ഇറാനെതിരെ ആയുധ ഉപരോധം പിന്‍വലിക്കരുത്: സൗദി മന്ത്രിസഭ
റിയാദ്: ഇറാന്‌മേല്‍ ഏര്‍പ്പെടുത്തിയിട്ടുളള ആയുധ ഉപരോധം പിന്‍വലിക്കരുതെന്ന് സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. നിരോധനം നീക്കുന്നത് കൂടുതല്‍ നാശത്തിന് ഇടയാക്കുമെന്നും സൗദി മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. ഇറാനെതിരായ ആയുധ നിരോധനം നീക്കുന്നത് ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. മേഖലയിലെ ഇറാന്‍ അട്ടിമറി തടയുന്നതിനുളള അന്താരാഷ്ട്ര നടപടികളെ സൗദി അറേബ്യ പിന്തുണക്കുമെന്നും മന്ത്രാസഭാ യോഗം വ്യക്തമാക്കി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വിര്‍ച്വല്‍ മന്ത്രാസഭാ യോഗമാണ് ചേര്‍ന്നത്. ചികിത്സയിലായിരുന്ന ഭരണാധികാരിയുടെ ആരോഗ്യ സൗഖ്യത്തിന് പ്രാര്‍ത്ഥിച്ച […]














