സിറിയന്‍ വിദേശകാര്യ മന്ത്രി സൗദിയില്‍
റിയാദ്: സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സൗദി വദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സിറിയന്‍ മന്ത്രിയുടെ സന്ദര്‍ശനം. സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അല്‍ ഖുറൈജി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദിനെ സ്വീകരിച്ചു. 12 വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയിട്ടുണ്ട്. […]













