നിയമ ലംഘകരെ കണ്ടെത്താന്‍ റിയാദ് നഗരത്തില്‍ പരിശോധന
റിയാദ്: നഗരത്തിലും പരിസര പ്രദേശങ്ങളിലും നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന. പൊലീസിന്റെ സഹായത്തോടെ മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്. താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്തവരും തൊഴില്‍ നിയമ ലംഘകരും പിടിയിലായി. തൊഴിലുടമയുടെ കീഴിലല്ലാതെ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഗാര്‍ഹിക തൊഴിലാളികളെയും പിടികൂടി. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള 21 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി. അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും 19 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുളള നിയമ […]












