Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

അല്‍ ജൗഫില്‍ കൂടുതല്‍ മസ്ജിദുകള്‍ തുറന്നു

റിയാദ്: സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ 77 പളളികള്‍ കൂടി തുറക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം. സാമൂഹിക അകലം പാലിച്ച് ആരാധനകളില്‍ പങ്കെടുക്കുന്നതിനാണ് കൂടുതല്‍ പളളികള്‍ തുറക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണിത്. ഇതോടെ അല്‍ ജൗഫ് പ്രവിശ്യയില്‍ 175 മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പളളികള്‍ തുറന്നതോടെ പ്രാര്‍ത്ഥനക്കെത്തുന്നവരുടെ തിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് അല്‍ജൗഫിലെ ഇസ്ലാമികകാര്യ മന്ത്രാലയം മേധാവി അവദ് […]

Damam, gulf, Jeddah, Riyad

കിദ്ദിയ വില്ലേജ് നിര്‍മ്മാണം തുടരുന്നു

റിയാദ്: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൗദി അറേബ്യയിലെ മെഗാ പദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് അധികൃതര്‍. ആഗോള സാമ്പത്തിക മാന്ദ്യം അന്താരാഷ്ട്ര രംഗത്ത് വന്‍കിട പദ്ധതികളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വന്‍കിട പദ്ധതികളിലൊന്നായ കിദ്ദിയ എന്റര്‍ടൈന്‍മെന്റ് വില്ലേജ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ നിര്‍മാണം തുടരുകയാണ്. കൊവിഡിനെ തുടര്‍ന്ന്നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ചിട്ടില്ല. നേരത്തെ നിശ്ചയിച പ്രകാരം നിര്‍മാണം പുരോഗമിക്കുകയാണെന്ന് കിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വ്യക്തമാക്കി. വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കി രാജ്യത്ത് വിവിധ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുന്നത്. കിദ്ദിയ സൈറ്റില്‍

Damam, gulf, Jeddah, Riyad

നിരക്കിളവില്‍ ആശ്വാസം; സ്വാഗതം ചെയ്ത് പ്രവാസികള്‍

റിയാദ്: വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ കുറവു വരുത്തി. ദമ്മാം-കോഴിക്കോട് സെക്ടറില്‍ 1253 റിയാലിന് ടിക്കറ്റെടുത്തവര്‍ക്ക് 350 റിയാല്‍ മടക്കി നല്‍കി. ഒന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഈടാക്കിയ നിരക്കിന്റെ ഇരട്ടിയാണ് രണ്ടാം ഘട്ടത്തില്‍ ഈടാക്കിയത്. ഇത് പ്രവാസികളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചാര്‍ട്ടര്‍ വാമാന നിരക്കിനെക്കാള്‍കൂടുതലാണ് എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. ദമ്മാം കോഴിക്കോട് സെക്ടറില്‍ ഇന്നു വിതരണം ചെയ്ത ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കിയത്.

Damam, gulf, Jeddah, Riyad

കൊവിഡ് കോള്‍ സെന്ററില്‍ ഒരു മാസം 25 ലക്ഷം കോളുകള്‍

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് കോള്‍ സെന്ററില്‍ കഴിഞ്ഞ മാസം 25 ലക്ഷത്തിലധികം ടെലിഫോണ്‍ കോളുകള്‍ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. കോള്‍ സെന്ററില്‍ ആംഗ്യ ഭാഷാ സേവനം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ 937 കോള്‍ സെന്ററില്‍ മെയ് മാസം 25,75,939 ടെലിഫോണ്‍ കോളുകളാണ് ലഭിച്ചത്. ഇതില്‍ പകുതിയും പൊതു അന്വേഷണങ്ങളാണ്. കൊവിഡ് അപ്പോയിന്റ്‌മെന്റ് ബുക്കിംഗുകള്‍ക്കായി 72,232 കോളുകള്‍ സ്വീകരിച്ചു. ഇശാറ എന്ന പേരില്‍ കോള്‍ സെന്ററില്‍ ആംഗ്യഭാഷാ സേവനത്തിന്റെ ഒന്നാം ഘട്ടവും ആരംഭിച്ചു. ശ്രവണ

Damam, gulf, Jeddah, Riyad

വേജസ് സപ്പോര്‍ട്ട് പ്രോഗ്രാം; നാലു ലക്ഷം ഗുണഭോക്താക്കള്‍

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച വേജസ് സപ്പോര്‍ട്ട് പദ്ധതി 80,000 സംരംഭകര്‍ പ്രയോജനപ്പെടുത്തിയതായി അധികൃതര്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന് കീഴില്‍ തൊഴില്‍ രഹിതരെ സഹായിക്കുന്നതിനുളള സാനെദ് പദ്ധതി വഴിയാണ് സഹായം വിതരണം ചെയ്തത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനാണ് കൊവിഡ് കാലത്ത് വേജസ് സപ്പോര്‍ട്ട് പദ്ധതി ആരംഭിച്ചത്. മൊത്ത, ചില്ലറ വ്യാപാരം, നിര്‍മ്മാണം, കെട്ടിടം, ഹോട്ടല്‍, അപ്പാര്‍ട്‌മെന്റ്, റസ്റ്ററന്റ് എന്നീ മേഖലയിലുളള നാലു ലക്ഷം

Damam, gulf, Jeddah, Riyad

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; 71 മസ്ജിദുകള്‍ അടച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വിശ്വാസികള്‍ മസ്ജിദിലെത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി. കൊവിഡ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മസ്ജിദുകള്‍ അടച്ച സാഹചര്യത്തിലാണ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ നിര്‍ദേശം. ആരാധനകള്‍ക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 39 മസ്ജിദുകള്‍ അടച്ചിരുന്നു. രണ്ടു ദിവസം മുമ്പ് 32 മസ്ജിദുകള്‍ കൂടി അടച്ചതോടെ അണുവിമുക്തമാക്കാന്‍ അടച്ചിട്ട മസ്ജിദുകളുടെ എണ്ണം 71 ആയി. മസ്ജിദുകളിലെത്തുന്നവര്‍ മുന്‍കരുതല്‍ നടപടികളും

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ടം കേരളത്തിലേക്കില്ല; ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ് നടത്തും

റിയാദ്: വന്ദേ ഭാരത് മിഷന്‍ മൂന്നാം ഘട്ട വിമാന സര്‍വീസ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യക്കു പുറമെ ഗോ എയറും ഇന്‍ഡിഗോയും സര്‍വീസ നടത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. ദമ്മാമില്‍ നിന്നു ആറും ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നു മൂന്ന് വീതം സര്‍വീസുമാണ് നടത്തുക. പ്രഖ്യാപിച്ച ഷെഡ്യൂളില്‍ കേരളത്തിലേക്ക് സര്‍വീസ് ഇല്ല. ജൂണ്‍ 16 മുതല്‍ 22 വരെ ദമ്മാമില്‍ നിന്നു ദല്‍ഹി ഭുവനേശ്വര്‍, ലക്‌നോ, ട്രിചി, ഹൈദരാബാദ് ഗോവ, അഹമദാബാദ്, മംഗലാപുരം, ജിദ്ദയില്‍ നിന്ന് ലക്‌നോ,

Damam, gulf, Jeddah, Riyad

ആശുപത്രിയില്‍ നിന്നു അപ്രത്യക്ഷനായ മലയാളിയെ കണ്ടെത്താനായില്ല

റിയാദ്: ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്നു അപ്രത്യക്ഷനായ മലയാളിയെ രണ്ടാഴ്ച കഴിഞ്ഞും കണ്ടെത്താനായില്ല. തൃശൂര്‍ ചെന്ത്രാപ്പിന്നി തളിക്കളം മുഹമ്മദി(57)നെയാണ് കാണാതായത്. മെയ് 28ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അതിന് ശേഷം ആശുപത്രിയില്‍ നിന്നാണ് അപ്രത്യക്ഷനായത്. റിയാദ് അല്‍ മുഹൈദിബ് കമ്പനിയില്‍ ഡ്രൈവറാണ്. സ്‌പോണ്‍സര്‍ ദീര പൊലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ എംബസിയിലും വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ സുഹൃത്തുക്കളായ സഗീര്‍ അന്താരത്തറ (502288045), അനൂപ് മുഹമ്മദ്കുഞ്ഞ് (0502325473, 0564498898) എന്നിവരെ അറിയിക്കണം.

Damam, gulf, Jeddah, Riyad

സലാം മിന്‍ സൗദി; അഭിവാദ്യമര്‍പ്പിച്ച് ദേശഭക്തി ഗാനം (വീഡിയോ)

റിയാദ്: സൗദി അറേബ്യയുടെ വൈവിധ്യവും സംസ്‌കാരവും അനാവരണം ചെയ്യുന്ന ദേശ ഭക്തിഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജ്യത്തെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനം സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് തയ്യാറാക്കിയത്. അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖിന്റെ ആശയ ആവിഷ്‌കാരമാണ് ‘സൗദിയില്‍ നിന്ന് സമാധാനം’ എന്ന പേരില്‍ തയ്യാറാക്കിയ ഗാനം. യൂ ടൂബില്‍ 2 ദിവസത്തിനിടെ 18ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. റൊതാന ഓഡിയോ വിഷ്വലുമായി സഹകരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. അബ്ദുല്ല അബോറസ് രചിച്ച ഗാനത്തിന്റെ

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഫോറം

ദമ്മാം: കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയത്പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ ഘട്ടങ്ങളില്‍ 750 മുതല്‍ 950 റിയാലാണ് നിരക്ക് ഈടാക്കിയത്. ജൂണ്‍ 10 മുതല്‍ കേരളത്തിലേക്ക് 1703 റിയാലാക്കി വര്‍ദ്ധിപ്പിച്ചത് അനീതിയാണ്. സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് ചെയ്ത് പോകുന്ന വിമാനങ്ങളുടെ തുകയ്ക്ക് സമാനമാണ് പുതിയ നിരക്ക്. ചികിത്സക്ക് നാട്ടില്‍ പോകുന്ന രോഗികള്‍,

Damam, gulf, Jeddah, Riyad

ചങ്കാണ് യു എന്‍ എ; നെഞ്ചിലുണ്ട് യു എന്‍ എ; പറക്കാനൊരുങ്ങി മാലാഖമാര്‍

റിയാദ്: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ചാര്‍ട്ടര്‍ വിമാനം ഇന്നു വൈകുന്നേരം 5.10ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. നേരത്തെ 1.40ന് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. യു എന്‍ എയുടെ നേതൃത്വത്തിലുളള ആദ്യ വിമാന സര്‍വീസാണിത്. സൗദിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. നോര്‍ക്കയിലും എംബസിയിലും രജിസ്റ്റര്‍ ചെയ്തു കാത്തിരുന്നെങ്കിലും വന്ദേഭാരത് മിഷനില്‍ അവസരം ലഭിക്കാത്തവര്‍ക്കാണ് യു എന്‍ എ പ്രത്യേക വിമാന സര്‍വീസ് ഒരുക്കിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലി

Damam, gulf, Jeddah, Riyad

മസ്ജിദുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം

റിയാദ്: രണ്ടു മാസത്തിന് ശേഷം സൗദിയില്‍ ആരാധനക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. രണ്ടു ദിവസത്തിനിടെ 643 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും ഇസ്‌ലാമിക കാര്യ മന്ത്രാലയവും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനുളള കേന്ദ്രീകൃത കോള്‍ സെന്ററില്‍ 1,026 സന്ദേശങ്ങളാണ് രണ്ട് ദിവസത്തിനകം ലഭിച്ചത്. ഇത് പരിശോധിച്ചതില്‍ നിന്ന് 643 കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. മസ്ജിദുകളില്‍ തിരക്ക് അനുഭവപ്പെടുക, സാമൂഹിക അകലം

Damam, gulf, Jeddah, Riyad

മസ്ജിദുകളില്‍ കൊവിഡ് പ്രതിരോധ ബോധവത്ക്കരണം

റിയാദ്: സൗദിയിലെ പളളികള്‍ കേന്ദ്രീകരിച്ച് കൊവിഡ് ബോധവത്ക്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യ മന്ത്രാലയം, ഇസ്‌ലാമിക കാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ബോധവത്ക്കരണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട പളളികള്‍ വീണ്ടും തുറന്നതോടെയാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിന് പളളികള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ നടത്തുന്നത്. പരിശീലനം നേടിയ 1500 വളന്റിയര്‍മാര്‍ 250 പളളികളിലെത്തിയവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. ഇതിനു പുറമെ തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും പ്രാര്‍ത്ഥനക്കെത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ് വിശ്വാസികള്‍ക്കിടയില്‍ ബോധവത്ക്കരണം

Damam, gulf, Jeddah, Riyad

നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി

റിയാദ്: വന്ദേഭാരത് മിഷന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യയുടെ ഇരുട്ടടി. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളിലെ നിരക്കാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നു ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ഈടാക്കിയിരുന്ന നിരക്കിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. റിയാദ് കോഴിക്കോട് സെക്ടറില്‍ 1732 റിയാലാണ് ഇന്നലെ ഈടാക്കിയത്. ദമാമില്‍ നിന്നു കണ്ണൂരിലേക്ക് 1773 റിയാലും കൊച്ചിയിലേക്ക് 1700 റിയലുമാണ് പുതിയ നിരക്ക്. കൊച്ചിയിലേക്ക് നേരത്തെ ഉണ്ടായ

Scroll to Top