Sauditimesonline

vd satheesan
മനസ്സറിഞ്ഞ സതീശന്‍, വിശ്വസിച്ച പറവൂര്‍; വോട്ടല്ല, ഇവിടെ വാഴുന്നത് സ്‌നേഹം
Damam, gulf, Jeddah

സൗദിയുടെ കരാതിര്‍ത്തികള്‍ തുറക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് അടച്ച കരാതിര്‍ത്തികള്‍ ഭാഗികമായി തുറക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. അയല്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാല് അതിര്‍ത്തി ചെക് പോസ്റ്റുകളാണ് തുറക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്നു വിവാഹിതരായ നിരവധി സ്വദേശി പൗരന്‍മാര്‍ കൊവിഡിനെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയിട്ടുണ്ട്. സൗദി പൗരന്‍മാരുടെ വിദേശികളായ പങ്കാളികള്‍ക്കും മക്കള്‍ക്കും കരമാര്‍ഗം മടങ്ങിവരാനാണ് അവസരം ഒരുക്കുന്നത്. അയല്‍ രാജ്യങ്ങളിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്കും മടങ്ങി വരാന്‍ കഴിയുമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കേസ്‌വേ, […]

Damam, gulf, Jeddah

സരയാന്‍ മ്യൂസിയത്തിലെ സൊമാലിയന്‍ പൈതൃകങ്ങള്‍

മുഹമ്മദ് മോങ്ങം, സോമാലിലാന്റ് സോമാലിയുടെ ഭാഗമായ സ്വയംഭരണാവകാശമുളള രാഷ്ട്രമാണ് സോമാലിലാന്റ്. ഇവിടെയാണ് സയീദ് ശുക്‌റി ഹുസൈന്റെ സ്വപ്ന സാഫല്യമായ സരയാന്‍ മ്യൂസിയം. സൊമാലിലാന്റ് തലസ്ഥാനമായ ഹര്‍ഗയ്‌സ നഗരത്തിനുള്ളിലെ ശആബ് പ്രദേശത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സയീദ് ബാരെ എന്ന ഏകാധിപതിക്കെതിരെ സ്വതന്ത്ര സോമാലിലാന്റിനായി പോരാടിയ സോമാലി നാഷണല്‍ മൂവ്‌മെന്റി(എസ് എന്‍ എം)ന്റെ പോരാളിയായിരുന്നു സയീദ് ശുക്‌റി. അമൂല്യ പൈതൃക വസ്തുക്കള്‍, ചരിത്ര രേഖകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുളളത്. സയീദ് ശുക്‌റിയുടെ കൈവശമുണ്ടായിരുന്നതിനു പുറമെ മറ്റു പലയിടങ്ങളില്‍

Damam, gulf, Jeddah, Riyad

ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി; ഈന്തപ്പനയുടെ അധിപനായി

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി ഈന്തപ്പന തോട്ടത്തിന്റെ അധിപനായ അനുഭവമാണ് മലയാളിയായ പാറമ്മല്‍ അഹമ്മദിന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം വിളയുന്നിടമാണ് ബുറൈദ. ഇരുപത്തിയാറ് വര്‍ഷമായി അല്‍ ഖസിം പ്രവിശ്യയിലെ ബുറൈദ റിയാദുല്‍ ഖബ്‌റയിലെ കൃഷിത്തോട്ടമാണ് മലപ്പുറം ചന്തപ്പറമ്പ് പാറമ്മല്‍ അഹമ്മദിന്റെ ലോകം. തൊഴിലുടമ മരിച്ചതോടെയാണ് തോട്ടത്തില്‍ കൃഷിയും പരിപാലനവും നടത്തിപ്പും അഹമ്മദിന്റെ ചുമതലയായത്. മക്കളാണ് തോട്ടത്തിന്റെ അവകാശികള്‍. വിളവെടുപ്പു കാലത്ത് തോട്ടം കാണാന്‍ അവര്‍ എത്തും. തോട്ടത്തില്‍ പുതിയ പനകള്‍ തഴച്ചു വളരുകയും

Damam, gulf, Jeddah, Riyad

നവോദയ വാര്‍ഷികം; രക്തം ദാനം ചെയ്തു പ്രവര്‍ത്തകര്‍

റിയാദ്: നവോദയ പതിനൊന്നാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം ദാനം നല്‍കിയത്. കൊറോണയെ ഭയന്ന് ആശുപത്രികളിലെത്തി രക്തം നല്‍കാന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറായ നവോദയ പ്രവര്‍ത്തകരെ ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ് മുതൈരി അഭിനന്ദിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 64 പ്രവര്‍ത്തകരാണ് രക്തം ദാനം നല്‍കാനെത്തിയത്. ഇതേസമയം എമര്‍ജന്‍സിയില്‍ ചികിത്സയിലുണ്ടായിരുന്ന സുഡാന്‍, പാകിസ്താന്‍

Damam, gulf, Jeddah, Riyad

കൊവിഡ് ക്വാറന്റൈന്‍ അഥവാ പാരതന്ത്ര്യം

(പ്രസിഡന്റ്, റിയാദ് ഒഐസിസി. തൃശൂര്‍. ജില്ലാ കമ്മറ്റി) ഇന്ത്യ വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അതിനിടയിലാണ് കൊവിഡ് സൃഷ്ടിച്ച ക്വാറാന്റയിനും അതുവഴി അനുഭവിക്കേണ്ടിവന്ന പാരതന്ത്ര്യവും ഓര്‍മവരുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതം വിതച്ച മഹാമാരിയായി കൊവിഡ് മാറി. വൈറസ് ലോകം മുഴുവന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അപ്പോള്‍ എവിടെയാണ് സ്വാതന്ത്ര്യം? എന്തിനാണ് സ്വാതന്ത്ര്യം? ഈ ചിന്തകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ബൗദ്ധിക യാഥാര്‍ഥ്യങ്ങള്‍ ആണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ബാഹ്യ നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത അദൃശ്യ

Damam, gulf, Jeddah, Riyad

ബിരുദാനന്തര ബിരുദം നേടിയ യുവാവിന്റെ ചായ വിത്പ്പന വൈറല്‍

റിയാദ്: അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യുവാവിന്റെ തെരുവിലെ ചായവിത്പ്പന സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിരുദ ദാന ചടങ്ങിലെ വസ്ത്രം ധരിച്ചാണ് അബ്ദുല്ലത്തീഫ് അഹമദ് ജര്‍ഫാന്‍ റോഡരുകില്‍ ചായ വില്‍പ്പന നടത്തുന്നത്. അബഹ ഖമീസ് മുശൈത് ഹൈവേയില്‍ വ്യത്യസ്ഥ വേഷ വിധാനത്തോടെ ചായ വില്‍പന നടത്തുന്ന യുവാവിനെ യാത്രക്കാരനായ ഇബ്രാഹിം അല്‍ അസീരിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറം ലോകത്തെ പരിചയപ്പെടുത്തിയത്. അമേരിക്കയിലെ അലബാമ മകോന്‍ കണ്‍ട്രിയിലെ തസ്‌ഗേകി യുനീവേഴ്‌സിറ്റിയില്‍ നിന്നു കഴിഞ്ഞ വര്‍ഷം ഡിംസബറിലാണ്

Damam, gulf, Jeddah, Riyad

നിയോം സിറ്റിയില്‍ 15 ഗിഗാവാട് വൈദ്യുതി ഉത്പ്പാദിപ്പിക്കും

റിയാദ്: സൗദി അറേബ്യയിലെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയില്‍ 15 ഗിഗാവാട് പുനരുപയോഗ ഊര്‍ജ്ജം ഉത്പ്പാദിപ്പിക്കുമെന്ന് ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. നിയോം സിറ്റിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ കരാര്‍ ഒപ്പുവെച്ചതിന്‌ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും നിയോം സിഇഒ നദ്മി അല്‍ നാസറും വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിയോം സിറ്റിയുടെ വിസ്തൃതി ഇടത്തരം രാജ്യത്തേക്കാള്‍ വലുതാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. സൗദി അറേബ്യ,

Damam, gulf, Jeddah, Riyad

അല്‍ റാസില്‍ രക്തദാന കാമ്പയിന്‍

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: കൊവിഡ് രോഗ ബാധിതര്‍ക്ക് ആശ്വാസവുമായി ഇന്ത്യഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാനം. രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി അല്‍റാസ് ഘടകം അല്‍റാസ് ജനറല്‍ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ തുടങ്ങിയ ക്യാമ്പില്‍ നിരവധിയാളുകള്‍ രക്തദാനം നിര്‍വഹിച്ചു. പരിപാടിയില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ റാസ് ഘടകം നേതാക്കളായ ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തന്‍കോട് എന്നിവര്‍ നേതൃത്വം നല്കി .

Damam, gulf, Jeddah, Riyad

കെ എം സി സി പ്രവാസി സുരക്ഷ പദ്ധതി

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം വര്‍ഷ അംഗത്വ കാമ്പയിന് മികച്ച പ്രതികരണം. ‘പ്രതീക്ഷകളസ്തമിക്കുന്നിടത്ത് ചേര്‍ത്തു പിടിക്കാന്‍’ കാമ്പയിന്‍ വഴി ആയിരങ്ങളാണ് പദ്ധതിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം അംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ 2019 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം മരിക്കുന്ന അംഗങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ചു പേരുടെ

Damam, gulf, Jeddah, Riyad

‘കേളിയിലൂടെ കേരളത്തിലേക്ക്’ സൗജന്യ ടിക്കറ്റ് വിതരണം

റിയാദ്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ സഹായിക്കന്‍ കേളി കലാസാംസ്‌കാരിക വേദി സൗജന്യ ടിക്കറ്റ് വിതരണം. ‘കേളിയിലൂടെ കേരളത്തിലേക്ക്’ പദ്ധതിയുടെ ആദ്യഘട്ട സൗജന്യ വിമാന ടിക്കറ്റുകളാണ് വിതരണം ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുധാകരന്‍ കല്യാശ്ശേരി, ടി.ആര്‍. സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി, സുരേന്ദ്രന്‍ കൂട്ടായി, ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍ധനരായ

Damam, gulf, Jeddah, Riyad

കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സല്യൂട്

റിയാദ്: കൊവിഡ് കാലത്ത് ദുരിതമനുഭവിച്ച പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ കഠിനദ്ധ്വാനം ചെയ്ത സന്നദ്ധ പ്രവര്‍ത്തകരെ റിയാദ് മലപ്പുറം ജില്ല കെഎംസിസി ആദരിച്ചു. നൂറ്റി അന്‍പത് പ്രവര്‍ത്തകരാണ് ‘കരുതലായി ഞങ്ങളുണ്ട്’ എന്ന പേരില്‍ നടത്തിയ കോവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സല്യൂട്ട് 2020 എന്ന പേരില്‍ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഹമീദ് ക്ലാരി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എസ്. വി. അര്‍ഷുല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

ബഖാലയില്‍ നിന്നു സെക്രട്ടറിയിലേക്കുളള സഞ്ചാരം

അബ്ദുല്‍ ജബ്ബാര്‍, ദമ്മാം 35 വര്‍ഷം മുമ്പുളള ഓര്‍മകളാണ്. ക്യത്യമായി പറഞ്ഞാല്‍ 1984 ഡിസംബര്‍ 4. ജിദ്ദ കിംഗ് അബ്ദുല്‍അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് ഇറങ്ങുമ്പോള്‍ സ്വപ്നങ്ങളൊന്നും നെയ്തു വച്ചിരുന്നില്ല. ഡിഗ്രി പഠനം കഴിഞ്ഞു പാരലല്‍ കോളേജിലെ ടീച്ചിങ്. വട്ടചിലവിനുള്ളത് അങ്ങനെ തരപ്പെടുത്തി കഴിച്ചുകൂട്ടിയ കാലം. രാഷ്ട്രീയ, സാമൂഹിക, കലാ പ്രവര്‍ത്തങ്ങളില്‍ സജീവം. അതിനു കരുത്തു പകരുന്ന പ്രായവും ചുറ്റുപാടുകളും കൂടിയായതോടെ പൂര്‍ണമായും അതില്‍ ഇഴുകി ചേര്‍ന്നിരുന്നു. ജാതി, മത ചിന്തകള്‍ക്ക് പിടികൊടുക്കാത്ത നിലപാടുകളും സ്വാധീനിച്ചിരുന്നു. ഇതോടെ

Damam, gulf, Jeddah, Riyad

അപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: വാഹനാപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം സംസ്‌കരിച്ചു. ബുറൈദയില്‍ നിന്നു മദീന സന്ദര്‍ശനത്തിനു പോയ ഉത്തര്‍ പ്രദേശ് മുറാദാബാദ് ഖയ്യ സ്വദേശികളായ നൂര്‍ മുഹമ്മദ്, ജുബൈര്‍ അലി, ഷോക്കിന്‍ അലി എന്നിവരുടെ മൃതദേഹം മദീനയിലാണ് സംസ്‌കരിച്ചത്. സഹയാത്രികരായ മൂന്നു പേര്‍ ചികിത്സയിലാണ്. ഓഗസ്ത് ആറിന് രാത്രിയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം. ആറംഗ സംഘം സഞ്ചരിച്ച വാഹനം ബുറൈദ മദീന റോഡിലെ അവസാന ചെക് പോസ്റ്റില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെ

Damam, gulf, Jeddah, Riyad

ഇസ്രയേല്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട് സമാധാനം തടസ്സപ്പെടുത്തും

റിയാദ്: പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കണം സമാധാന പദ്ധതി. ഇസ്രയേലിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ സമാധാനത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തും. അറബ് സമാധാന സംരംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളോട് സൗദി അറേബ്യക്കു പ്രതിബദ്ധതയുണ്ടെന്നും വിദേശകാര്യ മന്ത്രി ട്വീറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധത്തിനുളള ഒരുക്കത്തിലാണ്. ഇതിനിടെ സൗദി നിലപാടിന് ഏറെ പ്രാധാന്യമാണുളളത്. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍

Scroll to Top