സഫിയ അജിത്തിന്റെ സ്മരണയില്‍ അഭയ കേന്ദ്രത്തിന് സാന്ത്വനം
ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി മുന്‍ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ദമ്മാം വനിത അഭയകേന്ദ്രം അന്തേവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും കുട്ടികള്‍ക്കുള്ള ആവശ്യവസ്തുക്കളം വിതരണം ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗം, വനിതവേദി, കുടുംബവേദി എന്നിവയുടെ സഹായത്തോടെയായിരുന്നു പരിപാടി. ദമ്മാം സഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകള്‍ക്കൊപ്പം ഇരുപത്തഞ്ചോളം കുട്ടികളും അഭയകേന്ദ്രത്തില്‍ ഉണ്ട്. ഡോക്ടര്‍മാര്‍ അവരെയെല്ലാം പരിശോധിയ്ക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. പീഡിയാട്രീഷ്യന്‍ ഡോ. ആഷിഖ്, നഴ്‌സ് മഞ്ജു […]














