Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah

‘റിവ’ ചികിത്സാ സഹായം കൈമാറി

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടയിമ ‘റിവ’ ധന സഹായം വിതരണം ചെയ്തു. പത്തു വര്‍ഷമായി റിയാദില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനും റിവ അംഗവുമായിരുന്ന ഉമ്മര്‍ ഫാറൂഖിന് അര്‍ബുദ ചികിത്സക്കുളള സഹായമാണ് വിതരണം ചെയ്തത്. റിവ അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച ഒന്നര ലക്ക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉമ്മറിനു കൈമാറുന്നതിനു റിവ ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനു കൈമാറി. ചെറിയാപ്പു കടൂരാന്‍, മഹ്‌സൂമ്, റശീദ് തമ്പലക്കോടന്‍, അന്‍സാര്‍ ചരലന്‍, ഫൈസല്‍ മാളിയേക്കല്‍, നാസര്‍ എടക്കണ്ടി, […]

Damam, gulf, Jeddah, Riyad

എന്‍.ആര്‍.സി വിരുദ്ധ പ്രതിഷേധ ജ്വാല

റിയാദ്: മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി റിയാദ് ചാപ്പ്റ്റര്‍ എന്‍ ആര്‍സി വിരുദ്ധ പ്രതിഷോധ സംഗമം സംഘടിപ്പിച്ചു. പരിപാടി ഹുസ്സൈന്‍ അലി വളപട്ടണം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി ഇന്ത്യയില്‍ സവര്‍ണ്ണ ഭരണ കൂട ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തോല്‍പ്പിക്കേണ്ടത് ജനാതിപത്യത്തിന്റെ നില നില്‍പിന് ആവശ്യമാണ്. ഒരു വിഭാഗം ജനങ്ങളെ ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥി ആക്കാനും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കി അരാജകത്തം സൃഷ്ട്ടിക്കാനുമുള്ള കുതന്ത്രം തിരിച്ചറിയണമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മുജീബ് മുത്താട്ട് ആസാദി പ്രതിജ്ഞക്കു

Damam, gulf, Jeddah, Riyad

അഫ്‌ലാജില്‍ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: ലൈലാ അഫ്‌ലാജില്‍ ആലപ്പുഴ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മണ്ണഞ്ചേരി പനക്കേപ്പളളി പുലത്തറവെളിയില്‍ സൈനുദ്ദീന്റെ മകന്‍ കബീര്‍ (52) ആണ് മരിച്ചത്. റിയാദ് ഷിഫ സനഇയ്യയിലെ ആഫിയ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ റിക്കവറി വാന്‍ ഡ്രൈവറായിരുന്നു. ജനുവരി 23ന് രാത്രി ഒന്നരയോടെ അഫ്‌ലാജില്‍ നിന്നു 50 കിലോ മീറ്റര്‍ അകലെ ഹൈവേയില്‍ ട്രെയിലറിന് പിന്നില്‍ കബീര്‍ ഓടിച്ച റിക്കവറി വാന്‍ ഇടിച്ചാണ് അപകടം. റിയാദില്‍ നിന്നു അഫ്‌ലാജിലേക്കു റിക്കവറി വാനില്‍ കൊണ്ടുപോയ വാഹനം ഇറക്കി ഷിഫയിലേക്കു മടങ്ങുന്നതിനിടെ ഉറങ്ങിപ്പോയതാണ്

Damam, gulf, Jeddah, Riyad

സഫ മക്ക ഹാര ‘ബ്രോക്കോളി കിച്ചന്‍’ സംഘടിപ്പിച്ചു

റിയാദ്: സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ ‘ബ്രോക്കോളി കിച്ചന്‍’ എന്ന പേരില്‍ പാചക മത്സരം സംഘടിപ്പിച്ചു. പാചകത്തെ ഗൗരവമായി കാണുന്നതിനും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുമുളള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായിരുന്നു മത്സരം. രുചി, നിറം, മണം എന്നിവ പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ കൂട്ടുകളില്ലാതെ വിഭവങ്ങള്‍ തയ്യാറാക്കിയാണ് മത്സരാര്‍ത്ഥികളെത്തിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ ഇരുപതിലധികം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. റിയാദിലെ പ്രമുഖ ഫുഡ് വ്‌ളോഗര്‍ ഹദീല്‍ അഖീല്‍ യൂസഫ് പരിപാടിയുടെ വിധികര്‍ത്താവായിരുന്നു.

Damam, gulf, Jeddah

റിയാദില്‍ ‘നാല്‍പതുകാരി ചക്കര’ എത്തും; ‘തട്ടകം’ വാര്‍ഷികം 24ന്

റിയാദ്: നാടക കൂട്ടായ്മ ‘തട്ടകം’ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി 24ന് നോഫ ഓഡിറ്റോറിയത്തില്‍ രണ്ട് കലാരൂപങ്ങള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. അപ്പുണ്ണി ശശിയുടെ ഏകാംഗ നാടകം ‘ചക്കരപ്പന്തല്‍’ അദ്ദേഹത്തിന്റെ തന്നെ രചചനയാണ്. ശിവദാസ് പൊയില്‍ക്കാവ് ആണ് സംവാധാനം. തട്ടകം കളിക്കൂട്ടം ചില്‍ഡ്രന്‍സ് തീയറ്ററിന്റെ നേതൃത്വത്തില്‍ നാടക-സിനിമാ പ്രവര്‍ത്തകന്‍ ജോയ് മാത്യു രചിച്ച ‘കുരുതി’യും അരങ്ങേറും. പുറംമോടിയില്‍ കാണുന്നതല്ല ജീവിതം. വിപണിയിലെ തിളക്കങ്ങളില്‍ കാണുന്ന സാധാരണ ജീവിതം ജീവിച്ചുതീര്‍ക്കാനുളള വിവിധ മുഹൂത്തങ്ങള്‍ ‘ചക്കരപ്പന്തല്‍’ വിവരിക്കുന്നു.

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി. റിയാദ് വാര്‍ഷികാഘോഷം; മാപ്പിളപ്പാട്ട് മത്സരം.

റിയാദ്: ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 30ന് വ്യാഴം അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴു മുതല്‍ 11 വരെയാണ് മത്സരം. തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണത്തിന്റെ അകമ്പടികളില്ലാതെ അവതരിപ്പിക്കണം. അഞ്ചു മുതല്‍ പതിനഞ്ചു വയസ്സ് വരെയും പതിനാറു വയസ്സിനു മുകളിലുമായി രണ്ടു വിഭാഗങ്ങളിലായി പ്രത്യേകം മമത്സരം നടക്കും. വിജയികള്‍ക്ക് സ്വര്‍ണ നാണയമുള്‍പ്പടെ ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജമാല്‍ എരഞ്ഞിമാവ് 0509854764, തങ്കച്ചന്‍ 0536124501 എന്നീ നമ്പറുകളില്‍

Damam, gulf, Jeddah, Riyad

കെഎംസിസി റീകണക്ട് ഇന്ത്യ പ്രധിഷേധ ജ്വാല

റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുലൈ ഏരിയ കെഎംസിസി ‘റീകണക്റ്റ് ഇന്ത്യ’ എന്ന പേരില്‍ പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, മതങ്ങളുടെ, ജനാധിപത്യ ത്തിന്റെ, മനുഷ്യത്വ നിലപാടുകളുടെ പോറ്റില്ലമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തിന്റെ ഹൃദയം വര്‍ഗീയതകൊണ്ടും വിദ്വേഷംകൊണ്ടും കീറിമുറിക്കാന്‍ സംഘപരിവാരം അണിയറയില്‍ കോപ്പുകൂട്ടുകയാണെന്ന് പ്രധിഷേധ സംഗമം ഉത്ഘാടനം ചെയ്ത സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം അഡ്വ. അനീര്‍ ബാബു പറഞ്ഞു. വിവേകംകൊണ്ട് ഇന്ത്യക്കു വേണ്ടി കാവലിരിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്

Damam, gulf, Jeddah, Riyad

സൗദി സായുധ സേനയില്‍ വനിതാ വിഭാഗം ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയുടെ കാവല്‍ ഭടന്‍മാരായി സായുധ സേനയില്‍ ഇനി വനിതകളും. പ്രഥമ വനിതാ മിലിട്ടറി വിംഗിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പരിശീലനം നേടിയ വനിതകള്‍ സൈന്യത്തിന്റെ ഭാഗമായി. വനിതാ സൈനിക വിഭാഗത്തിന്റെ ഉദ്ഘാടനം ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയ്യദ് അല്‍ റുവൈലി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ്, ട്രാഫിക് പൊലീസ്, കസ്റ്റംസ് തുടങ്ങി നിരവധി വകുപ്പുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി നിയമനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സായുധ സേനയിലെ വനിതാ വിഭാഗം. കിരീടാവകാശിയും

Damam, gulf, Jeddah

‘വിജ്ഞാനം തീര്‍ത്ത സഞ്ചാരപഥങ്ങള്‍’ പ്രകാശനം ചെയ്തു

ജിദ്ദ: സുഫ്‌യാന്‍ അബ്ദുസ്സലാം രചിച്ച യാത്രാവിവരണം ‘വിജ്ഞാനം തീര്‍ത്ത സഞ്ചാരപഥങ്ങള്‍’ പ്രകാശനം ചെയ്തു. ഖുര്‍ആന്‍ വിവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പ്രകാശനം നിര്‍വഹിച്ചു. ജിദ്ദ ഇസ്‌ലാമിക് എക്‌സിബിഷനില്‍ നടന്ന ചടങ്ങില്‍ ശരീഫ് എലാങ്കോട് (ദുബൈ) ആദ്യ പ്രതി ഏറ്റുവാങ്ങി. ശറഫിയ ജെ ഡി സി സി കമ്മറ്റി സംഘടിപ്പിച്ച വിജ്ഞാന വിനോദ യാത്രയുടെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത്. ജിദ്ദ, ദഹ്ബാന്‍, സ്വഅബര്‍, റാബിഗ്, ജുഹ്ഫ, അബവാഉ, അല്‍റായിസ്, യാമ്പു, ഉംലുജ്, അല്‍വജ്ഹ്, ദുബ, ശര്‍മ,

Damam, gulf, Jeddah, Riyad

തലസ്ഥാനം തണുത്തുവിറക്കും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി തലസ്ഥാന നഗരി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകള്‍ അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. റിയാദില്‍ ഈ ആഴ്ച അന്തരീക്ഷ താപം പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഈ ആഴ്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തണുത്തുറഞ്ഞ കാറ്റിനും സാധ്യതയുണ്ട്. ശൈത്യത്തിന്റെ തീവ്രതയനുസരിച്ച് ഈ ആഴ്ച മിത ശൈത്യവും അടുത്ത ആഴ്ച അതി ശൈത്യവും അനുഭവപ്പെടും. രണ്ടാഴ്ചക്കു ശേഷം ശൈത്യം കുറഞ്ഞു തുടങ്ങുമെന്ന്

Damam, gulf, Jeddah, Riyad

റംലാ ബീഗം ഇശല്‍ നൈറ്റ് ജനുവരി 21ന്

റിയാദ്: സീ ടെക് അവതരിപ്പിക്കുന്ന ‘റംലാ ബീഗം ഇശല്‍ നൈറ്റ്’ ജനുവരി 21ന് റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 7.30 മുതല്‍ ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലു പതിറ്റാണ്ടു മുമ്പ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ റംലാ ബീഗത്തിനും ശ്രദ്ധേയമായ സ്ഥാനമാണുളളത്. പ്രമുഖരായ സംഗീതഞ്ജര്‍, ഗായകര്‍ എന്നിവരോടൊപ്പം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന റംലാ ബീഗം ആദ്യമായാണ് റിയാദ് സന്ദര്‍ശിക്കുന്നത്. സംഗീത പ്രേമികളുടെ നേതൃത്വത്തില്‍ റംലാ ബീഗത്തെ ആദരിക്കുകയും പഴയ ഗാനങ്ങള്‍

Damam, gulf, Jeddah, Riyad

വോക്‌സ് സിനിമയുടെ 11 സ്‌ക്രീനുകള്‍ അതിയാഫ് മാളില്‍

റിയാദ്: മജിദ് അല്‍ ഫുത്തൈമിന്റെ വോക്‌സ് സിനിമാസുമായി സഹകരിച്ച് അതിയാഫ് മാളില്‍ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുളള തീയറ്ററില്‍ 11 സ്‌ക്രീനുകളിലായി 650 സീറ്റുകളാണ് സജ്ജീകരിച്ചിട്ടുളളത്. സൗദി അറേബ്യയിലെ വോക്‌സ് സിനിമാസിന്റെ എട്ടാമത്തെ ശാഖയുടെ ഉദ്ഘാടനം മാജിദ് അല്‍ ഫത്തൈം വെന്‍ചേഴ്‌സിന്റെ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി നിര്‍വഹിച്ചു. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹേവര്‍ അല്‍ റാബി കമ്പനി സിഇഒ ഡോ. മുഹമ്മദ് അല്‍ റോവീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ ഗ്രാന്റ് ഫിനാലെ 16ന്; ദൃശ്യ വിരുന്ന് ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ അരങ്ങേറും

റിയാദ്: ത്രൈമാസ വിനോദ പരിപാടിയായ റിയാദ് സീസണ്‍ ജനുവരി 16ന് സമാപിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. റിയാദ് കിംഗ് ഫഹദ് സ്‌റ്റേഡിയത്തിലാണ് പ്രൗഢമായ സമാപന പരിപാടി അരങ്ങേറുന്നത്. ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ എന്ന പേരില്‍ പ്രത്യേക ദൃശ്യവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ ഫൈസല്‍ ബഹറാത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൂന്നു മാസം നീണ്ടുനിന്ന വിനോദ പരിപാടിയില്‍ ഒരു കോടിയിലധികം സന്ദര്‍ശകരാണ് റിയാദ് സീസണിന്റെ വിവിധ വിനോദ പരിപാടികളിള്‍ പങ്കെടുത്തത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുളള സന്ദര്‍കരുടെ എണ്ണം പ്രതീക്ഷിച്ചതിലും

Damam, gulf, Jeddah, Riyad

സംഗീത രംഗത്ത് ശോഭിക്കാന്‍ തലവിധിയും ഭാഗ്യവും ആവശ്യം: വിദ്യാധരന്‍ മാസ്റ്റര്‍

‘പാടുവാനായ് വന്നു ഞാന്‍’ ജനുവരി 16ന്; ഗാനമേള വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കും റിയാദ്: തലവിധിയും ഭാഗ്യവുമാണ് സംഗീത രംഗത്ത് ശോഭിക്കാന്‍ ആവശ്യമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. സംഗീതത്തെ പഴയതെന്നും പുതിയതെന്നും വേര്‍തിരിക്കാന്‍ കഴിയില്ല. എല്ലാ സംഗീതവും ഒന്നാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലുപതിറ്റാണ്ടായി സംഗീത രംഗത്തു സജീവമാണ്. അയ്യായിരത്തിലധികം ഗാനങ്ങള്‍ക്കു സംഗീതം നല്‍കി. അംഗീകാത്തിന് ആരുടെയും പുറകെ പോയിട്ടില്ല. കിട്ടാത്തതില്‍ നിരാശയുമില്ല. എന്നാല്‍ ഇപ്പോഴും സിനിമ ഉള്‍പ്പെടെയുളള മേഖലയില്‍ നിന്ന് അവസരം തേടിവരുന്നതിന്റെ

Scroll to Top