിതമാണ്. വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കില്ല. […]












