Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം
Damam, gulf, Jeddah, Riyad

സഹജീവി സ്‌നേഹം ആര്‍ജ്ജിക്കണം: ഐസിഎഫ് തിളക്കം

റിയാദ്: സംഘടന ശാക്തീകരണം ലക്ഷ്യമാക്കി അസീസിയ സെക്ടര്‍ ഐ.സി.എഫ് ‘തിളക്കം-2023’ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പബ്ലിക്കേഷന്‍ സമിതി അംഗം സി പി അഷ്‌റഫ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സഹജീവി സ്‌നേഹവും അശരണരെ ചേര്‍ത്തുപിടിക്കലും ആയിരിക്കണം പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചെടുക്കേണ്ട സവിശേഷതകളെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ജൗഹറ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അസീസിയ സെക്ടര്‍ ദഅവ സെക്രെട്ടറി മുഹ്‌സിന്‍ അല്‍ ജാമിഈ അധ്യക്ഷത വഹിച്ചു. […]

Damam, gulf, Jeddah, Riyad

കണ്ണൂരില്‍ ‘കിയ’ അവാര്‍ഡ് വിതരണo

റിയാദ്: കണ്ണൂര്‍ ജില്ലയിലെ കേളി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. 2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ മികച്ച വിജയം നേടിയ റിയാദ് കേളി കലാസാംസ്‌കാരിക വേദി, കുടുംബവേദി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്. കണ്ണൂര്‍ എന്‍.ജി.ഒ ഹാളില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലയില്‍ നിന്നു 25 കുട്ടികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടര്‍പഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ്

Damam, gulf, Jeddah, Riyad

മുസാഹ്മിയയില്‍ പുതുപ്പള്ളി ഇലക്ഷന്‍ കണ്‍വെന്‍ഷന്‍

റിയാദ്: ഓഐസിസി മുസാഹ്മിയ യൂണിറ്റ് അംഗത്വം വിതരണം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ വനിതാ അംഗം അനുശ്രീക്ക് അംഗത്വ കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അംഗങ്ങള്‍ക്കു ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചു. പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാന്‍ഞ്ചിറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയന്‍ മാവിള അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ

Damam, gulf, Jeddah, Riyad

‘പുതുവെള്ളൈ മഴൈ’ പോസ്റ്റര്‍ പ്രകാശനവും റിഹേഴ്‌സല്‍ ക്യാമ്പ് ഉത്ഘാടനവും നടന്നു.

റിയാദ്: ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ആറാമത് വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ‘പുതുവെള്ളൈ മഴൈ’ സംഗീത നിശയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റിഹേഴ്‌സല്‍ ക്യാമ്പ് ഉദ്ഘാടം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങലൂര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ബാബുരാജ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. നാദിര്‍ഷ റഹ്മാന്‍, സംഗീത അധ്യാപകന്‍ ജോസ് ആന്റണി, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍, പ്രോഗ്രാം കോര്‍ഡിനേറ്റേര്‍ മാത്യു ജേക്കബ്, മീഡിയ

Damam, gulf, Jeddah, Riyad

പുതുപ്പള്ളി മാറാന്‍ ജെയ്ക്ക് വിജയിക്കണം: നവോദയ റിയാദ്

റിയാദ്: പുതുപ്പള്ളിയെ വികസനപാതയിലേക്കെത്തിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന് റിയാദ് നവോദയ പുതുപ്പള്ളിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 53 വര്‍ഷം വികസനം എന്തെന്ന് അറിയാത്ത പുതുപ്പള്ളിക്ക് ഇനിയെങ്കിലും മാറ്റം അനിവാര്യമാണ്. കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ക്ഷേമോന്മുഖമായ വികസന പരിപാടികള്‍ക്കുള്ള പിന്തുണകൂടിയാവും പുതുപ്പള്ളി വിജയം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവുമായിവരുന്ന ബി ജെ പിക്ക് കേരള മണ്ണിലിടമില്ലെന്ന സന്ദേശംകൂടി നല്‍കാന്‍ ഉപതെരഞ്ഞെടുപ്പ് പാഠമാകണം. രാഷ്ട്രീയ പ്രവര്‍ത്തന പോരാട്ടങ്ങളുടെ പരിചയസമ്പത്തുമായി ജനങ്ങള്‍ക്കിടയില്‍നിന്നുവന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിതന്നെയാണ് പുതുപ്പള്ളിയെ നയിക്കാന്‍

Damam, gulf, Jeddah, Riyad

ഒഐസിസി ആലപ്പഴ ജില്ലാ അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ അംഗത്വ കാര്‍ഡ് വിതരണവും ചാണ്ടി ഉമ്മന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടിപ്പിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുഗതന്‍ നൂറനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് കറ്റാനം ആമുഖ പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചാണ്ടി ഉമ്മനു പിന്തുണ പ്രഖ്യാപിച്ചു ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മെമ്പര്‍ഷിപ്പ് വിതരണം

Damam, gulf, Jeddah, Riyad

കേളി റെഡ് സ്റ്റാള്‍ ഫുട്‌ബോള്‍ ക്ലബ്

റിയാദ്: പ്രവാസി മലയാളികളുടെ ഫുട്‌ബോള്‍ മികവ് മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും കേളി കലാ സാംസ്‌കാരിക വേദി ‘റെഡ് സ്റ്റാര്‍’ ക്ലബ്ബ് രൂപീകരിച്ചു. റിയാദ് അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. തൊഴിലുമായി ബന്ധപെട്ട് പ്രവാസം സ്വീകരിക്കേണ്ടിവന്ന തൊഴിലാളികളുടെ ഫുട്‌ബോള്‍ ഉള്‍പ്പെടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്നതിനാണ് ക്ലബ് രൂപീകരിച്ചത്. വളര്‍ന്നു വരുന്ന

Damam, gulf, Jeddah, Riyad

റിയാദ് സലഫി മദ്‌റസയില്‍ സ്മാര്‍ട്ട് ക്ലാസ് റും

റിയാദ്: നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് പുതു തലമുറക്ക് അറിവ് പകരാന്‍ റിയാദ് സലഫി മദ്‌റസയില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ സജ്ജം. മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബതഹയിലെ റെയില്‍ സ്ട്രീറ്റിലാണ് മദ്‌റസയുടെ പ്രവര്‍ത്തനം. സ്മാര്‍ട്ട് ക്ലാസിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും അധ്യാപകനുമായ എസ്. മുഹമ്മദ് മൗലവി കുനിയില്‍ നിര്‍വഹിച്ചു. പുതിയ കാലത്ത് കുട്ടികളുടെ മതവിദ്യാഭ്യാസത്തിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് ധാര്‍മികതയുടെ കരുതല്‍

Damam, gulf, Jeddah, Riyad

നൂറാന മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ആരോഗ്യ പരിചരണ രംഗത്ത് സൗദിയിലും വിദേശ രാജ്യങ്ങളിലും പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുളള ഹെല്‍ത്ത് പ്രൊഫഷണല്‍സിനെ അണി നിരത്തി നൂറാന മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ ഫസിഷ്യന്‍, സ്‌പെഷ്യലിസ്റ്റ് ഡെന്റിസ്റ്റ്, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സ്‌പെഷ്യലിസ്റ്റ്, പതോളജിസ്റ്റ്, റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളോടെയാണ് മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഫീ സൗജന്യമായിരിക്കും. ഇതിനു പുറമെ വിസിറ്റിംഗ് വിസയിലുളളവര്‍ക്ക് നൂറാന മെഡിക്കല്‍ സെന്റര്‍

Damam, gulf, Jeddah, Riyad

വധ ശിക്ഷ ഹെക്കേടതിയും ശരിവെച്ചു; ആശങ്കയോടെ നിമിഷ പ്രിയ

സന്‍അ (യമന്‍): വധശിക്ഷ വിധിക്കപ്പെട്ട് യമന്‍ ജയലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയ കത്തില്‍ അപേക്ഷിച്ചു. വധശിക്ഷ സന്‍അയിലെ ഹൈക്കോടതിയും അടുത്തിടെ ശരി വച്ചു. ഇതോടെ ഏത് നിമിഷവും ശിക്ഷ നടപ്പിലാക്കുമെന്ന ആശങ്കക്കിടയിലാണ് യമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയ കത്തെഴുതിയത്. യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാളുമായി

Damam, gulf, Jeddah, Riyad

മധുരക്കൂട്ടുകള്‍ക്ക് പുതുരുചി സമ്മാനിച്ച് സിറ്റി ഫ്‌ളവറില്‍ പായസ മത്സരം

റിയാദ്: ഓണത്തിന് പൊലിമ പകര്‍ന്ന് സിറ്റി ഫ്‌ളവറില്‍ പായസ മത്സരം. തനത് കേരളീയ രീതിയില്‍ തയ്യാറാക്കിയ പായസങ്ങളാണ് മത്സരത്തിന് ഒരുക്കിയത്. പരമ്പരാഗത രുചിയും ഗുണവും സുഗന്ധവും പകര്‍ന്ന് പായസം റിയാദില്‍ പ്രവാസികളായ മലയാളി വനിതകളാണ് തയ്യാറാക്കിയത്. അടപ്രഥമന്‍, കടലപ്പായസം, പാലട, പാല്‍പ്പായസം, നവരസപ്പായസം, ക്യാരറ്റ്പായസം, പൈനാപ്പിള്‍ പായസം, പഴംപായസം, പരിപ്പ് പ്രഥമന്‍, ഈത്തപ്പഴ പായസം, അവില്‍ പായസം തുടങ്ങി ആകര്‍ഷകമായ രുചിക്കൂട്ടുകളാണ് പായസ മത്സരത്തില്‍ മാറ്റുരച്ചത്. മത്സരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും വിഭവം മികച്ച നിലവാരം പുലര്‍ത്തിയെന്നും വൈവിധ്യവും

Damam, gulf, Jeddah, Riyad

അല്‍ മദീന ഹൈപ്പറില്‍ വിലക്കിഴിവിനൊപ്പം അരക്കിലോ സ്വര്‍ണം സമ്മാനവും

റിയാദ്: സ്വര്‍ണം ഉള്‍പ്പെടെ സമ്മാനപ്പെരുമഴയുമായി അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. വിന്‍ ഹാഫ് കെജി ഗോള്‍ഡ് പ്രൈസ് പ്രൊമോഷന്‍ ആണ് പ്രഖ്യാപിച്ചത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ വിവിധ ബ്രാഞ്ചുകളില്‍ ഉപഭോകതാക്കള്‍ക്കായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രമോഷന് വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്. ഇന്‍ജാസ് സി.ഇ.ഒ മുഹമ്മദ് അലി സാലേഹ് അല്‍ സുവൈഹ് പരിപാടി ഉദ്ഘാടനം ചെയ്തു. സൗദി വ്യവസായ പ്രമുഖരായ അബ്ദുല്‍ അസിസ് സാലേഹ് അല്‍

Damam, gulf, Jeddah, Riyad

മലയാള നാടിന്റെ മഹിമകള്‍ മനസ്സില്‍ തെളിഞ്ഞ ‘മാമല നാട്ടിലൊരു ഓണം’

റിയാദ്: മലയാള നാടിന്റെ മഹിമകള്‍ മനസ്സില്‍ തെളിയുന്ന പൊന്നോണക്കാലം പ്രമേയമാക്കി പ്രവാസികള്‍ അണിയിച്ചൊരുക്കിയ ‘മാമല നാട്ടിലൊരു ഓണം’ സംഗീത ആല്‍ബം പ്രകാശനം ചെയ്തു. പ്രജകളെ കാണാന്‍ പ്രവാസനാട്ടിലും മാവേലി എത്തുമോ എന്ന ജിജ്ഞാസ പങ്കുവെച്ചാണ് ആല്‍ബം ആരംഭിക്കുന്നത്. പ്രയാസ പൂക്കള്‍ പൂക്കളം തീര്‍ത്ത് പ്രതീക്ഷയുടെ പ്രഥമന്‍ നുകര്‍ന്ന് വയറും മനവും നിറക്കുമെന്നും പ്രവാസ ലോകത്തെ ഓണത്തെ വര്‍ണിക്കുന്ന വരികള്‍ ആകര്‍ഷകമാണ്. മണലാരണ്യത്തിലെ ഓണാഘോഷവും മഹാബലിയും ചെണ്ടമേളവും തനിമ നഷ്ടപ്പെടാതെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ നാട്ടിലെ ഗൃഹാതുര സ്മരണ

Damam, gulf, Jeddah, Riyad

വമ്പന്‍ നിരക്കിളവുമായി ഇത്തിഹാദ് എയര്‍

അബുദാബി: വമ്പന്‍ വിലക്കിഴിവുമായി ഗള്‍ഫിലെ വിമാന കമ്പനി ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. അബാദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ആണ് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഹോളിഡേ സെയില്‍ ഓഫര്‍. സെപ്റ്റംബര്‍ 11 മുതല്‍ 2024 മാര്‍ച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് 895

Scroll to Top