ഉംറ തീര്‍ത്ഥാടനം; കൊവിഡ് ലക്ഷണമുളളവര്‍ക്ക് അനുമതിയില്ല
റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പെര്‍മിറ്റ് നേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണം ഉണ്ടെങ്കില്‍ അനുമതി പത്രം റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍. മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ് സുഗമമായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ ഉപകരിക്കും. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉംറ അനുമതിപത്രത്തിനുളള അപേക്ഷയാണ് ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ സ്വീകരിക്കുന്നത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവിയിലെ റൗദാ ശരീഫ് എന്നിവിടങ്ങളില്‍ നമസ്‌കാരിക്കുന്നതിനുളള അനുമതി പത്രങ്ങളും പിന്നീട് ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്യുമെന്നും ഡോ. അബ്ദുല്‍ […]









