Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

വിസ്ഡം ജിസിസി ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ് നവംബര്‍ 3ന്

റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ യുവജന വിഭാഗം വിസ്ഡം യൂത്ത് പ്രൊഫഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 11,12 തീയ്യതികളില്‍ അങ്കമാലിയില്‍’പൊഫേസ് 3.0′ എന്ന പേരിാണ് പരിപാടി. ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മ്മേളനത്തിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ടെക്‌നിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് നവംബര്‍ 3ന് പ്രൊഫഷണല്‍ വിങിന്റെ കീഴില്‍ ടെക്‌നിക്കല്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും. ഓണ്‍ലൈനില്‍ നടക്കുന്ന പരിപാടിയില്‍ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ […]

Damam, gulf, Jeddah, Riyad

കേളി പ്രഥമ മേഖലാ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുന്നു. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും കൂടുതല്‍ പ്രവാസികളില്‍ ജീവകാരുണ്യ സേവനങ്ങള്‍ എത്തിക്കുന്നതിന്റെയും ഭാസമായാണ് മേഖലാ കമ്മറ്റികള്‍ക്ക് രൂപം നല്‍കുന്നത്. 2001ല്‍ ആറ് യൂണിറ്റുകളും കേന്ദ്രകമ്മറ്റിയുമായി പ്രവര്‍ത്തനം ആരംഭിച്ച സംഘടന 2003ല്‍ ഏരിയാ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. പിന്നീട് മൂന്ന് ഘടകങ്ങളിലായി പ്രവര്‍ത്തനം വിപുലീകരിച്ചു. പുതിയ മേഖലാ കമ്മറ്റികള്‍ നിലവില്‍ വരുന്നതോടെ നാല് ഘടകങ്ങളായി പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും. മലാസ് ഏരിയക്ക് കീഴിലായി ഒലയ്യ മേഖലയിലാണ് ആദ്യ കമ്മറ്റി രൂപീകരിച്ചത്. ഏരിയക്ക്

Damam, gulf, Jeddah, Riyad

സൗദി ശീതകാലാവസ്ഥയിലേക്ക്; വരും ദിവസങ്ങളില്‍ തണുത്തുറയും

റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമായതോടെ അടുത്ത ആഴ്ചമുതല്‍ ശീത കാലാവസ്ഥയിലേക്ക് മാും. രാജ്യത്തെ പല ഭാഗങ്ങളിലും രാത്രിയില്‍ താപനില കുറഞ്ഞു വരുകയാണ്. റിയാദ്, ദ്വാം പ്രവിശ്യകളില്‍ രാത്രിയില്‍ താപനില ഗണ്യമായി കുറയുന്നുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങളായി താപനില കുറഞ്ഞു വരുകയാണ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മധ്യ, കിഴക്കന്‍ മേഖലകളില്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാന്‍ സാധ്യതയുണ്ട്. രാത്രി കാലങ്ങളില്‍ ശീതകാലാവസ്ഥയാണെങ്കിും പകല്‍ സാമാന്യം

Damam, gulf, Jeddah, Riyad

അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം

അബഹ: സൗദി അറേബ്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രകാശനം ചെയ്തു. വിനോദസഞ്ചാര വികസനത്തിെന്റ നാഴികക്കലായി പുതിയ വിമാനത്താവളം മാറും. അസീര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അബഹയില്‍ അറബ് പൈതൃകം വിളിച്ചോതുന്ന വാസ്തു ശില്പവിദ്യ പ്രകടമാക്കുന്ന രൂപകല്പനയാണ് വിമാനത്താവളത്തിനു സ്വീകരിച്ചിട്ടുളളത്. നിലവില്‍ 10,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അബഹ വിമാനത്താവളം. പുതിയ വിമാനത്താവളത്തിലെ ടെര്‍മിനലിെന്റ വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാര്‍ക്കായി

Damam, gulf, Jeddah, Riyad

‘ആവണി-2023’ ഓണം ആഘോഷിച്ച് കേളി മലാസ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ‘ആവണി-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 30ലെ അല്‍ അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9ന് കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 12 മണി വരെ തുടര്‍ന്നു. കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, കോമഡി സ്‌കിറ്റ്, സംഗീത ശില്‍പ്പം, നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം, നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നീ കലാ

Damam, gulf, Jeddah, Riyad

നവോദയ അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണം

റിയാദ്: നവോദ മുന്‍ ജോയിന്റ് സെക്രട്ടറിയും സാംസ്‌കാരിക വിഭാഗം കണ്‍വീനറുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണ യോഗം നടത്തി. അനുസ്മരണയോഗം നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അഹമ്മദ് പൊതുസമ്മതനായ വ്യക്തിയായിരുന്നു. മികച്ച വായനക്കാരനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ‘റിഫ’ സൗദിയുടെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വായന മത്സരം നടത്തിയിരുന്നത്. കവിയരങ്ങുകളും സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് നവോദയയുടെ വളര്‍ച്ചയിലും അഹമ്മദ് മേലാറ്റൂരും കുടുംബവും വലിയ

Damam, gulf, Jeddah, Riyad

ഗാസയില്‍ വെടിനിര്‍ത്തല്‍ അനിവാര്യം: സൗദി അറേബ്യ

റിയാദ്: ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവശ്യപ്പെട്ടു. നിരായുധരായി കഴിയുന്ന മനുഷ്യരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സാധാരണക്കാരെ ഏത് രൂപത്തില്‍ ആര് നേരിടുന്നതും അംഗീകരിക്കില്ല; അപലപിക്കുന്നു. ഗാസയിലെ സാഹചര്യം അതി സങ്കീര്‍ണമാണ്. മാനുഷിക സഹായം ഉറപ്പുവരുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് നിരവധി വിഷയങ്ങളില്‍ സൗദി

Damam, gulf, Jeddah, Riyad

മെയ്ഡ് ഇന്‍ സൗദി പ്രദര്‍ശനം നാളെ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ചെറുകിട, ഇടത്തരം ഉത്പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി കണ്ടെത്തുന്നതിന് ‘മെയ്ഡ് ഇന്‍ സൗദി’ പ്രദര്‍ശനത്തിന് റിയാദില്‍ തിങ്കളാഴ്ച തുടക്കം. ‘സൗദി നിര്‍മാണ വൈദഗ്ദ്യം’ എന്ന പ്രമേയത്തില്‍ ഒക്‌ടോബര്‍ 16 മുതല്‍ 19 വരെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം. വ്യവസായ, ധാതു വിഭവ മന്ത്രിയും സൗദി കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനുമായ ബന്ദര്‍ ഇബ്രാഹിം അല്‍ ഖുറൈഫിന്റെ നേതൃത്വത്തിലാണ് പരിപാടി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാന്‍

Damam, gulf, Jeddah, Riyad

മലപ്പുറം സ്വദേശി മജ്മയില്‍ മരിച്ചു

റിയാദ്: മലപ്പുറം സ്വദേശി മജ്മയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര ഊരകം കരിമ്പിലി തോട്ടേക്കേട്ട് മുഹമ്മദ് (52) ആണ് മരിച്ചത്. താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. മയ്യിത്ത് മജ്മയില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പിതാവ്: കോയക്കുട്ടി, മാതാവ്: ആയിഷ, ഭാര്യ: റജീന, മക്കള്‍: മുഹമ്മദ് മുസമ്മില്‍, ലിസ്‌ന, ജെസ്‌ന.  

Damam, gulf, Jeddah, Riyad

ഗാസ കുടിയൊഴിപ്പിക്കാനുളള നീക്കം അംഗീകരിക്കില്ല: സൗദി അറേബ്യ

റിയാദ്: ഫലസ്തീന്‍ ജനതയെ ഗാസയില്‍ നിന്നു കുടിയൊഴിപ്പിക്കാനുളള ഇസ്രായേല്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ. നിരായുധരായ സിവിലിയന്‍മാരെ ഉന്നംവെക്കുന്ന ഇസ്രായേല്‍ നടപടി അന്യായമാണ്. സാധാരണ പൗരന്‍മാര്‍ക്കു നേരെയുളള ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെ ഉടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാസയിലെ ജനങ്ങള്‍ക്ക് ജലവും മരുന്നും വൈദ്യുതിയും ലഭ്യമാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ്. ഗാസയിലെ ഉപരോധം പിന്‍വലിച്ച് ചികിത്സാ സൗകര്യം ലഭ്യമാക്കണം. മനുഷ്യ ദുരന്തം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി അറേബ്യ

Damam, gulf, Jeddah, Riyad

പ്രവാസി സാമൂഹിക കൂട്ടായ്മ സഹായ വിതരണം

റിയാദ്: ജീവകാരുണ്യ സാംസ്‌കാരിക സംഘടന പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് ഘടകം ധന സഹായം വിതരണണ ചെയ്തു. നിര്‍ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹത്തിനും മുന്‍ പ്രവാസിയുടെ വീട് നിര്‍മാണത്തിനുമാണ് സഹായം കൈമാറിയത്. മലപ്പുറം അരീക്കോട് നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ മുന്‍ പ്രവാസിക്ക് വീട് നിര്‍മ്മാണത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്. സുലൈമാനിയ മലാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍

Damam, gulf, Jeddah, Riyad

അമിത വിമാന നിരക്ക്; സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിമാന കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് ചുമത്തുന്നതിനെതിരെ കേരള ഹൈക്കോടതി. സാധാരണ പ്രവാസികളെ അനങ്ങാന്‍ കഴിയാത്ത വിധം ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് സ്ഥിതിയാണുളളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കേള്‍ക്കാന്‍ കേസ് മാറ്റിവെച്ചു. ഉത്സവ കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ ഉയര്‍ത്തുകയാണ് പതിവെന്ന് ഹരജിക്കാരനായ പ്രവാസി

Damam, gulf, Jeddah, Riyad

ഫലസ്തീന്‍ ജനതക്കൊപ്പം: സൗദി കിരീടാവകാശി

റിയാദ്: ഫലസ്തീന്‍ ജനതക്കൊപ്പമാണ്് സൗദി അറേബ്യ എന്നും നിലകൊളളുന്നതെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഹം പടരാതെ പ്രശ്‌നം പരിഹരിക്കാ അന്താരാഷ്ട്ര സമൂഹവുമായി ചര്‍ച്ച തുടരുകയാണ്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കിരീടാവകാശി ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഗസയിലെ സൈനികാക്രമണം, സാധാരണക്കാരുടെ ജീവന്‍ അപായപ്പെടുത്തുന്ന സ്ഥിതി വിശേഷവും ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കപ്പെടണം. സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം -കിരീടാവകാശി

Damam, gulf, Jeddah, Riyad

സൗദിയിലേക്ക് ഇന്ത്യയുടെ ആകാശ എയര്‍; ടിക്കറ്റ് നിരക്ക് കുറയും

ദല്‍ഹി: ബഡ്ജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. ഇതോടെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ലഭിക്കുന്നെ് പ്രതീക്ഷിക്കുന്നത്. ഈ ശൈത്യകാലം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ തയ്യാറെടുക്കുന്നത്. സൗദിയില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുല്‍ സര്‍വീസ് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. അതേസമയം,

Scroll to Top