Sauditimesonline

ARAMCO
ഇന്ത്യയ്ക്ക് ഇരുട്ടടി: ക്രൂഡ് ഓയില്‍ പ്രീമിയം കുത്തനെ കൂട്ടി; പെട്രോള്‍, ഡീസല്‍ വില ഉയരും
Damam, gulf, Jeddah, Riyad

മക്കയില്‍ അന്തരീക്ഷ താപം 43 ഡിഗ്രി; മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

മക്ക: ഹജ്ജ് ദിനങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളും അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരുന്ന ദിവസങ്ങളില്‍ മക്കയിലെ കാലാവസ്ഥ പകല്‍ സമയത്ത് വരണ്ടതും ചൂടുള്ളതും ആയിരിക്കും. രാത്രിയില്‍ താപനില മിതമായിരിക്കും. എറ്റവും ഉയര്‍ന്ന താപനില 43.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29.6 ഡിഗ്രി സെല്‍ഷ്യസും ആണ്. കനത്ത അന്തരീക്ഷ താപത്തിനിടയിലും 0.1 മില്ലീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ […]

Damam, gulf, Jeddah, Riyad

തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്ക് ഒഴുകുന്നു; ഇന്ത്യന്‍ തീര്‍ഥാടകരും മിനയിലെത്തി

മക്ക: അഷ്ട ദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്‌വരയിലേക്ക് നീങ്ങിയതോടെ പുണ്യ ഭൂമിയില്‍ വിശ്വാസികളുടെ പ്രവാഹം. ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്നലെ വൈകുന്നേരത്തോടെ മിനയിലേക്ക് നീങ്ങി. 80 ശതമാനം ഇന്ത്യന്‍ തീര്‍ഥാടകരും തമ്പുകളുടെ നഗരമായ മിനയിലെത്തി. ബാക്കിയുളളവര്‍ ഇന്നു വൈകുന്നേരത്തോടെ മിനയിലെ ടെന്റുകളില്‍ എത്തിച്ചേരും. നാളെ ജൂണ്‍ 27ന് ആണ് ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമം. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമിലെത്തി മക്കയില്‍ എത്തിച്ചേരുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫ് അല്‍ഖുദും നിര്‍വഹിച്ചു. അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചും സമര്‍പ്പണത്തിന്റെ

Damam, gulf, Jeddah, Riyad

ചില്ലയില്‍ വൈവിദ്ധ്യങ്ങളുടെ ജൂണ്‍ വായന

റിയാദ്: ചില്ല പ്രതിമാസ വായനയുടെ ജൂണ്‍ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിദ്ധ്യം, വിശകലനരീതി എന്നിവ കൊണ്ട് അര്‍ത്ഥവത്തായി. ഡാനിഷ് തത്വചിന്തകന്‍ സോറന്‍ കിര്‍ക്കെഗാഡിന്റെ ‘ഫിയര്‍ ആന്‍ഡ് ട്രംമ്പ്‌ലിങ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് അഖില്‍ ‘എന്റെ വായന’ക്ക് തുടക്കം കുറിച്ചു. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ബോധത്തിലും ചിന്തയിലും വലിയ പൊളിച്ചെഴുത്ത് നടത്തിയ കിര്‍കെഗാഡ് വിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുകയാണ് ഈ കൃതിയില്‍ എന്ന് അഖില്‍ അഭിപ്രായപ്പെട്ടു. വിഖ്യാത പത്രപ്രവര്‍ത്തക അനിത പ്രതാപിന്റെ ‘ഐലന്‍ഡ് ഓഫ് ബ്ലഡ്’ന്റെ വായനാനുഭവം

Damam, gulf, Jeddah, Riyad

ഹജ് ഒരുക്കം പൂര്‍ണം; പുണ്യം തേടി വിശ്വാസികള്‍

റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു ശേഷം ഹജ് തീര്‍ഥാടകരുടെ എണ്ണം മുന്‍ കാലത്തേതുപോലെ ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് സൗ്വി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പുണ്യ ഭൂമിയിലേക്ക് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കം ആറു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഉയര്‍ന്ന പ്രായപരിധിയും ഉണ്ടാവില്ല. അനുയോജ്യമായ പാക്കേജുകള്‍ തെരഞ്ഞെടുത്ത് ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമാണ്

Damam, gulf, Jeddah, Riyad

മിഡില്‍ ഈസ്റ്റില്‍ ആദ്യം; റിയാദില്‍ കത്തിമേളയൊരുക്കി മലയാളി സംരംഭകന്‍

റിയാദ്: വീടുകളിലും ഹോട്ടലുകളിലും അവിഭാജ്യ ഘടകമാണ് കറിക്കത്തികള്‍. മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവക്കെല്ലാം പ്രത്യേകം കത്തികള്‍ ഉണ്ടെന്ന തിരിച്ചറിവ് ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നു എന്നതാണ് കൊളംബസ് കിച്ചന്‍ ഒരുക്കിയിട്ടുളള കത്തിമേളയുടെ പ്രത്യേകത. നക്ഷത്ര ഹോട്ടലുകളില്‍ പഴവര്‍ഗങ്ങള്‍ അലങ്കരിക്കുന്നതിനും പച്ചക്കറികള്‍ ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്ന രൂപങ്ങള്‍ തയ്യാറാക്കുന്നതിനും പ്രത്യേകം കത്തികളുണ്ട്. പ്രത്യേക രൂപത്തില്‍ പഴങ്ങളും പച്ചക്കറികളും അരിഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വം കത്തികളുടെ ശേഖരവും പ്രദര്‍ശനത്തില്‍ എത്തിച്ചിട്ടുണ്ട്. വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ കത്തികള്‍ക്കു പുറമെ കാറ്ററിംഗ്, വന്‍കിട ഹോട്ടല്‍ കിച്ചണ്‍

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് 335 അംഗ മെഡിക്കല്‍ സംഘം

മക്ക: ഹജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ ഒരുക്കി ഇന്ത്യന്‍ ഹജ് മിഷന്‍. സൗദി ആരോഗ്യ മന്ത്രാലയം മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യം ഉള്‍പ്പെടെ വിപുലമായ സജ്ജീകരണമാണ് തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് ഒരുക്കിയിട്ടുളളത്. അതിന് പുറമെയാണ് ഇന്ത്യയില്‍ നിന്നെത്തിയ ആതുര സേവന ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിചരണം ഒരുക്കുന്നത്. 170 ഡോക്ടര്‍മാരും 165 പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 335 പേരാണ് സംഘത്തിലുളളത്. മികച്ച സൗകര്യങ്ങളോടെ നാല് ആശുപത്രികളാണ് മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. 40,

Damam, gulf, Jeddah, Riyad

ആശങ്കയില്‍ കഴിഞ്ഞ തീര്‍ഥകര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ തുണയായി

റിയാദ്: സാങ്കേതിക തടസം പ്രതിസന്ധി സൃഷ്ടിച്ച മലയാളി തീര്‍ഥാടകര്‍ക്ക് പ്രവാസി വെല്‍ഫയറിന്റെ സഹായം തുണയായി. കേരളത്തില്‍ നിന്നുളള 70 തീര്‍ഥാടകര്‍ക്കാണ് അവസാന നിമിഷം യാത്ര രേഖകള്‍ പൂര്‍ത്തിയാക്കി യാത്ര തിരിക്കാന്‍ കഴിഞ്ഞത്. സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസാന ദിവസം ഇന്നാണ്. എന്നാല്‍ സ്വകാര്യ ഗ്രൂപ്പ് വഴി ഹജ് നിര്‍വഹിക്കാന്‍ തയ്യാറായ സംഘത്തിന് വിസ ലഭിച്ചിരുന്നില്ല. സൗദിയിലെ ഹജ് സേവന കമ്പനിയുടെ അക്കൗണ്ടിലേക്ക് മുഴുവന്‍ തുകയും ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും നിശ്ചിത സമയത്തിനകം അക്കൗണ്ടില്‍ വരവ് വെച്ചതായി കണ്ടെത്തിയില്ല.

Damam, gulf, Jeddah, Riyad

സി എച്ച് സെന്ററിന് വനിതാ കെഎംസിസി ധനസഹായം

റിയാദ്: നിരാലംബര്‍ക്ക് ആശാകേന്ദ്രമായ സി. എച്ച് സെന്ററിന് സഹായ ഹസ്തവുമായി റിയാദ് കെഎംസിസി വനിതാ വിംഗ്. സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ നിര്‍ദേശപ്രകാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി റമദാനില്‍ നടത്തിയ ഏകീകൃത ധന സമാഹാരണത്തിന് വനിതാ കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂരിന് വനിത വിംഗ് പ്രസിഡന്റ് റഹ്മത് അഷ്‌റഫ് കൈമാറി. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ഇതര ആതുരാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി എച്ച്

Damam, gulf, Jeddah, Riyad

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ നജ്‌റാന്‍ ശാഖ ഉദ്ഘാടനം ചെയ്തു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വിപി (ഫൈനാന്‍സ്) ഹസീബ് റഹ്മത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഷാഹിര്‍ സി കെ,

Damam, gulf, Jeddah, Riyad

സൗദിയില്‍ പ്രവാസി വനിതകള്‍ക്കും അവസരം: ഡിഫ സെമിനാര്‍

ദമ്മാം: സൗദിയിലെ അനുകൂല സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും മോട്ടിവേഷന്‍ സ്പീക്കറുമായ നജീബ് മുസ്‌ലിയാരകത്ത്. പ്രവാസി വനിതകളും കുടുംബിനികളും തൊഴില്‍ ബിസ്സിനസ്സ് മേഖലളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. രാജ്യത്ത് താമസിക്കുന്ന വനിതകള്‍ക്ക് സൗദിയിലെ തൊഴില്‍, ബിസിനസ് രംഗത്ത് കടന്ന് വരുവാനുള്ള വഴികളും പുതുതായി തുറന്നുകിട്ടിയ ജോലി സാധ്യതകളും വിശദീകരിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി ഭരണകൂടം പ്രഖ്യാപിച്ച വിഷന്‍ 2030 എല്ലാ മേഖലകളിലും മികച്ച അവസരം ഉറപ്പു നല്‍കുന്നു. മറ്റു

Damam, gulf, Jeddah, Riyad

കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റ്: നാണംകെട്ട സര്‍ക്കാര്‍ വലിയ വിലക്കെടുക്കേണ്ടി വരും

റിയാദ്: കെ പി സി സി പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്കാരിന്റെ നടപടിയില്‍ ഓ. ഐ. സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് കെ പി സി സി പ്രസിഡന്റ്. സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടിയതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസെടുക്കുകയാണെന്നും ഒഐസിസി കുറ്റപ്പെടുത്തി . വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അഴിമതി, വ്യജ രേഖ വിവാദം എന്നിവയില്‍ മുങ്ങിയ സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

Damam, gulf, Jeddah, Riyad

പ്രിയതമയ്ക്ക് അന്ത്യചുംബനം നല്‍കാനായില്ല; അഭിമന്യു നാട്ടിലേക്ക് മടങ്ങി

റിയാദ്: തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യക്കാരന്‍ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ ആകസ്മിക വിയോഗം അറിയിച്ചിട്ടും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയും നല്‍കിയില്ല. ശാരീരികമായും മാനസികമായും പീഡനം നേരിട്ട യുവാവ് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ട്രക്ക് ഡ്രൈവറായി എട്ട് മാസം മുമ്പ് റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെത്തിയ ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അഭിമന്യു (42) ആണ് ദുരിതപര്‍വത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ 13ന് ഭാര്യ സീത സമന്തറായ് നാട്ടില്‍ മരിച്ചു. പ്രിയതമയെ

Damam, gulf, Jeddah, Riyad

മലബാര്‍ അടുക്കള ഫാമിലി മീറ്റ്

റിയാദ്: മലബാര്‍ അടുക്കള റിയാദ് ചാപ്റ്റര്‍ ഫാമിലി മീറ്റ് അരങ്ങേറി. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ സല്‍മ ഫാസില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ അടുക്കള ഫൗണ്ടര്‍ മുഹമ്മദ് അലി ചാക്കോത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്തു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദ പരിപാടികളും അരങ്ങേറി. മീറ്റില്‍ ഹാശിഫ, സുമയ്യ, ഷംന ഷാഹിര്‍, നസീബ സലാം, ശാദിയ, ഷെരീഫ എന്നിവര്‍ പ്രസംഗിച്ചു. ഷഫാഹു റമീസ് സ്വാഗതവും ലുബ്‌ന

Damam, gulf, Jeddah, Riyad

ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി റിഫ പ്രീമിയര്‍ ലീഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ഫൈനല്‍ ജൂണ്‍ 23ന് അരങ്ങേറും. ഇതോടെ എ ഡിവിഷന്‍, ബി ഡിവിഷന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തിരശീല വീഴും. റിയാദിലെ കാല്‍പ്പന്തു പ്രേമികള്‍ക്ക് ആവേശ വിരുന്നൊരുക്കി അസ്സിസ്റ്റ് അക്കാദമി (ദാര്‍ ഉബൈദ) ഗ്രൗണ്ടിലാണ് മത്സരം. അഞ്ചു ആഴ്ച പിന്നിട്ടപ്പോള്‍ എ ഡിവിഷനില്‍ ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ക്കാണ് മത്സര വേദി സാക്ഷിയായത്. യൂത്ത് ഇന്ത്യ സോക്കാര്‍ 13 പോയിന്റ് നേടി മുന്നിട്ടു നില്‍കുന്നു. 11പോയിന്റ് വീതം നേടി റോയല്‍ ഫോക്കസ് ലൈന്‍,

Scroll to Top