Sauditimesonline

manjery udf riyadh
റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

പാലത്തായി പീഡനം; സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നു: സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: പാലത്തായില്‍ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ നിയമം ഒഴിവാക്കിയത് പ്രതിയെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസിക്യൂഷനും നിര്‍ദ്ദേശിച്ച പ്രകാരമാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഘപരിവാര്‍ നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ സംഘപരിവാര്‍ അധ്യാപകന്റെ ക്രൂര പീഡനത്തിനിരയായ പതിനൊന്നുകാരിക്ക് നീതി നിഷേധിക്കുകയാണ്. പോലീസില്‍ ആര്‍.എസ്.എസ് […]

Damam, gulf, Jeddah, Riyad

കരിപ്പൂര്‍ ദുരന്തം; രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രശസ്തി പത്രവും ഓണക്കോടിയും സമ്മാനിച്ചു. കോഴിക്കോട് ഇന്റര്‍ന്നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നടന്ന ചടങ്ങ് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബഷീര്‍ അദ്ധ്യക്ഷ്യത വഹിച്ചു. എം.ഡി.എഫ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കൊണ്ടോട്ടി, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി, നഗരസഭ കൗണ്‍സിലര്‍ പാറപ്പുറം ഇണ്ണി, ഹസ്സന്‍ സഖാഫി (എസ്‌വൈഎസ് മലപ്പുറം), എയര്‍ ഇന്ത്യ ക്രൈസിസ് മാനേജ്‌മെന്റ്

Damam, gulf, Jeddah, Riyad

ഐ സി എഫ് കൗണ്‌സിലിംഗ്

ബുറൈദ: കോവിട് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ക്ലാസ്മുറികളില്‍ നഷ്ടമാകുന്ന നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നു കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ശിഹാബുദ്ധീന്‍ നഈമി. ഐ സി എഫ് അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആന്റ് പേരന്റ്‌സ് കൗണ്‍സിലിംഗില്‍ സംസാരിക്കുകയായിരുന്നു. കാലികപ്രസക്തമായ എല്ലാ വിഷയങ്ങളിലും സമയ ബന്ധിതമായി ഇടപെടുകയും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു വരുകയാണ് ഐ സി എഫ്. പരിപാടി അബ്ദുറഹീം കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം

Damam, gulf, Jeddah, Riyad

റിയാദ് സിജി മദേഴ്‌‌സിന് പുതിയ ഭാരവാഹികള്‍

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് (സിജി) വനിതാ ഘടകം സിജി മദേഴ്‌സ് റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിര്‍ച്വലായി നടന്ന യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും ഭാരവാഹികളെയും സഫീന ഫൈസല്‍ പ്രഖ്യാപിച്ചു. സാബിറ ലബീബ് (പ്രസിഡന്റ്), ഷഫ്‌ന നിഷാന്‍ (സെക്രട്ടറി), ഷീബ ഫൈസല്‍, ബനാന്‍ (ജോ. സെക്രട്ടറിമാര്‍), സഫീന ഫൈസല്‍ (ട്രഷറര്‍), ഫെബിന നിസാര്‍, ശബീബ റഷീദ് അലി, ശര്‍മി നവാസ് (എച് ആര്‍ കോ ഓര്‍ഡിനേറ്റര്‍),

Damam, gulf, Jeddah, Riyad

ബില്‍ കുടിശ്ശിക അടക്കാത്തവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ഇല്ല

റിയാദ്: സൗദിയില്‍ നിന്നു രാജ്യം വിടണമെങ്കില്‍ വിദേശികളുടെ പേരിലുളള വിവിധ സേവനങ്ങളുടെ ബില്‍ കുടിശ്ശിക പൂര്‍ണമായി അടക്കണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. വിദേശ തൊഴിലാളികളുടെ പേരിലുളള ടെലിഫേണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷനുകളുടെ ബില്‍ തുക കുടിശ്ശികയുളളവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ല. ടെലികോം കമ്പനികളില്‍ വരിക്കാരായ നിരവധി വിദേശികള്‍ കുടിശ്ശിക അടക്കാതെ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ വഴി

Damam, gulf, Jeddah, Riyad

ട്രാന്‍സിറ്റ് ട്രകുകള്‍ക്കു സൗദിയിലൂടെ കടന്നുപോകാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുളള ട്രക്കുകള്‍ കടത്തിവിടുമെന്ന് കസ്റ്റംസ് അതോറിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജിസിസി രാജ്യങ്ങളില്‍ നിന്നു ചരക്കു കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. നിയന്ത്രണം പിന്‍വലിച്ചതോടെ ജോര്‍ദാന്‍, ഇറാഖ്, എന്നീ രാജ്യങ്ങളിലേക്കു റോഡ് മാര്‍ഗം ട്രക്കുകള്‍ക്കു പോകാന്‍ അനുമതി ലഭിക്കും. സൗദിയിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് ട്രക്കുകള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്ന് സൗദിയിലെ അല്‍ ഖര്‍ജ്, ഹായില്‍, ഖുറയ്യാത്

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ജുബൈല്‍ ഹൈപ്പറില്‍ ഓണസദ്യയും പായസമേളയും

റിയാദ്: ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രവാസി മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ഓണം, വിഷു, ഈദ് ക്രിസ്മസ് തുടങ്ങി ആഘോഷ വേളകള്‍ അവിസ്മരണീയമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കുന്ന സിറ്റി ഫ്‌ളവറും ഓണത്തെ വരവേല്‍ക്കാന്‍ സുസജ്ജം. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഓണ വിഭവങ്ങള്‍ക്കു പുറമെ ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നാട്ടില്‍ നിന്നുളള പഴം, പച്ചകറികള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വാഴക്ക, മുരിങ്ങ, ചേമ്പ്, ചേന, കൂര്‍ക്ക, ഞാലിപ്പൂവന്‍ പഴം, കൈതച്ചക്ക,

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊന്നാനി കൂട്ടായ്മ രൂപീകരിച്ചു

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ലിയു എഫ്) സൗദി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നാലായിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയുടെ ഘടകമാണ് രൂപീകരിച്ചത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയുടെ ജനകീയ കൂട്ടായ്മയാണിത്. താലൂക്ക് പരിധിയില്‍ നിന്നു സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അംഗത്വം. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ പൊന്നാനി ഇന്‍ സൗദി ഓണ്‍ലൈന്‍ മീറ്റും സംഘടിപ്പിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

സ്‌ട്രെക്ചറില്‍ രണ്ടു യാത്രക്കാര്‍; റിയാദില്‍ നിന്നു ജംബോ വിമാനം കണ്ണൂരില്‍

റിയാദ്: സൗദി എയര്‍ലൈന്‍സിന്റെ ജംജോ വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തി. സ്‌ട്രെക്ചറില്‍ യാത്ര ചെയ്ത രണ്ടുപേര്‍ ഉള്‍പ്പെടെ 214 യാത്രക്കാരാണ് കണ്ണൂരിലെത്തിയത്. കെ എം സി സി യുടെ നേതൃത്വത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. ഡിസംബര്‍ 31ന് സുവൈദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി ശിഹാബ്, കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറസാഖിനെയുമാണ് കേരളത്തിലെത്തിച്ചത്. ഇവരോടൊപ്പം നഴ്‌സ് രേഷ്മ പോള്‍ അനുഗമിച്ചു. ഒരാള്‍ക്ക് വീല്‍ ചെയറും ആവശ്യമായിരുന്നു. ഒരേ വിമാനത്തില്‍

Damam, gulf, Jeddah, Riyad

അധ്യാപകര്‍ക്ക് മടങ്ങാം; ഇന്ത്യയിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രത്യേക വിമാനം

റിയാദ്: വിദേശത്തുളള അധ്യാപകരെ സൗദി അറേബ്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളെയാണ് മടക്കി കൊണ്ടുവരുന്നത്. കൊവിഡിന്റെ പശ്ചാത്താലത്തില്‍ സൗദിയിലേക്കും വിദേശത്തേക്കും യാത്രക്കു അനുമതി നല്‍കുന്ന പ്രത്യേക സമിതിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് മടങ്ങിവരാമെന്ന് അറിയിച്ചത്. രാജ്യത്തേക്ക് യാത്ര ചെയ്യുന്ന അധ്യാപകര്‍ 48 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. രാജ്യത്തെത്തിയാല്‍ ക്വാറന്റൈന്‍ കലാവധി പൂര്‍ത്തിയാക്കുകയും വേണം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനുളള ഒരുക്കത്തിലാണ്

Damam, gulf, Jeddah, Riyad

ഇറ്റലിക്കാരി എലീനക്ക് ബൈക് മാത്രമല്ല അറബിയും വഴങ്ങും

റിയാദ്: മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ പുറപ്പെട്ട ഇറ്റാലിയന്‍ യുവതി സൗദിയില്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആറു മാസത്തിലധികമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ യാത്ര തുതരുകയാണ്. ഇറ്റലിയിലെ മിലാനയില്‍ നിന്ന് ലോകം ചുറ്റാന്‍ പുറപ്പെട്ട എലീന ഫെബ്രുവരി 22ന് ആണ് സൗദിയിലെത്തിയത്. ജോര്‍ദാനില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയായ തബൂക്ക് വഴിയാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. അറബ് നാഗരികത പരിചയപ്പെടുക, ജീവിതര രീതിയും ആചാരങ്ങളും അടുത്തറിയുക എന്നിവയായിരുന്നു എലീനയുടെ ലക്ഷ്യം. മരുഭൂമിയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗ്രാമങ്ങളും സന്ദര്‍ശിച്ചു.

Damam, gulf, Jeddah, Riyad

ചാര്‍ട്ടര്‍ വിമാനത്തില്‍ പച്ചക്കറികളെത്തി; നെസ്‌റ്റോയില്‍ ഓണ വിപണി സജീവം

റിയാദ്: ചിങ്ങം പിറന്നതോടെ സൗദിയിലെ ഓണ വിപണിയും സജീവമാകുന്നു. കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന വിപണിയില്‍ കേരളത്തില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ എത്തി തുടങ്ങി. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് 16 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇന്ത്യയില്‍ നിന്നു സൗദിയിലെത്തിച്ചത്. സ്‌പൈസ് ജെറ്റിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. ആഗസ്ത് 26 മുതല്‍ ഇന്ത്യന്‍ പച്ചക്കറികള്‍ നെസറ്റോ ഹൈപ്പറിന്റെ സൗദിയിലെ മുഴുവന്‍ സ്‌റ്റോറുകളിലും ലഭ്യമാക്കും. മുരിങ്ങ, വാഴക്ക, ചേമ്പ്, ചേന, കൂര്‍ക്ക, കറിവേപ്പില, പപ്പായ, ഏത്തപ്പഴം,

Damam, gulf, Jeddah, Riyad

ലുലു ഗ്രൂപ്പ് 300 മില്ല്യണ്‍ നിക്ഷേപിക്കും; സൗദി റോയല്‍ കമ്മീഷനില്‍ യാമ്പു മാള്‍

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവില്‍ പ്രമുഖ റീട്ടെയില്‍ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് മാള്‍ വരുന്നു. യാമ്പു സൗദി റോയല്‍ കമ്മീഷന്റെ ടെണ്ടര്‍ നടപടികളില്‍ വിജയിയായതിനെ തുടര്‍ന്നാണ് പദ്ധതി ലുലുവിന് ലഭിച്ചത്. ഇതുസംബന്ധിച്ച കരാര്‍ റോയല്‍ കമ്മീഷന്‍ ചീഫ് എക്‌സിക്യൂട്ടീ ഓഫീസര്‍ എഞ്ചിനിയര്‍ അദ്‌നാന്‍ ബിന്‍ ആയേഷ് അല്‍ വാനിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒപ്പു വെച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കരാര്‍ ഒപ്പുവെച്ചത്. റോയല്‍ കമ്മീഷന്‍ ജനറല്‍ മാനേജര്‍

Damam, gulf, Jeddah, Riyad

ബിനാമി വിരുദ്ധ നിയമം ഭേദഗതി ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ഭേദഗതി ചെയ്ത ബിനാമി വിരുദ്ധ നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ഇതുപ്രകാരം ബിനാമി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സ്വദേശി പൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ അനധികൃതമായി നടത്തുന്ന ബിസിനസ് സംരംഭങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് നിയമം പരിഷ്‌കരിച്ചത്. ഭേദഗതി വരുത്തിയ നിയമ പ്രകാരം ബിനാമി നിയമലംഘനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വാണിജ്യ മന്ത്രാലയം രൂപം നല്‍കും. മുനിസിപ്പല്‍ ഗ്രാമകാര്യം, മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യം, പരിസ്ഥിതി, ജല, കാര്‍ഷികകാര്യം എന്നീ മന്ത്രാലയങ്ങളിലെയും

Scroll to Top