അനുഗ്രഹീത മരങ്ങള്‍; വില രണ്ടു ലക്ഷം റിയാല്‍
നസ്റുദ്ദീന്‍ വി ജെ അന്‍പത് മുതല്‍ അഞ്ഞൂറ് വര്‍ഷം വരെ പഴക്കമുളള ഒലിവ് മരങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുളള ചെടികള്‍ക്ക് ഒന്നര മുതല്‍ രണ്ട് ലക്ഷം റിയാലാണ് വില. രാജകുടുംബാംഗങ്ങളും വ്യവസായ പ്രമുഖരുമാണ് ജുലൈബിലെ നഴ്സറിയില്‍ നിന്നു ഒലിവ് മരങ്ങള്‍ വാങ്ങുന്നത്. സ്പെയിനില്‍ നിന്നു ഇറക്കുമതി ചെയ്ത ചെടികളാണ് ലഭ്യമാക്കിയിട്ടുളളത്. അറബെക്വിന ഇനത്തില്‍പെട്ട ഒലിവ് ചെടികളാണ് ഇവിടെ ഉളളത്. നാനൂറ്, അഞ്ഞൂറ് വര്‍ഷം പഴക്കം എന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ അത്ഭുതം തോന്നിയേക്കാം. ഹോര്‍ട്ടികള്‍ച്ചറല്‍ ടെക്നിക്ക് ഉപയോഗിച്ചാണ് ഇത്തരം വൃക്ഷങ്ങളെ













