സാമൂഹിക അകലം നിരീക്ഷിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സാമൂഹിക അകലം പാലിക്കുന്നത് നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ‘ഇന്ററാക്ടീവ് അനാലിസിസ്’ എന്ന പേരിലാണ് സംവിധാനം ഒരുക്കിയതെന്ന് റിയാദ് എയര്‍പോര്‍ട്‌സ് കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ വിമാനത്താവളങ്ങളില്‍ ഇത്തരം സംവിധാനം ആദ്യമായാണ് നടപ്പിലാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറും മെഷീന്‍ ലേണിംഗ് ടെക്‌നോളജികളും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ മുഴുവന്‍ ആളുകളും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഇന്ററാക്ടീവ് അനാലിസിസിന് കഴിയും. […]












