Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘സേവ് നൗ’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ‘സേവ് നൗ’പദ്ധതി പ്രകാരം രണ്ടു ഘട്ടങ്ങളിലാണ് പ്രൊമോഷന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ഇളവു ഉള്‍പ്പെടെ വിപണിയും ജീവിത രീതിയും പ്രത്യാശയിലേക്ക് കുതിക്കുകയാണ്. അതോടൊപ്പം മൂല്യ വര്‍ധിത നികുതിയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കും. മാത്രമല്ല മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും അനുഭവപ്പെടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് കരുതലും സഹായവും ഉറപ്പു വരുത്തുന്നതിനാണ് […]

Damam, gulf, Jeddah, Riyad

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സുരക്ഷ ഉറപ്പു വരുത്തും: മന്ത്രിസഭ

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുളള തയ്യാറെടുപ്പുകള്‍ സൗദി മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. ഹജ്ജ് സീസണിന് മുമ്പും ശേഷവും നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും മന്ത്രിസഭ വിശകലനം ചെയ്തു. എതത്യോപ്യന്‍ അണക്കെട്ട് സംബന്ധിച്ചുള്ള അസാധാരണ അറബ് മന്ത്രിമാരുടെ യോഗം അംഗീകരിച്ച പ്രമേയം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ജല സുരക്ഷയ്ക്കുള്ള പോരാട്ടത്തില്‍ ഈജിപ്തിനും സുഡാനും പിന്തുണ നല്‍കുമെന്ന സൗദി മറേബ്യ ആവര്‍ത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ മന്ത്രാസഭാ യോഗമാണ് നടന്നത്. കൊവിഡിന്റെ

Damam, gulf, Jeddah, Riyad

റിയാദ് ദമ്മാം-ട്രെയിന്‍; ആഴ്ചയില്‍ 350 സര്‍വീസ്

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. റിയാദ് ദമാം സ്‌റ്റേഷനുകള്‍ക്കിടയില്‍ ആഴ്ചയില്‍ 350 സര്‍വീസുകള്‍ നടത്തുമെന്നും റെയില്‍വേ അറിയിച്ചു. ആഴ്ചയില്‍ 272 സര്‍വീസുകള്‍ നടത്തിയിരുന്ന റിയാദ്-ദമാം റൂട്ടില്‍ 78 സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. പുതിയ ഷെഡ്യൂളുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രിയും റെയില്‍വേ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ നിര്‍വഹിച്ചു. ജൂലൈ 12 മുതല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് ആരംഭിക്കും. 450 കിലോ മീറ്റര്‍ ദൈര്‍ഘ്യം

Damam, gulf, Jeddah, Riyad

വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന റെമിറ്റന്‍സില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി. 27 മാസത്തിന് ശേഷം ആദ്യമായാണ് കഴിഞ്ഞ മാസം വര്‍ധനവ് രേഖപ്പെടുത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18.4 ശതമാനം റെമിറ്റന്‍സ് കൂടുതലാണ് . 1,183 കോടി റിയാലാണ് വിദേശികള്‍ മെയ് മാസം മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 999 കോടി റിയാലായിരുന്നു. 183 കോടി റിയാലാണ് അധികം അയച്ചത്.കഴിഞ്ഞ

Damam, gulf, Jeddah, Riyad

വ്യാജ എസ്എംഎസ്; ജാഗ്രതവേണമെന്ന് സാമ

റിയാദ്: ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി മോണിറ്ററി അതോറിറ്റി(സാമ)യുടെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എസ് എം എസ് വഴി വിവരം ശേഖരിക്കുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി. വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് സാമ മുന്നറിയിപ്പ് നല്‍കിയത്. സന്ദേശത്തിലുളള നമ്പരില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. എന്നാല്‍ ഇത് സാമയുടെ നമ്പരല്ലെന്നും രാജ്യത്തെ

Damam, gulf, Jeddah, Riyad

ഇറാന്‍ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യം: സൗദി അറേബ്യ

റിയാദ്: ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമാണ് ഇറാനെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഹൂതികള്‍ക്കും ഹിസ്ബുല്ലക്കും ആയുധം വിതരണം ചെയ്യുന്നത് ഇറാനാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഉപദേഷ്ടാവ് ബ്രയാന്‍ ഹുക്കിനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയുളള ഹൂതികള്‍ ഇതുവരെ 1659 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ ഗ്രൂപ്പുകളെ ഇറാന്‍ സഹായിക്കുന്നു. അവരെ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇറാന്‍ സൗദി

Damam, gulf, Jeddah, Riyad

ഇഖ്ബാലിന്റെ മയ്യിത്ത് റിയാദില്‍ ഖബറടക്കും

റിയാദ്: കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു. അതിരമ്പുഴ തുമ്പയില്‍ ഇഖ്ബാല്‍ റാവുത്തര്‍ നിരപ്പേല്‍ (67) ആണ് മരിച്ചത്. മയ്യത്ത് റിയാദില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അറിയിച്ചു. രണ്ട് ആഴ്ചയായി കിംങ്ങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.36 വര്‍ഷമായി റിയാദിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്. ഒ സ്‌പെഷ്യലിസ്റ്റായിരുന്നു. ഭാര്യ: ഫാത്തിമാ ബീവി, സഫീജ, ഫെബിന (ടെക്‌നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്) ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍

Damam, gulf, Jeddah, Riyad

സൗദി റോയല്‍ ഗാര്‍ഡില്‍ സുരക്ഷയൊരുക്കാന്‍ വനിതയും

റിയാദ്: സൗദി റോയല്‍ ഗാര്‍ഡില്‍ വനിതകള്‍ സേവനം ആരംഭിച്ചു. കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട വനിതാ സുരക്ഷാ ഉദ്യോഗസ്ഥയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചിത്രം പങ്കുവെച്ചവര്‍ സന്തോഷവും രാജ്യം കൈവരിച്ച സ്ത്രീശാക്തീകരണ പരിപാടികളില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായാണ് റോയല്‍ ഗാര്‍ഡില്‍ വനിതകളെ നിയമിക്കുന്നത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ല്‍ സ്ത്രീ ശാക്തീകരണത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ്, എയര്‍ഫോഴ്‌സ്, സൗദി

Damam, gulf, Jeddah, Riyad

അബ്ദുല്‍ വഹാബിനും ഷക്കീല വഹാബിനും യാത്രയയപ്പ്

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ വഹാബിനും ഷക്കീല വഹാബിനും ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍, സെക്രട്ടറി സിജു പീറ്റര്‍, ചാരിറ്റി കണ്‍വീനര്‍ ഷിഹാബ് പോളക്കുളം, ഉപദേശക സമിതി അംഗം സാജിദ് മുഹമ്മദ് എന്നിവര്‍ വീടു സന്ദര്‍ശിച്ചു മെമെന്റോയും സ്‌നേഹോപഹാരവും സമ്മാനിച്ചു. ആലപ്പുഴക്കാരുടെ കൂട്ടായ്മ ഇവ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചവരാണ് അബ്ദുല്‍ വഹാബും ഷക്കീല വഹാബും. രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തു സജീവ

Damam, gulf, Jeddah, Riyad

വന്ദേഭാരത് മിഷന്‍: സൗദിയില്‍ നിന്ന് 13 സര്‍വീസുകള്‍

റിയാദ്: സൗദിയില്‍ നിന്നു വന്ദേ ഭാരത് മിഷന്റെ 13 സര്‍വീസുകള്‍ ഇന്ത്യയിലേക്ക് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ 3 മുതല്‍ 10 വരെ എട്ട് ദിവസങ്ങളിലാണ് സര്‍വീസ്. ഇതില്‍ 11 എണ്ണം കേരളത്തിലേക്കും രണ്ടെണ്ണം ദല്‍ഹിയിലേക്കുമാണ് സര്‍വീസ് നടത്തുക. ദമ്മാം റിയാദ് എന്നിവിടങ്ങളില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു നാലു സര്‍വീസ് നടത്തും. ജിദ്ദയില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്നു സര്‍വീസും നടത്തും. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട നാലാം ഘട്ട

Damam, gulf, Jeddah, Riyad

സൗദിയില്‍ നിന്ന് 11 വിമാനങ്ങള്‍; സ്ഥിരീകരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

റിയാദ്: വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ സൗദിയില്‍ നിന്ന് 11 സര്‍വീസുകള്‍ നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ (https://www.mea.gov.in/phase-4.htm) ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. 136 ഷെഡ്യൂളുകളാണ് മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. നാലാം ഘട്ട സര്‍വീസ് സംബന്ധിച്ച് സൗദിയില്‍ വന്ദേ ഭാരത് മിഷന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ എംബസിയും എയര്‍ ഇന്ത്യയും ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. അതേമസയം, സാമൂഹിക മാധ്യമങ്ങളില്‍ 158 വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിലാണ് കേരളത്തിലേക്ക് 11 സര്‍വീസുകള്‍ ഉണ്ടെന്ന്

Damam, gulf, Jeddah, Riyad

മിഷന്‍ വന്ദേ ഭാരത് നാലാം ഘട്ടം 136 വിമാനങ്ങള്‍; സൗദി പ്രവാസികളെ തഴഞ്ഞതില്‍ പ്രതിഷേധം

റിയാദ്: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ 14 വരെ 136 സര്‍വീസുകളാണ് ഗള്‍ഫ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് നടത്തുന്നത്. സൗദി അറേബ്യയില്‍ നിന്നു ഒരു സര്‍വീസ് പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ടത്തിലും സൗദിയില്‍ നിന്നു കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല. കേരളത്തിലേക്ക് 94 വിമാനങ്ങള്‍ നാലാം ഘട്ടത്തില്‍ എത്തിച്ചേരും. യുഎഇ (39), ബഹ്‌റിന്‍ (39), ഒമാന്‍ (13), മലേഷ്യ

Damam, gulf, Jeddah, Riyad

വ്യാജ മരുന്ന് വിപണിയിലെത്തിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

റിയാദ്: സൗദിയില്‍ വ്യാജ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ഔഷധങ്ങളും ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങളും വിപണനം നടത്തുന്നതിന് സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എസ് എഫ് ഡി എ അനുമതിയും അംഗീകാരവും ലഭിക്കാത്ത മരുന്നുകള്‍ വില്‍പ്പന നടത്താന്‍ പാടില്ല. അനധികൃതമായി രാജ്യത്ത് കടത്തിക്കൊണ്ടുവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കാന്‍ പാടില്ല. പരിഷ്‌കരിച്ച നിയമം

Damam, gulf, Jeddah, Riyad

മസ്ജിദുകളില്‍ മത പഠന ക്ലാസുകള്‍ ആരംഭിച്ചു

റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മതപഠന ക്ലാസുകള്‍ സൗദിയില്‍ പുനരാംരംഭിച്ചു. മസ്ജിദുകളില്‍ മത പ്രബോധന പ്രഭാഷണങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതായും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രാര്‍ത്ഥനകള്‍ക്കു ശേഷം പരമാവധി 10 മിനുട്ട് പ്രഭാഷണം നടത്താനാണ് അനുമതി. കൊവിഡ് പ്രതിരോധ പ്രോട്ടോകോളുകള്‍ പാലിച്ച് മതപഠന ക്ലാസുകള്‍ക്കും അനുമതിയുണ്ട്. മസ്ജിദുകള്‍ തുറന്ന് 30 മിനുട്ട് സമയം ക്ലാസുകള്‍ നടത്താനാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.അതേസമയം, മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുളള ഖുര്‍ആന്‍ പഠനം ആരംഭിച്ചിട്ടില്ല. ഖുര്‍ആന്‍ പഠനത്തിന് വിര്‍ച്വല്‍

Scroll to Top