ഫാര്‍മസികളില്‍ 20 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍
റിയാദ്: സൗദിയിലെ സ്വകാര്യ ഫാര്‍മസികളില്‍ 20 ശതമാനം സ്വദേശിവത്ക്കരണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഘട്ടം ഘട്ടമായി 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഫാര്‍മസി ബിരുദം നേടിയ നിരവധി സ്വദേശികള്‍ തൊഴില്‍ രഹിതരായി കഴിയുന്നുണ്ട്. ഇവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഘട്ടം ഘട്ടമായി ഫാര്‍മസികളില്‍ 50 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കും. ഇതിന്റെ ഒന്നം ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ […]














