മോണിറ്ററി ഏജന്‍സിയുടെ പേര് മാറ്റി; സൗദി സെന്‍ട്രല്‍ ബാങ്ക്
റിയാദ്: സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ പേര് മാറ്റാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സൗദി സെന്‍ട്രല്‍ ബാങ്ക് എന്നായിരിക്കും ഇനി അറിയപ്പെടുക. 1952 ഏപ്രില്‍ 20നാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി സ്ഥിപിച്ചത്. ഇതിന്റെ ചുരുക്കെഴുത്തായ സാമ എന്നത് നിലനിര്‍ത്തിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. സാമ എന്ന പേരിന് അന്താരാഷ്ട്ര തലത്തില്‍ ഏറെ സ്ഥാനമുണ്ട്. മാത്രമല്ല ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് ചുരുക്കെഴുത്തില്‍ മാറ്റം ആവശ്യമില്ലെന്ന് തീരുമാനിച്ചത്. […]














