ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഹജ്ജ്; തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കും
റിയാദ്: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി ഈ വര്‍ഷം ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ്. നിശ്ചിത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം. ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തും. പൂര്‍ണ ആരോഗ്യമുളള 65 വയസ് കഴിയാത്തവര്‍ക്ക് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാം. വ്യാഴം മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഹജ്ജ് കഴിഞ്ഞ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണം. ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കും. […]













