‘ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ്’ അധ്യാപകദിനം ആഘോഷിച്ചു
റിയാദ്: വനിതാ കൂട്ടായ്മ ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ് അധ്യാപക ദിനം ആഘോഷിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. അതുകൊണ്ടുതന്നെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയം ചിത്രകലാ അധ്യാപകന്‍ സജി കുമാര്‍ ചിത്രകല, കരകൗശല വിദ്യ എന്നിവ പരിചയപ്പെടുത്തി. ജൈവകൃഷി സംരക്ഷണ സമിതി സംസ്ഥാന […]












