കെഎംസിസി സുരക്ഷാ പദ്ധതി; പ്രചാരണവുമായി വനിതകളും
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് സൗദി നാഷണല്‍ കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. ഏഴു വര്‍ഷമായി പ്രവാസി കുടുംബങ്ങള്‍ക്ക് തുണയയായ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ അംഗത്വ ക്യാമ്പയിന്‍ കാലയളവില്‍ കൂടുതല്‍ പ്രവാസി കുടുംബിനികളെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉത്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് സല്‍വ സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് […]













