Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

എസ്എംഎസ് ചികിത്സാ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്ന ചികിത്സാ സഹായം കൈമാറി. റിയാദ് ഷിഫാ സനഇയ്യയില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചാലുമൂട് സ്വദേശി രാജന്‍ നിളളക്കുളള സഹായമാണ് കൈമാറിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സമാജം പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. സെക്രട്ടറി പ്രകാശ് വടകര, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, വൈസ് പ്രസിഡന്റ് സന്തോഷ് തിരുവല്ല, സൂരജ് ചാത്തന്നൂര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.

Damam, gulf, Jeddah

അസ്മ കൂട്ടായിയുടെ നിര്യാണത്തില്‍ അനുശോചനം

റിയാദ്: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായിയുടെ നിര്യാണത്തില്‍ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ അനുശോചനം അറിയിച്ചു. കലാ കുടുംബത്തില്‍ നിന്നു സംഗീത വേദിയിലെത്തിയ അസ്മ മികച്ച ഗായികയാണ്. പിതാവ് ചാവക്കാട് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിന ബീവിയും ഗായിക ആയിരുന്നു. ഭര്‍ത്താവ് മുഹമ്മദ് അലി തബലിസ്റ്റ് ആണ്. ലൗ എഫ് എം എന്ന സിനിമയില്‍ പിന്നണി ഗായികയായും പ്രതിഭ തെളിയിച്ചിട്ടുണ്ട്. സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അസ്മയെ തേടി എത്തിയിട്ടുണ്ടെന്നും

Damam, gulf, Jeddah

‘സനാതന ധര്‍മ്മം തുടച്ചു നീക്കണം’ പ്രസസ്താവന അനവസരത്തില്‍

റിയാദ്: ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ‘ഇന്‍ഡ്യ’ മുന്നണിയെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫ്. മുന്നണിയെ തകര്‍ക്കാനുളള കുതന്ത്രങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. സനാതന ധര്‍മ്മം തുടച്ചു നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റ പ്രസ്താവന ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ഐക്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് ഇത്തരം പ്രസ്താവനകള്‍ സംഘപരിവാറിനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് വിവാദം ഒഴിവാക്കുന്നതാണ് ഉത്തമമെന്നും റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എ വ്യക്തമാക്കി. ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. ജനാധിപത്വ

Damam, gulf, Jeddah, Riyad

ഭാരത് ജോഡോ വാര്‍ഷികം ആഘോഷിച്ച് മുസാഹ്മിയ കോണ്‍ഗ്രസ്സ്

റിയാദ്: വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന ഉജ്വലമായ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഭാരത് യാത്രികര്‍ 135 ദിവസം 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളില്‍ പര്യടനം നടത്തി. 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാല്‍നട യാത്ര കടന്നുപോയി. ഇങ്ങനെ 4080 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെയും ജനാധിപത്യത്തെയും ചേര്‍ത്ത് പിടിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. യാത്രയില്‍ പങ്കാളിയായ ചാണ്ടി ഉമ്മന്‍ പുതുപ്പളളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയത് ജനാധിപത്യത്തിനും മതേതര

Damam, gulf, Jeddah, Riyad

ഫ്യൂഡലിസത്തിന്റെ വിത്തുകള്‍ നിലനില്‍ക്കുന്നു: പ്രൊഫ. എംഎം നാരായണന്‍

റിയാദ്: ഫ്യൂഡലിസത്തിന്റെ വിത്തുകള്‍ ഇന്നും സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ടെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫ: എം.എം.നാരായണന്‍. ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ചിന്തയും നേടിയെടുത്ത അനുഭവജ്ഞാനവും ഓരോരുത്തരും പ്രായോഗികവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരികവേദിയുടെ സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ‘ഇ.എം.എസ്സിന്റെ ലോകം’ സെമിനാല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ടി എം ബഷീര്‍ മോഡറേറ്ററായിരുന്നു. സാംസ്‌കാരിക മദ്രാസ് ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ച കരിനിയമം പിന്‍വലിച്ചും വര്‍ത്തമാന കാലത്തു വന്നുകൊണ്ടിരിക്കുന്ന കിരാത നിയമങ്ങള്‍ സംബംന്ധിച്ച് ബോധവന്മാരായിരിക്കണമെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

കലര്‍പ്പില്ലാത്ത സ്‌നേഹം ആര്‍ജ്ജിക്കാന്‍ കഴിയണം: ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി

റിയാദ്: സ്വാര്‍ത്ഥതയും സ്വജന പക്ഷപാതവും സര്‍വത്ര വ്യാപിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തു കലര്‍പ്പില്ലാത്ത സ്‌നേഹം ആര്‍ജ്ജിക്കണമെന്ന് റിയാദ് സെന്‍ട്രല്‍ ഐ സി എഫ് പ്രസിഡണ്ട് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി. സുലൈ അല്‍ ഖുലൂദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന ഐ സി എഫ് ഓള്‍ഡ് സനായ സെക്ടര്‍ ‘തിളക്കം 23’ പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമിതി പഠനം, ആത്മീയം, ചര്‍ച്ച നേരം, വിനോദം, പാരസ്പര്യം തുടങ്ങി വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ മജീദ് താനാളൂര്‍,

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പര്‍ ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ രണ്ടാം വാരം നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ഒരോ ആഴ്ചയും 10 പേര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിക്കും. നറുക്കെടുപ്പില്‍ വിജയികളായ ഫവാസ് അഹമദ് ഖാസിം അല്‍ ഗശാരി (യമന്‍), മുഹമ്മദ് നൗഫല്‍, പ്രസാദ് ബാബു, അഷ്‌റഫ്, സിബി വര്‍ഗീസ്, ഷാലിം (ഇന്ത്യ), അഹ്‌സാന്‍ അലി, ഉമര്‍ ഹയാത്, ഹമീദ് അസ്‌ലം (പാക്കിസ്ഥാന്‍), അബ്ദുല്‍ ഹാദി മുഹമ്മദ് ഫഹ്‌ല (സിറിയ), മുഹമദ് ഗുലാം

Damam, gulf, Jeddah, Riyad

മലയാളി യുവാവിന് കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ്

ദമാം: മലയാളി യുവാവിന് സൗദി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ദഹ്‌റാന്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെഎഫ്‌യുപിഎം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫസിലിന് ആണ് ഡോക്ടറേറ്റ് ലഭിച്ചത്. സിവില്‍ എഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ആദ്യമായാണ് ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നു ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാര്‍

Damam, gulf, Jeddah, Riyad

മാനവികതയാണ് ഓണം: എകെഎം അഷ്‌റഫ് എംഎല്‍എ

റിയാദ്: മതേതരത്വത്തിന്റെയും മാനവികതയുടെയും കഥപറയുന്ന മലയാളക്കരക്ക് ഓണാഘോഷം നല്‍കുന്ന സന്ദേശം സ്‌നേഹമാണെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. കരുതലിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും മാതൃകയാണ് ഓണം. ഇത് പുതുതലമുറക്കു പകര്‍ന്നുകൊടുക്കാന്‍ ഓണാഘോഷത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഷിബു ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍ക്കുളള ഉപഹാരവും ഓണക്കോടിയും നജിം കൊച്ചുകലുങ്ക് സമ്മാനിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ അജീഷ് കായംകുളത്തിന് സുലൈമാന്‍ ഊരകവും ഉപഹാരം കൈമാറി. അഫ്താബ്

Damam, gulf, Jeddah, Riyad

സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: റിയാദ് ഒഐസിസി

റിയാദ്: പുതുപള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മാന്റെ വിജയം പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും എതിരായ വിധിയെഴുതാനാണെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടി. ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയ സി പി എമ്മിന്റെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നതെന്നും റിയാദ് ഒഐസിസി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച വിജയാഘോഷം ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് രാഷ്ട്രീയം

Damam, gulf, Jeddah, Riyad

റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശന്റെ (62) മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിച്ചത്. 24 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: നടേശന്‍. മാതാവ്: സരോജിനി. ഭാര്യ അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടകള്‍ കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മലാസ് ഏരിയ ജീവ കാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി

Damam, gulf, Jeddah, Riyad

ഈജിപ്ഷ്യന്‍ കുടുംബം മാപ്പു നല്‍കി; വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന് മോചനം

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്തു വര്‍ഷം തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ഈജിപ്ഷ്യന്‍ പൗരന്‍ ഈദ് ഇബ്രാഹിം കൊല്ലപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ് ആണ് മോചന ദ്രവ്യം നല്‍കി വധശിക്ഷയില്‍ ഇളവ് നേടി ഇന്ത്യയിലേക്ക് മടങ്ങിയത്. വിചാരണ കോടതിയും അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രമിച്ച ഈജിപ്ഷ്യന്‍ പൗരന്റെ കുടുംബവുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് 10 ലക്ഷം റിയാല്‍ ദിയാ ധനം

Damam, gulf, Jeddah, Riyad

സൗദി തൊഴില്‍ വിപണി ഉണരുന്നു; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു: ഐഎംഎഫ്

റിയാദ്: സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കഴിഞ്ഞ വര്‍ഷം അതിവേഗം വളര്‍ച്ച കൈവരിച്ച ജി20 സമ്പദ് വ്യവസ്ഥ സൗദി അറേബ്യയുടേതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 2022 അവസാനം 4.8 ശതമാനമായി കുറഞ്ഞു. കൊവിഡ് കാലഘട്ടത്തില്‍ തൊഴില്‍ വിപണിയില്‍ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. എന്നാല്‍ അതിന് ശേഷം സ്വദേശി, വിദേശി വ്യത്യാസമില്ലാതെ തൊഴില്‍ നേടിയവരുടെ എണ്ണം വര്‍ധിച്ചു. ഇതാണ് തൊഴിലില്ലായ്മ നിരക്കില്‍ മാറ്റം ദൃശ്യമാകാന്‍ കാരണം. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍

Damam, gulf, Jeddah, Riyad

ബഹിരാകാശ രംഗത്ത് സൗദി-ഇന്ത്യാ സഹകരണം

റിയാദ്: ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച് ഓര്‍ഗനൈസേഷനുമായി സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇതിനായി കമ്യൂണിക്കേഷന്‍സ് ആന്റ് ഐടി മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ചന്ദ്രയാന്‍ ദ്യത്യം സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മികവിനിടെയാണ് ഐഎസ്ആര്‍ഒയുമായി സഹകരിക്കാന്‍ സൗദി മന്ത്രി സഭയുടെ തീരുമാനം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നിയോം സിറ്റിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യയുമായി കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്. സമാധാന ആവശ്യങ്ങള്‍ക്ക് ബഹിരാകാശ രംഗത്ത് ഇരു രാഷ്ട്രങ്ങളും സഹകരിക്കുന്നതിനാണ് ഉഭയ

Scroll to Top